'ബാല നാലാമത് ഒരാളുമായി ബന്ധത്തിൽ,ലിവിംഗ് ടുഗേദറിൽ?'; നടന്നതിനെ കുറിച്ച് ചെമ്പൻ സ്റ്റെഫാൻ പറയുന്നു
ബാലയ്ക്കെതിരെ തുറന്ന് സംസാരിച്ച മുൻ ഭാര്യ കൂടിയായ ഗായിക അമൃത സുരേഷിനെതിരെ കടുത്ത സൈബർ ആക്രമണം തുടരുകയാണ്. മകളെ കൊണ്ട് അച്ഛനെതിരെ അമൃത സംസാരിപ്പിച്ചു എന്നാണ് ആക്ഷേപം. അച്ഛനെ കുറിച്ച് ഇല്ലാകഥകൾ പലതും അമൃത പറഞ്ഞ് പഠിപ്പിച്ചുവെന്നും അതുകൊണ്ടാണ് കുട്ടി വന്ന് അച്ഛനെതിരെ വീഡിയോ ചെയ്തതെന്നും ചിലർ വിമർശിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അമൃതയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള വിഡെ ചെമ്പൻ സ്റ്റെഫാൻ. തന്റെ ഫേസ്ബുക്കിലൂടെയാണ് സ്റ്റെഫാന്റെ പ്രതികരണം.

'കഴിഞ്ഞ 16 വർഷമായി അമൃത സുരേഷിന്റെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധം ഉണ്ട്. എനിക്ക് സഹോദരിയെ പോലെയാണ് അമൃത ചേച്ചി. പാപ്പു വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്. ആ കുഞ്ഞിനെ മാനിപുലേറ്റ് ചെയ്യുന്ന ഒരാളല്ല അമൃത. കഴിഞ്ഞ ഡിസംബറിൽ ഞാനൊരു വീഡിയോ ചെയ്തിരുന്നു. അമൃതയെ ബാല രണ്ടാം കല്ല്യാണം കഴിച്ചതാണെന്ന്. അന്ന് എന്നെ ഇത് പറയുന്നതിൽ നിന്നും അമൃത ചേച്ചി തടഞ്ഞിരുന്നു.
അമൃതയെ കുറ്റം പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് ബാല. അമൃതയെ കഴിഞ്ഞ് മൂന്നാമതും കല്ല്യാണം കഴിച്ച് ഇപ്പോൾ നാലാമത് ഒരാൾക്കൊപ്പം ലിവിംഗ് ടുഗേദറിലാണ് ബാല. അതുകൊണ്ട് തന്നെ അമൃതയെ എന്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തുന്നത്. അമൃതയും കുടുംബവും എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവർ കഷ്ടപ്പെട്ട് ജീവിക്കുകയല്ലേ.
എന്നെങ്കിലും ഇത്തരമൊരു വീഡിയോയുമായി അമൃത സുരേഷ് വന്നിട്ടുണ്ടോ. അപ്പുറത്ത് ബാല എന്തെങ്കിലും ഗുരുതര ആരോപണം ഉയർത്തുമ്പോഴാണ് അവർ ചെറിയ രീതിയിലെങ്കിലും പ്രതികരിക്കാറുള്ളത്. ശരിക്കും നേരത്തേ ഇതേ കുറിച്ച് ചേച്ചി പറയണമായിരുന്നു. പാപ്പു പറഞ്ഞതൊക്കെ അക്ഷരംപ്രതി ശരിയാണ്. ആ കുഞ്ഞ് ചെവിയിൽ കേട്ടതൊക്കെ ആ കുട്ടി പറഞ്ഞിട്ടുണ്ട്. ഇല്ലാത്ത കാര്യം കുഞ്ഞിന് പറഞ്ഞ് കൊടുത്തിട്ടില്ല. മൂന്ന് വയസുള്ള കുഞ്ഞിന് ഇതൊക്കെ ഓർമ കാണുമോയെന്നാണ് പലരും ചോദിക്കുന്നത്. ഇതൊക്കെ വേദന നിറഞ്ഞ കാര്യങ്ങളാണ് കുട്ടിയുടെ മനസിൽ ഉണ്ടാകും. കോടതി വളപ്പിൽ നിന്ന് വലിച്ച് കൊണ്ട് പോയത് ഈയടുത്ത് നടന്നതാണ്. അമൃതയും അഭിരാമിയും ബിഗ് ബോസിൽ പങ്കെടുക്കുന്നതിന് മുൻപാണ് അത് നടന്നത്. അന്ന് ഞാനുണ്ട് അവിടെ. കുട്ടിയെ പറഞ്ഞ് മനസിലാക്കിയല്ല കൊണ്ടുപോയത്. ഭയത്തോടെയാണ് കുട്ടിയെ അവിടെ കൊണ്ടുപോയത്.
അടുത്ത് വിളിച്ചിരുത്തി സ്നേഹിച്ച് കുട്ടിയോട് സംസാരിച്ചിരുന്നെങ്കിൽ അയാൾ നല്ലൊരു അച്ഛനെങ്കിലും ആയേനേ. കുഞ്ഞിന്റെ പിറന്നാളിന് വിളിച്ച് വിഷ് ചെയ്തൂടായിരുന്നോ?
സോഷ്യൽ മീഡിയയിലൂടെ സ്നേഹം പ്രകടിപ്പിക്കുകയല്ല വേണ്ടത്. വളരെ ചെറുപ്പത്തിൽ തന്നെ ആ കുട്ടി തന്റെ അച്ഛനോടുള്ള ഭയം പ്രകടിപ്പിച്ചിട്ടുണ്ട്. ഐ ഹേറ്റ് ഡാഡിയെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. അമ്മയോട് കാണിച്ച ദ്രോഹം ആ കുട്ടി ഓർക്കാതിരിക്കുമോ. അങ്ങേരുടെ ഡ്രൈവർ പറഞ്ഞ വീഡിയോ എല്ലാവരും കണ്ടതല്ലേ. തല്ലിയ കാര്യങ്ങളെ കുറിച്ചൊന്നും അയാൾ വീഡിയോയിൽ പറഞ്ഞിട്ടല്ലല്ലോ. മദ്യപിച്ച് കൊണ്ട് അയാൾ പല ദ്രോഹങ്ങളും ചെയ്തിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾക്ക് അറിയാം. ദയവ് ചെയ്ത് ഇനിയും അവരെ ദ്രോഹിക്കരുത്.
ഗോപി സുന്ദറിന്റെ റിലേഷൻ ഒളിച്ചുവെച്ച് നടക്കാലോ. എല്ലവാരുടേയും സമ്മതത്തോടെയാണ് അമ്പലത്തിൽ പോയി അവർ താലി കെട്ടി ജീവിതം തുടങ്ങിയത്. ഇതൊന്നും അവർ ഒളിച്ചുവെച്ചില്ലല്ലോ. ഇനിയെങ്കിലും അവരെ വെറുതെ വിടാൻ ആളുകൾ തയ്യാറാകണം', ചെമ്പൻ സ്റ്റെഫാൻ പറഞ്ഞു.












Click it and Unblock the Notifications