ഷോഓഫ് ആയിട്ടാണ് തോന്നിയത്; റോബിൻ ബസ് വിഷയത്തിൽ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞ് അഖിൽ
കേരളത്തിൽ കുറച്ചുനാളുകളായി ചർച്ചകളിൽ ഉള്ള വിഷയമാണ് റോബിൻ ബസ്. റോബിൻ ബസ്സും എം വി ഡിയും തമ്മിലുള്ള പോരാട്ടത്തിൽ റോബിൻ ബസ്സിനെ പിന്തുണയ്ക്കുന്നവരും ഉണ്ട് എം വി ഡി യെ പിന്തുണയ്ക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയയിലൊക്കെ ഈ വിഷയത്തിൽ വലിയ ചർച്ച തന്നെയാണ്. റോബിൻ ബസ്സിന്റെ കഥ അടിസ്ഥാനമാക്കി സിനിമ പോലും ഒരുങ്ങുന്നുണ്ട്.
എന്തായാലും ഇപ്പോൾ റോബിൻ ബസ് വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ. സാധാരണയായി ചർച്ചയിലുള്ള വിഷയങ്ങളിൽ അഖിൽ മാരാർ തന്റെ അഭിപ്രായം പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇതുവരെ റോബിൻ ബസ്സിന്റെ വിഷയത്തിൽ അഖിൽ പ്രതികരിച്ചിരുന്നില്ല. ഇതിനുള്ള കാരണവും അഖിൽ പറയുന്നുണ്ട്. ഫേസ്ബുക്കിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം.

ഏറ്റവും അധികം കേരളത്തിൽ ഓളം ഉണ്ടാക്കിയ വിഷയമായിരുന്നു റോബിൻ ബസ്സും അതിന്റെ മാനേജർ ആയിട്ടുള്ള ഗിരീഷും നടത്തിയ പ്രതികരണവും പ്രതിഷേധവും. പക്ഷേ നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചുകാണും ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റും ഞാൻ ഫേസ്ബുക്കിൽ എഴുതിയിരുന്നില്ല, എന്റെ ഇതിന് മുമ്പിൽ ഉള്ള പല പ്രതികരണങ്ങളിലും ശക്തമായ ഇടതുപക്ഷ വിരോധങ്ങളും നിലനിൽക്കുന്ന പോസ്റ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, അത് ഇടതുപക്ഷ വിരോധം കൊണ്ടല്ല .
അവരുടെ ഭാഗത്ത് ഉണ്ടാകുന്നു മിസസ്‌റ്റേക്കുകളിൽ ഞാൻ പ്രതികരിക്കുന്നു. ഇടതുപക്ഷത്തെ ഇഷ്ടപ്പെടുന്നവർക്ക് ഞാൻ വലിയ ഇടതുപക്ഷ വിരുദ്ധനാണെന്ന് തോന്നുന്നത് കൊണ്ട് അങ്ങനെ വിലയിരുത്തുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എന്റെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുള്ള പല പ്രതിരണങ്ങൾ കണ്ടിരിക്കാം.
എന്തുകൊണ്ടാണ് ഞാൻ റോബിൻ വിഷയമായി ബന്ധപ്പെട്ട് കേരളത്തിൽ ഇത്രത്തോളം അനൂകൂലമായ അന്തരീക്ഷം റോബിൻ ബസ്സിന് ഉണ്ടായിട്ടും ഞാനെന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് എന്ന് ചോദിച്ചാൽ തുടക്കത്തിൽ തന്നെ എന്റെ മനസ്സ് പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിച്ചിട്ട് കാര്യമില്ല, ഒരാൾ നടത്തുന്ന പോരാട്ടമായിട്ടല്ല എനിക്കതിനെ തോന്നിയത്. ഒരു വലിയ ഷോഓഫ് ആയിട്ടാണ് തുടക്കം മുതലെ ഞാനതിനെ വീക്ഷിച്ചത്.
അതിനകത്ത് ഉള്ള സത്യത്തെക്കാൾ ഉപരി, വ്യക്തികളുടെ പോരാട്ടം നാടിനും ഭാവിയിൽ ആർക്കെങ്കിലും ഗുണകരം ആയി മാറുമെങ്കിൽ നമ്മൾ ആ പോരാട്ടത്തെ പ്രോത്സാഹിപ്പിച്ചാൽ മതി എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മുടെ രാജ്യത്തിന് ഒരു സിസ്റ്റമുണ്ട്, നമ്മുടെ സ്റ്റേറ്റിന് ഒരു സിസ്റ്റമുണ്ട്. ആ സിസ്റ്റത്തിനെതിരെ വെല്ലുവിളിക്കുമ്പോൾ, നമ്മൾ പ്രതിഷേധിക്കണമെങ്കിൽ ചുവര് വേണം ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കനാവൂ.
