Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പാനി ശരതിന്റെ ഭാര്യ രേഷ്മ എന്നെ വിളിച്ചിരുന്നു, പറഞ്ഞത്; ബിഗ് ബോസിൽ നിന്നും പുറത്തായ ആർജെ ബിൻസി പറയുന്നു

ബിഗ് ബോസ് മലയാളം സീസൺ 7ൽ നിന്നും രണ്ടാമതായി പുറത്തുവന്ന മത്സരാർത്ഥിയാണ് ആർ ജെ ബിൻസി. താരത്തിന്റെ പുറത്താകലിന് പിന്നാലെ ഹൗസിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ഉയർന്ന ചർച്ച ബിന്‍സിയേയും അപ്പാനി ശരതിനേയും കുറിച്ചാണ്. ബിൻസി പുറത്തായപ്പോൾ ഹൗസിൽ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ഇതോടെയാണ് ഇത്തരത്തിൽ ചർച്ച ഉണ്ടായത്. മാത്രമല്ല പിന്നീട് ഷാനവാസും അനുമോളും അപ്പാനിയുടേയും ബിൻസിയുടേയും പേര് ചർച്ചയാക്കുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം ചർച്ചകളോടൊക്കെ ആദ്യമായി പ്രതികരിക്കുകയാണ് ബിൻസ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഷാനവാസിക്ക് കണ്ടന്റിന് വേണ്ടി പറഞ്ഞതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ അവിടെ ഉണ്ടായിരുന്ന സമയത്താണ് പറഞ്ഞതെങ്കിൽ അതിന് എനിക്ക് മറുപടി കൊടുക്കാമായിരുന്നു. ഉള്ള സമയത്ത് അവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഇറങ്ങിക്കഴിഞ്ഞപ്പോൾ ഷാനവാസിക്കയും അനുമോളും ഇടക്ക് എന്തോ പറയുന്നുണ്ടായിരുന്നു. കണ്ടന്റ് ദാരിദ്ര്യം ഉള്ളോണ്ടായിരിക്കും അവർ അത് പറഞ്ഞത്. പുറത്തിറങ്ങുന്നതിന് മൂന്ന് ദിവസം മുൻപാണ് അക്ബർ-അപ്പാനി കൂട്ടുകെട്ടിലേക്ക് ഞാൻ പോകുന്നത്. എന്നാലും അവരോട് അധികം കമ്പനിയായിട്ടില്ല.

appanisarath2-

ഹൗസിൽ എല്ലാവരോടും മിണ്ടുന്ന ആളാണ് ഞാൻ. അവിടെ പേഴ്സണൽ ഫേറവേറേറ്റ് ഇല്ലെനിക്ക്. അവിടാർക്കും എന്നോട് ദേഷ്യം വെക്കേണ്ടതോ എനിക്ക് ദേഷ്യം കാണിക്കേണ്ടതോ ആയ സാഹചര്യം ഉണ്ടായിട്ടില്ല. ലാസ്റ്റ് ദിവസം അപ്പാനിയുടേയും അക്ബറിന്റേയും അടുത്ത് പോയി ഇരുന്ന് സംസാരിച്ചിരുന്നു. അന്ന് സരിഗേച്ചിയും ബിന്നിയുമൊക്കെ അവിടെ ഉണ്ട്. അപ്പാനി ബിൻസി കൊച്ചേ എന്നൊക്കെ വിളിക്കുമല്ലോയെന്ന് സരിഗേച്ചിയൊക്കെ പറഞ്ഞപ്പോൾ ഞാൻ തിരിച്ച് ചാച്ചനെ പോലെ എന്നാണ് പറഞ്ഞത്. കാരണം അകത്തുള്ള അപ്പാനി വളരെ ജെനുവിൻ ആയ വ്യക്തിയാണ്. സംസാരിക്കുമ്പോൾ ചാച്ചനെ പോലൊരു ഫീലാണ്.

