'എൻറെ വിവാഹം മുടങ്ങി, മുടക്കിയത് ആ സ്ത്രീ'; തുറന്ന് പറഞ്ഞ് ഷിയാസ് കരീം
കഴിഞ്ഞ വർഷമാണ് നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചത്. ഇതിന്റെ ഫോട്ടോകളെല്ലാം തന്നെ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. എന്നാൽ അടുത്തിടെ ഈ ചിത്രങ്ങളെല്ലാം തന്റെ പ്രൊഫൈലിൽ നിന്നും ഷിയാസ് നീക്കം ചെയ്തു. ഇതോടെ വിവാഹം മുടങ്ങിയോ എന്ന ചോദ്യവുമായി ആരാധകർ രംഗത്തിയിരുന്നു. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പ്രതികരിക്കുകയാണ് താരം. തന്റെ വിവാഹം മുടങ്ങിപ്പോയെന്നും അതിന് പിന്നിൽ തനിക്കെതിരെ കേസ് കൊടുത്ത സ്ത്രീ ആണെന്നും ഷിയാസ് പറഞ്ഞു.
വിവാഹ വാഗ്ദാനം നൽകി ഷിയാസ് പീഡിപ്പിച്ചെന്ന് കാണിച്ച് കാസർഗോഡ് സ്വദേശിയായ സ്ത്രീ ആയിരുന്നു പരാതി നൽകിയത്. തന്നെ അവരാണ് യഥാർത്ഥത്തിൽ വഞ്ചിച്ചതെന്നും താൻ ഈ കേസിൽ ഇരയെന്നും ഷിയാസ് പറഞ്ഞു. ഷിയാസിന്റെ വാക്കുകളിലേക്ക്

'പീഡന കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞ് ആ സ്ത്രീ എന്നെ സമീപിച്ചിരുന്നു. എൻഗേജ്മെന്റിന് മുൻപ് എന്റെ പിന്നാലെ നടന്ന് ദ്രോഹിക്കുന്നുണ്ടായിരുന്നു. പൈസ തന്നാൽ തീർക്കാമെന്ന് പറഞ്ഞു. അങ്ങനെ പൈസ ഞാൻ കുറച്ച് കൊടുത്തു. ഞാൻ എൻഗേജ്മെൻറ് ഫോട്ടോ ഇടുന്നത് നോക്കി ഇരുന്നു കേസ് കൊടുക്കാൻ. ഒരാൾക്കെതിരെ ഒരു പരാതിയല്ലേ കൊടുക്കാനാകൂ. അത് ഞാൻ നേരിട്ടു. എന്നെ പറ്റിക്കുന്ന ആൾക്കൊപ്പം എനിക്ക് ജീവിക്കാൻ പറ്റില്ല. പറ്റിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു ഞാൻ.
വിവാഹം കഴിഞ്ഞു, കുട്ടി ഉണ്ടായിരുന്നു. കുട്ടിയെ അനിയനാണെന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തി. ഒരു ദിവസം അവരുടെ സഹോദരൻ വിളിച്ചു. കുട്ടിയുണ്ടെങ്കിൽ സ്വീകരിക്കില്ലേയെന്ന് ചോദിച്ചു. പറ്റിച്ച് കഴിഞ്ഞിട്ട് സഹോദരിയെ ന്യായീകരിക്കരുതെന്ന് ഞാൻ പറഞ്ഞു. അനിയത്തി കരഞ്ഞ് നിൽക്കുമ്പോൾ കരച്ചിൽ നിർത്താൻ കടയിൽ നിന്നും വാങ്ങികൊടുക്കാൻ പറ്റുന്ന മുട്ടായി അല്ല ഞാൻ എന്ന് പറഞ്ഞു. അവർക്ക് എന്നോട് നല്ല ദേഷ്യമുണ്ട്.
ഇവരുടെ ഭർത്താവിനെ ഞാൻ അബുദാബിയിൽ ഒരു പരിപാടിക്കിടെ പരിചയപ്പെട്ടിരുന്നു. ഇവർ സ്കൂളിൽ പഠിക്കുമ്പോൾ പ്രണയിച്ച് പിന്നീട് നാട്ടുകാരൊക്കെ അറിഞ്ഞ് പിടിച്ച് കെട്ടിച്ചെന്നൊക്കെ അങ്ങനെ വലിയ കഥയാണ്. അവൻ എന്നോട് ഈ കഥയൊക്കെ പറഞ്ഞു.അവനാണ് കൂടെയുള്ളത് മകനാണെന്ന് പറയുന്നത്. ഞാൻ ഭയങ്കര ഷോക്കായി പോയി. ഞാൻ അവരോട് ഇതോടെ ദേഷ്യപ്പെട്ടു. ഞാൻ അവരോട് ജെനുവിനായിരുന്നു. അവർക്ക് പക്ഷേ അങ്ങനെ ആയിരുന്നില്ല. പാർട്ടിക്കൊക്കെ പോകുമായിരുന്നു. അതൊന്നും എനിക്ക് താത്പര്യമില്ല. ഞങ്ങളുടെ ബന്ധത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
എന്റെ കല്ല്യാണം മുടങ്ങി. അവരാണ് മുടക്കിയത്. അവരുടെ ലക്ഷ്യം അതായിരുന്നു. കല്ല്യാണം മുടക്കുക എന്നെ സമൂഹത്തിന് മുൻപിൽ നാറ്റിക്കുകയെന്നതൊക്കെയായിരിന്നു അവരുടെ ലക്ഷ്യം. ഷിയാസ് കരീം ഈ കേസോടെ തീർന്നുവെന്ന് അവർ കരുതി.
ഞാൻ തെറ്റ് ചെയ്തിട്ടില്ല. ഞാൻ പിന്നെ എന്തിന് പേടിക്കണം. ഞാൻ ആരേയും വിവാഹ വാഗ്ദാനം നൽകി ആരേയും ഒന്നും ചെയ്തിട്ടില്ല. അവർക്ക് എന്നെക്കാളും പ്രായമുണ്ട്. അവർ വിവാഹിതയാണെന്ന് പോലീസിന് അറിയില്ലാർന്നു. ആ സ്ത്രീ അങ്ങനെയൊരു കേസ് കൊടുക്കുമെന്ന് ഞാൻ മനസിൽ പോലും പ്രതീക്ഷിച്ചില്ലാർന്നു. വിവാഹം കഴിക്കുന്ന കുട്ടിയോട് ഞാൻ പറഞ്ഞിരുന്നു. അവരുടെ വീട്ടുകാരോടൊന്നും പറഞ്ഞിരുന്നില്ല. ഈ കേസിൽ ഞാനാണ് ഇര. കല്ല്യാണം കഴിഞ്ഞ് കുട്ടിയുള്ളൊരാളെ ഞാനെന്തിനാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത്. 2021 മുതൽ പീഡിപ്പിക്കുകയാണെന്നാണ് അവർ പറയുന്നത്. ഒരിക്കൽ നടക്കുന്നതല്ലേ പീഡനം. അല്ലാതെ എപ്പോഴും നടക്കുന്നതാണോ', ഷിയാസ് കരീം പറഞ്ഞു.












Click it and Unblock the Notifications