ഇവിടുത്തെ കെ എസ് ആർ ടി സി എന്ന പൊതു സംവിധാനം, ഇവിടുത്തെ പ്രൈവറ്റ് ബസ് എന്ന പൊതു സംവിധാനം ഉണ്ട് ഇതിനെ തകർത്ത് എറിഞ്ഞുകൊണ്ട് ഒരാൾ അയാളുടെ നേട്ടത്തിന് വേണ്ടി അല്ലെങ്കിൽ അയാൾക്കിപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യതയ്ക്കും വേണ്ടിയുള്ള പോരാട്ടത്തിനും ഉപരി നിയമപരമായി ഒരു ആനുകൂല്യവും ഈ വിഷയത്തിൽ കിട്ടില്ല എന്നതും എന്റെ മനസ്സിന്റെ അത്തരം ശരികളായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ വന്നത് എന്നതും യാഥാർത്ഥ്യം.
ഇനി സംഭവിക്കാൻ പോകുന്ന മറ്റൊരു കാര്യം ഒരുപക്ഷേ ഇടതുപക്ഷത്തിൽ പെട്ട ആൾക്കാർക്കും റോബിന്റെ ഈ പോരാട്ടം ഇഷ്ടമാണ്. പ്രത്യക്ഷത്തിൽ ഇടതുപക്ഷത്തിനെതിരെയുള്ള വലിയ പോരാട്ടമായി ആളുകൾ ഇതിനെ കാണും.
കാരണം കമ്യൂണിസ്റ്റ് സർക്കാരിനെതിരെ ആര് എന്ത് പറഞ്ഞാലും നേരെ അവർക്ക് അനുകൂലിക്കുക ഗവൺമെന്റിന്റെ തെറിവിളിക്കുക ഈ രീതിയോടൊന്നും എനിക്ക് യോജിപ്പില്ല. നമ്മൾ എതിർക്കുമ്പോൾ ആ വിഷയത്തിൽ ശരി ഉണ്ടാവണം.
ഇനിയിപ്പോൾ ഇവിടെ നടക്കാൻ പോകുന്നത് ഈ ബസ്സിനെ ധാരാളം ആൾക്കാർ അനുകൂലിക്കുമ്പോൾ നാളെ ധാരാളം ആൾക്കാർ ഇങ്ങനെ ഒരു സിസ്റ്റത്തിലേക്ക് ഇറങ്ങുമ്പോൾ സ്വാഭാവികമായും സംഭവിക്കുന്നത് കെ എസ് ആർ ടി സിക്ക് നഷ്ടങ്ങളുണ്ടാവും ഓൾറഡി നഷ്ടത്തിലും കുത്തുപാള എടുക്കുന്ന അവസ്ഥയും ആക്കിത്തീർത്തു.
പ്രൈവറ്റ് ബസുകൾക്ക് പ്രശ്‌നങ്ങളുണ്ടാവും അപ്പോൾ ഇതിലൂടെ കെ എസ് ആർ ടി സി വിൽക്കാനും എളുപ്പമാകും ഗവൺമെന്റിന്. ഈ പൊതുഗതാഗത സംവിധാനത്തെ വിൽക്കാൻ ഇതിലും വലിയ അവസരമില്ല.,
ഇത്തരം ആൾക്കാർ, അതായത് ഗിരീഷിനെ പോലെയുള്ള ധാരാളം ആൾക്കാർ രോഡിലേക്ക് വരുടെ കയ്യിലുള്ള പൊതു ഗതാഗത സംവിധാനത്തെ ഇല്ലാതാക്കത്തക്ക രീതിയിൽ ഈയൊരു നിയമത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് തോന്നിയത് പോലെ ടൂറിസ്റ്റ് ബസുകൾ ഇറക്കും,
വഴി നീളെ നടന്ന് തോന്നയിത് പോലെ ചെയ്യാം, ഞങ്ങളുടെ കയ്യിലും റോബിന് ഉള്ളത് പോലെ അതേ ലൈസൻസ് ഉണ്ട്. അത് കൊണ്ട് സിസ്റ്റത്തിനെ നശിപ്പിച്ച് കൊണ്ടുള്ള ഒരു കാര്യത്തിനോടും യോജിച്ച് കാര്യമില്ല.
അത് കൊണ്ട് നമ്മൾ ഇടതുപക്ഷത്തോട് ഉള്ള വിരോധം കൊണ്ട് ഒരു വിഷയത്തെ അനുകൂലിക്കുമ്പോൾ അത് നമ്മുടെ നാടിന് അനുകൂലമാണോ മോശമാണോ എന്ന് ചിന്തിച്ച് മാത്രം അനുകൂലിക്കുക എന്നാണ് ആ ഒരു വിഷത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, അഖിൽ പറഞ്ഞു.












Click it and Unblock the Notifications