പുള്ളി ആരോടെങ്കിലും വഴക്കുണ്ടാക്കിയാൽ പുള്ളി തന്നെ പോയി മിണ്ടും. അടുത്തിടെ അനു ഉണ്ടാക്കിയ വിഷയം അനാവശ്യമായിരുന്നു. ശരത്തേട്ടൻ കാരണം വീടിന് പുറത്തേക്ക് ഒരു പെൺകുട്ടി പോയി എന്ന സ്റ്റേറ്റ്മെന്റ്. അതുകഴിഞ്ഞ് ഇവർ തമ്മിൽ സംസാരിക്കുന്നതും കൂട്ടാവുന്നതുമൊക്കെയാണ് കാണുന്നത്. അപ്പാനി അങ്ങനെയാണ്, എല്ലാവരോടും പോയി മിണ്ടും.ടാസ്കിൽ ഒക്കെയാണെങ്കിലും പുള്ളിയിടുന്നൊരു എഫേർട്ട് നമ്മൾ കാണുന്നുണ്ട്. അതുകാരണം പുള്ളി ജയിക്കണമെന്ന് തോന്നി. അത് പുള്ളിയോട് പറഞ്ഞിട്ട് ഇങ്ങ് പോന്നു.

കണ്ടന്റ് എന്നതിലുപരി ഇതൊരു മൈന്റ് ഗെയിമാണ്. ഓപ്പോസിറ്റ് നിൽക്കുന്നയാളെ എങ്ങനെ തകർക്കാം എന്നതാണ്. ഞാൻ ഹൗസിൽ ആദ്യമായി വഴക്കുണ്ടാക്കുന്നത് ഷാനവാസിക്കയോടാണ്. പറഞ്ഞതിൽ ഉറച്ച് നിൽക്കാഞ്ഞിട്ടാണ്. ഞാൻ ആരേയും ഉപദ്രവിക്കേണ്ടെന്ന് മനസിൽ കരുതി ബിഗ് ബോസിലേക്ക് പോയ ആളാണ് ഞാൻ.അതുകൊണ്ടായിരിക്കും പുറത്തേക്ക് വേഗം വന്നത്.

ഹൗസിൽ ഞാനും അപ്പാനി ശരതും ഒന്നോ രണ്ടോ തവണ മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ആ സമയത്തൊക്കെ പറഞ്ഞിരിക്കുന്നത് രേഷ്മേച്ചിയുടെ കാര്യം തന്നെയാണ്. അത് ആ വീട്ടിലുള്ള എല്ലാവർക്കും അറിയാം. എന്തെങ്കിലും ഒരു കാര്യം ഉണ്ടായിരുന്നെങ്കിൽ കണ്ടന്റ് ആക്കാൻ വേണ്ടി ആളുകൾ അത് ചർച്ചയാക്കിയേനെ. അത് ആ വീടിനുള്ളിൽ ഉണ്ടായിട്ടില്ല. അത് നൂറ് ശതമാനം ഉറപ്പാണ്.

ഷാനവാസിക്ക പേഴ്സണൽ വൈരാഗ്യത്തിന്റെ പുറത്തോ സ്ക്രീൻ സ്പേസ് കിട്ടാനോ ഒക്കെ വേണ്ടിയായിരിക്കും ഇതൊക്കെ ചെയ്തിരിക്കുന്നത്. അനു ആയാലും അങ്ങനെ തന്നെയായിരിക്കും. ശൈത്യയും ആദില നൂറയുമൊക്കെ ചോദിക്കുന്നുണ്ട് എന്തിനാണ് പുറത്ത് പോയൊരാളെ പറയുന്നത് എന്ന്. അപ്പാനിയുടെ ഭാര്യ രേഷ്മ എന്നെ വിളിച്ചു, ഞാൻ 24 മണിക്കൂറും ലൈവ് കാണുന്ന ആളാണ്, ഇന്നുവരെ എനിക്കൊരു മോശവും തോന്നിയിട്ടില്ല അതിനകത്ത്, എനിക്ക് എന്റെ ഭർത്താവിനെ അറിയാം എന്നാണ്. ഇറങ്ങിയപ്പോൾ എല്ലാവരും പറഞ്ഞത് ബിൻസിയുടെ പേരിൽ യാതൊരു നെഗറ്റീവും വന്നിട്ടില്ലെന്നായിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇതുപോലെ കാര്യങ്ങൾ ഷാനവാസിക്ക കുത്തിപ്പൊക്കി കൊണ്ടുവരുന്നത്', ബിൻസി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+