Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആര്യയെ കിട്ടുമോ, ആര്യയെ വേണം',മാറിടത്തെ കുറിച്ചും മോശം പരാമർശം, യുവാവിന്റെ കോളിനെ കുറിച്ച് വിശദീകരിച്ച് ആര്യ

കൊച്ചി: തന്റെ സ്ഥാപനത്തിന്റെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവിനെ കുറിച്ച് നടിയും ബിഗ് ബോസ് താരവുമായ ആര്യ ഒരു വീഡിയോ പങ്കിട്ടിരുന്നു. യുവാവിന്റെ ഫോൺ നമ്പർ വ്യക്തമാക്കുന്ന തരത്തിൽ അയാളുടെ സംസാരമടക്കമാണ് ആര്യ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സംഭവത്തിൽ കേസുമായി മുന്നോട്ട് പോയിരിക്കുകയാണ് ആര്യ. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നും താരം വിശദമാക്കുന്നു. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. വായിക്കാം

'ഞങ്ങൾ സ്റ്റോറിൽ ഇരിക്കുമ്പോൾ വൈകുന്നേരം ഏഴ് മണിയോടെയാണ് കമ്പനി നമ്പറിലേക്ക് കോൾ വന്നത്. സഹപ്രവർത്തക വിജിതയാണ് കോൾ എടുത്തത്. വളരെ സോഫിസ്റ്റിക്കേറ്റഡ് ആയ ജന്റിൽമാൻ ആയിരുന്നു സംസാരിച്ച് തുടങ്ങിയത്. ആര്യയുടെ നമ്പറാണോയെന്ന് ചോദിച്ചാണ് വിളിച്ചത്. ആര്യയുമായി പ്രൊജക്ട് സംസാരിക്കാനാണ് വിളിച്ചത് അവരെ കോൺടാക്ട് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചത്. അപ്പോൾ വിജി അറിയിച്ചു ഇത് കമ്പനി നമ്പറാണ് അങ്ങനെ സ്വകാര്യ നമ്പർ തരാൻ സാധിക്കില്ലെന്ന് പറഞ്ഞു.

 aryan2-

ഇതിനിടയിൽ അയാൾ പറഞ്ഞു ഞാൻ ആര്യയുടെ വലിയ ഫാനാണ് എന്ന്. അപ്പോൾ വിജിത കോൾ സ്പീക്കറിലിട്ടു. ഈ സമയം അയാൾ പറഞ്ഞതാണ് ഹൈലൈറ്റ്. ആര്യയുടെ മുല സൂപ്പര്‍ ആണ്, എനിക്ക് ഭയങ്കര ഇഷ്ടമാണെന്നാണ്. പെട്ടെന്ന് ഒരു ബലൂൺ പൊട്ടുന്നൊരു അവസ്ഥയാണ്.അത്രയും മാന്യമായി സംസാരിച്ചിരുന്ന ആളുടെ വായിൽ നിന്ന് ഇത് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാണ് വന്നത്. എല്ലാവരും ചിരിക്കുകയായിരുന്നു.

വല്യ പ്രായമുള്ള ആളൊന്നുമല്ല. ഏകദേശം 30 വയസ് കാണുമായിരിക്കും. പിന്നീട് അയാൾ സംസാരം തുടർന്നു. എനിക്ക് ആര്യയെ കിട്ടുവോ ആര്യയെ വേണം എന്നൊക്കെ ഇയാൾ പറയാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ വീഡിയോ റെക്കോഡ് ചെയ്തത്. അതാണ് ഞാൻ പങ്കുവെച്ചത്. സംഭവത്തിൽ കേസ് കൊടുക്കണമെന്ന താത്പര്യമൊന്നും എനിക്ക് ഇല്ല. എന്നാൽ സുഹൃത്ത് അനൂപും സഹപ്രവർത്തകരും കേസ് നൽകണമെന്ന് നിർബന്ധം പിടിച്ചു. അവനെ പൊക്കണം, ശരിയല്ലല്ലോ എന്നൊക്കെയാണ് എല്ലാവരും ചോദിച്ചത്. കേസായി പോയത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്നതാണ് എന്റെ മുൻ അനുഭവം. പക്ഷേ സുഹൃത്ത് സ്റ്റേഷനിൽ വിളിച്ച് ഇങ്ങനെ ഒരു സംഭവം ഉണ്ടായി എന്ന് അറിയിച്ചു. അതുകൊണ്ടാണ് പോലീസിന് പരാതി നൽകാൻ തീരുമാനിച്ചത്. കേസ് കൊടുത്തത് കൊണ്ട് ഇയാളെ പോലീസിന് കണ്ടുപിടിക്കാൻ പറ്റുമോ ,ഇയാളെ നേരിട്ട് എനിക്ക് കാണാനാകുമോ നേരിട്ട് കണ്ടാൽ ഇയാൾക്ക് എന്നോട് ഇതുപോലെയൊക്കെ സംസാരിക്കാൻ ധൈര്യമുണ്ടോ എന്നൊക്കെ അറിയാൻ താത്പര്യമുണ്ട്. നമ്മുടെ സിസ്റ്റമൊക്കെ എത്രത്തോളം എഫിഷ്യന്റ് ആണെന്ന് അറിയാൻ ഒക്കെ താത്പര്യം ഉണ്ട്.

അങ്ങനെ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തതായും ആര്യ വീഡിയോയിൽ പറയുന്നു. സ്റ്റേഷനിൽ പോയി മൊഴി കൊടുത്തിട്ടുണ്ട്. വിശദമായ മൊഴിയിൽ എഫ് ഐ ആർ ഫയൽ ചെയ്തിട്ടുണ്ട്. കോൾ വന്ന നമ്പർ പോലീസിന് കൈമാറിയിട്ടുണ്ട്. പോലീസ് അറിയിച്ചത് ഇതൊരു നെറ്റ് കോൾ ആണെന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്ക് ഇതൊരു തൊഴിലായിരിക്കാം. അയാൾക്ക് എന്ത് സന്തോഷമാണ് അതിൽ കിട്ടുന്നതെന്ന് ചോദിച്ചാൽ ഇതൊരു മാനസിക അസുഖമാണ്. കൃത്യമായ ചികിത്സയാണ് വേണ്ടത്. ഇത് ആരെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിങ്ങളെ അറിയിക്കും. ഇയാളെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ആര്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+