ആ മെഗാ ഹിറ്റ് സീരിയലിന്റെ പ്രൊഡ്യൂസർ മമ്മൂട്ടി ആയിരുന്നോ! ഇന്നും അക്കാര്യം പലർക്കും അറിയില്ല..
പഴയകാല സീരിയലുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അത്തരത്തിൽ ഇന്നും പ്രേക്ഷകർ ഓർത്തുവെയ്ക്കുന്ന സീരിയലുകളിൽ ഒന്നാണ് ജ്വാലയായ്. സീരിയയിലെ പാട്ട് പോലും ഹിറ്റായിരുന്നു. മുകുന്ദനും സംഗീത മോഹനും പ്രധാന വേഷത്തിൽ എത്തിയ ജ്വാലയായ് ദൂരദർശനിൽ ആയിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. മെഗാ ഹിറ്റായിരുന്നു ജ്വാലയായ്. ജ്വാലയായ് സീരിയിലന്റെ രണ്ടാം ഭാഗം ആയിരുന്നു വീണ്ടും ജ്വലായായ്. ജ്വാലയായ് പോലെ തന്നെ വീണ്ടും ജ്വാലയായ് സീരിയലും പ്രേക്ഷക മനസ്സ് സ്വന്തമാക്കിയിരുന്നു.
ജ്വാലയായ് സീരിയൽ ഇന്നും പ്രേക്ഷകർ ഓർക്കുന്നുണ്ടെങ്കിലും അധികം ആർക്കും അറിയാത്ത ഒരു കാര്യമാണ് ഈ മെഗാ ഹിറ്റ് സീരിയൽ പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടിയാണെന്ന കാര്യം. അതെ ജ്വാലയായ് സീരിയൽ പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായിരുന്ന മെഗാ ബെറ്റ്സാണ് ജ്വാലയായ് നിർമ്മിച്ചത്. നിരവധി പ്രമുഖ താരങ്ങൾ ഈ സീരിയലിൽ അഭിനയിച്ചിരുന്നു. നെടുമുടി വേണു, എം ആർ ഗോപ കുമാർ എന്നിവരൊക്കെ ഈ സീരിയലിൽ ഉണ്ടായിരുന്നു.

ഇപ്പോൾ ജ്വാലയായ് സീരിയലിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് സ്വപ്ന ട്രീസ വീണ്ടും ജ്വാലയായ് സീരിയലിലെ ഐ പി എസുകാരിയായി എത്തിയ സ്വപ്നയെ ആരും മറന്നുകാണില്ല. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വപ്ന സീരിയലിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.
മെഗാ ഹിറ്റായ ജ്വാലായ് സീരിയലിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്നും ഇപ്പോഴും തന്നെ ആൾക്കാൻ തിരിച്ചറിയുന്ന സെലീന ഐ പി എസ് എന്ന കഥാപാത്രത്തിലൂടെയാണെന്നും സ്വപ്ന പറഞ്ഞു. ജ്വാലയായ് എന്ന മെഗ് ഹിറ്റ് സീരിയലിന് ശേഷം അതിന്റെ സെക്കന്റ് പാർട്ടായി വന്ന സീരിയലാണ് വീണ്ടും ജ്വാലയായ്.
ഞാൻ അപ്പോൾ പുതുമുഖമാണ്. മന്ദാരം എന്ന സീരിയൽ ചെയ്തിട്ടുണ്ട്. അത് പകുതിയായപ്പോഴാണ് വീണ്ടും ജ്വാലയായ് ചെയ്യുന്നത്. ഒരുപാട് സീനിയർ ആക്ടേഴ്‌സ് ഉണ്ടായിരുന്നു. വലിയൊരു പ്ലാറ്റ്‌ഫോമായിരുന്നു, സ്വപ്‌ന പറയുന്നു.
ഒരുതവണ മാത്രമാണ് മമ്മൂട്ടിയെ സെറ്റിൽ വെച്ച് കണ്ടതെന്നും അങ്ങനെ ഇടയ്ക്ക്ക്കിടെ സെറ്റിൽ വന്നുപോകുന്ന പ്രൊഡ്യൂസർ ആയിരുന്നില്ല അദ്ദേഹമെന്നും സ്വപ്‌ന പറയുന്നു. ഇപ്പോഴും തന്നെ ആൾക്കാർ തിരിച്ചറിയുന്നത് ആ ഒരു കഥാപാത്രത്തിലൂടെയാണെന്നും നാട്ടിൻപുറങ്ങളിൽ പോകുമ്പോൾ കിട്ടുന്ന സ്‌നേഹം വല്ലാത്തൊരു എക്‌സ്പീരിയൻസ് ആണെന്നും സ്വപ്‌ന പറഞ്ഞു.












Click it and Unblock the Notifications