ഇറാന്‍ എണ്ണ വിപണിയില്‍; ഒടുവില്‍ അമേരിക്ക ലൈസന്‍സ് അനുവദിച്ചു, നേട്ടം കൊയ്യാന്‍ ഇന്ത്യയും
സമാധാന കരാറിന്റെ ഭാഗമായി അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഇറാന്റെ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനത്തിനും വിതരണത്തിനും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇറാന് എണ്ണ കയറ്റുമതിക്കുള്ള ലൈസന്‍സ് അനുവദിച്ചു. ഇറാന്റെ എണ്ണ കൂടി വിപണിയില്‍ എത്തുന്നതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയാനാണ് സാധ്യത. മാത്രമല്ല, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും.
യുദ്ധം അവസാനിപ്പിക്കാന്‍ 14 ഇന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്കയും ഇറാനും ധാരണാപത്രം തയ്യാറാക്കിയിരുന്നു. 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പൂര്‍ണ കരാര്‍ 60 ദിവസത്തിനകം നിലവില്‍ വരും. ഇതിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലാന്റില്‍ ഇരുരാജ്യങ്ങള്‍ക്ക് പുറമെ പാകിസ്താനും ഖത്തറും ഉള്‍പ്പെടുന്ന ചര്‍ച്ച നടന്നു. ഈ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.

പതിറ്റാണ്ടുകളായി ഇറാന് മേല്‍ അമേരിക്കയുടെ ഉപരോധം നിലനില്‍ക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ മുന്നോട്ടുവച്ച പ്രധാന ഉപാധി ഉപരോധം പിന്‍വലിക്കണം എന്നായിരുന്നു. ക്രൂഡ് ഓയില്‍ വില്‍പ്പന നടത്താന്‍ സാധിച്ചാല്‍ ഇറാന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിക്കും. എന്നാല്‍ അമേരിക്ക ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവ് താല്‍ക്കാലികം മാത്രമാണ്.
ഇറാനുമായുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. 60 ദിവസത്തേക്ക് ഇറാന്റെ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കുകയാണെന്നും ഉല്‍പ്പാദനത്തിനും വിതരണത്തിനുമുള്ള ലൈസന്‍സ് അനുവദിക്കുകയാണെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. കരാറിന്റെ ഭാഗമാണിത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇതിന് പകരമായി ഹോര്‍മുസ് വഴി എല്ലാ കപ്പലുകള്‍ക്കും സ്വതന്ത്ര യാത്ര ഇറാന്‍ അനുവദിക്കും. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു. ഇറാനുമായുള്ള ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ട് എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അറിയിച്ചു.
എണ്ണ വില കുറഞ്ഞേക്കും, ഇന്ത്യയ്ക്ക് നേട്ടമാകും
എണ്ണ വില്‍ക്കുമ്പോള്‍ ഇറാന് പണം കൈപറ്റാനും അനുമതിയുണ്ട്. നേരത്തെ ഈ അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇറാന്റെ എണ്ണ വാങ്ങിയ പല രാജ്യങ്ങളും പണം കൈമാറിയിട്ടില്ല. ഈ പണം തിരിച്ചുകിട്ടണം എന്നാണ് ഇറാന്റെ മറ്റൊരു പ്രധാന ആവശ്യം. എല്ലാ രാജ്യങ്ങളുമായും ഡോളര്‍ അടിസ്ഥാനത്തില്‍ എണ്ണ വില്‍ക്കാമെന്ന് അമേരിക്ക നല്‍കിയ അനുമതിയില്‍ പറയുന്നു. എന്നാല്‍ ക്യൂബ, വടക്കന്‍ കൊറിയ, ക്രിമിയ എന്നീ രാജ്യങ്ങളുമായി ഇടപാട് പാടില്ല എന്നും നിബന്ധനയുണ്ട്.
1979ല്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെയാണ് അമേരിക്ക ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. പിന്നീട് പല ഘട്ടങ്ങളായി ഉപരോധം വിപുലീകരിച്ചു. ഇതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇറാന്റെ എണ്ണ വാങ്ങാന്‍ സാധിക്കാതെ വന്നു. ചൈന ഇറാന്റെ എണ്ണ വാങ്ങുന്നത് തുടരുന്നുണ്ട്. ചൈന മാത്രമാണ് ഇറാന്റെ എണ്ണ വലിയ അളവില്‍ വാങ്ങുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയും ഇറാന്റെ എണ്ണ വാങ്ങും. മാത്രമല്ല, വിപണിയില്‍ കൂടുതല്‍ എണ്ണ വരുന്നതോടെ വില കുറയുന്നതും ഇന്ത്യയ്ക്ക് നേട്ടമാകും.














Click it and Unblock the Notifications