'50 ലക്ഷം രൂപ ദുബായിലെ സുഹൃത്തുക്കളുടെ കൈയ്യിലാണ്.. എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടമായി'; അഖിൽ മാരാർ
മറ്റുള്ളവർ പ്രതീക്ഷിക്കുന്നത് പോലെ പെരുമാറാൻ കഴിയുന്നൊരാളാണ് താനെന്ന് ബിഗ് ബോസ് താരം അഖിൽ മാരാർ. തന്റെ കുടുംബ ജീവിതമൊക്കെ വളരെ രസകരമായി പോകുന്നത് അതുകൊണ്ട് കൂടിയാണ്. ആളുകളുടെ മനസ് വായിച്ചും തനിക്ക് പെരുമാറാനാകും. അങ്ങനെയൊരു കഴിവ് എനിക്ക് കിട്ടിയിട്ടുണ്ട്. സാധാരണക്കാരന്റെ വികാരം മനസിലാക്കാൻ തനിക്ക് സാധിക്കുമെന്നും അഖിൽ മാരാർ പറഞ്ഞു. 'ചോദ്യം ശരിയല്ല' ന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
അഖിലിന്റെ വാക്കുകളിലേക്ക് 'ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ ഞാൻ സ്വയം പൊങ്ങുന്നതാണെന്നും തള്ളുകയാണെന്നും ആളുകൾ കരുതും. എന്നാൽ അടിസ്ഥാനപരമായി നമ്മൾ നമ്മളെ മനസിലാക്കി കഴിഞ്ഞാൽ നമ്മക്ക് നമ്മളോടൊരു ബഹുമാനം തോന്നും. അതുകൊണ്ടാണ് മറ്റൊരാൾ നമ്മളെ പരിഹസിക്കുമ്പോൾ നമ്മൾ പ്രതികരിക്കുന്നത്. സ്വയം ബഹുമാനിക്കാൻ പഠിക്കണം. അപ്പോൾ മാത്രമേ മറ്റൊരാൾ നമ്മളെ ബഹുമാനിക്കൂ. ലോകത്തിൽ വിജയിച്ച എല്ലാ മനുഷ്യർക്കും അവരവരോട് ബഹുമാനം ഉണ്ടായിരിക്കും.

ഞാൻ എല്ലാ ആളുകളേയും പെട്ടെന്ന് വിശ്വസിക്കും. അത് മറ്റൊന്നും കൊണ്ടല്ല, ഞാൻ ആരേയും പറ്റിക്കുന്നില്ലല്ലോ. എന്റെ 50 ലക്ഷം രൂപ ദുബായിയിൽ എന്റെ മൂന്ന് സുഹൃത്തുക്കളുടെ കൈയ്യിൽ ഇരിക്കുകയാണ്. മൂന്ന് പേർക്കും ബിസിനസ് ചെയ്യാനാണ് പണം കൊടുത്തത്. ഇവരൊന്നും തന്നെ എന്റെ പഴയ സുഹൃത്തുക്കൾ ആയിരുന്നില്ല. പക്ഷെ അവരുടെ പ്രശ്നങ്ങളൊക്കെ കേട്ടസമയത്ത് ഞാനവരുടെ ഒപ്പം ചേർന്നപ്പോൾ എനിക്ക് രണ്ട് ഉദ്ദേശങ്ങളാണ് ഉള്ളത്. ഒന്ന് അവർ രക്ഷപ്പെട്ടാൽ ഭാവിയിൽ എനിക്ക് അത് വലിയ അഭിമാനമായി.ഞാൻ ഒരിക്കലും വലിയ പണക്കാരുടെ കൂടെയോ ബിസിനസുകാരുടെ കൂടെയോ പോകില്ല. എന്ത് അവർ ഓഫർ വെച്ചാലും. അങ്ങനെയൊരാളല്ല ഞാൻ.
ഞാൻ ഇപ്പോൾ അധികം ഫോണിൽ സംസാരിക്കാറില്ല. കാരണം അറിയാത്ത നമ്പറിൽ നിന്നൊക്കെ വിളിച്ച് റെക്കോഡ് ചെയ്യുകയാണല്ലോ. അൺനോൺ നമ്പറൊക്കെ ഞാൻ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം ആ കോളൊക്കെ വന്ന് 10 സെക്കന്റിൽ ഞാൻ ചിലപ്പോൾ ദേഷ്യപ്പെട്ടേക്കും. അതൊക്കെ വെച്ചാകും ആളുകൾ എന്നെ വിലയിരുത്തുന്നത്. അതൊക്കെ വലിയ പ്രശ്നമാണ്.
സെലിബ്രിറ്റ് സ്റ്റാറ്റസ് കിട്ടിയതോടെ പൊതുഇടത്ത് പോകാൻ സാധിക്കാതെ ആയി. നമ്മുടെ എല്ലാ സ്വാതന്ത്ര്യങ്ങളും നഷ്ടമായി. ഞാൻ പലതിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ ക്യാമറ കണ്ണുകൾ നമ്മളെ പിന്തുടർന്നോണ്ടിരിക്കും. അതുകൊണ്ട് പലപ്പോഴും നമ്മുക്ക് അഭിനയിക്കേണ്ടി വരുന്ന സാഹചര്യങ്ങളും ഉണ്ടാകും.
മുൻപ് ഒരു നടന്റെ, പേര് പറയുന്നില്ല സിനിമ ലൊക്കേഷനിൽ ഇരിക്കുകയാണ് ഞാൻ. അപ്പോൾ അദ്ദേഹം കാറിൽവന്നു. പെട്ടെന്ന് അയ്യോ സ്ഥലം മാറിപ്പോയോ എന്ന് പറഞ്ഞു, ഉടൻ തന്നെ അയാൾ നേരെ കാരവാനിലേക്ക് കയറിപ്പോയി. അന്ന് അയാളുടെ പെരുമാറ്റത്തെ ഞാൻ പുച്ഛിച്ചു. എന്നാൽ ഇന്ന് ആ അവസ്ഥയിലെത്തിയപ്പോൾ എനിക്ക് മനസിലായി. 100 പേരിൽ 95 പേരുടെ സാന്നിധ്യം നമ്മളെ സന്തോഷിപ്പിക്കും. എന്നാൽ ബാക്കി 5 പേർ നമ്മൾക്ക് ശല്യമായിരിക്കും. ഈ 5 പേരെ പേടിച്ച് ബാക്കി 95 പേരെ നമ്മുക്ക് അടുപ്പിക്കാൻ സാധിക്കില്ല.
ആരെങ്കിലും എന്നെ ബഹുമാനിക്കണമെന്ന് ആഗ്രഹിക്കുന്നൊരാൾ അല്ല ഞാൻ. നിങ്ങൾക്ക് അംഗീകാരം കിട്ടുന്ന സ്ഥലത്ത് പോകുക, ക്രീയാത്മകമായി വിമർശിക്കുന്നവരുമായി കൂടുതൽ സമയം ഇടപഴകുക', അഖിൽ പറഞ്ഞു.












Click it and Unblock the Notifications