ഡിസംബർ 7 ദിൽഷയുടെ തലവരമാറ്റുമോ? പ്രതീക്ഷയോടെ ദിൽഷ, ആരാധകർ മുൾമുനയിൽ!
ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയി വ്യക്തിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് തന്നെ ദിൽഷയെ പ്രേക്ഷകർക്ക് സുപരിചിതം ആയിരുന്നു. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ കടന്നുവരുന്നത്.
എന്നാൽ ബിഗ് ബോസിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. സീസൺ 4 ൽ വിജയി ആയതും ദിൽഷയായിരുന്നു. എന്നാൽ ദിൽഷയ്ക്ക് പിന്നാലെ വിടാതെ വിവാദങ്ങളും ഉണ്ടായിരുന്നു. ബിഗ് ബോസിനകത്ത് വെച്ച് ആരംഭിച്ച ചർച്ചയായിരുന്നു ബിഗ് ബോസില മത്സരാർത്ഥിയായ റോബിനും ദിൽഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്.

റോബിൻ ദിൽഷയോട് ഇഷ്ടം തുറന്നുപറഞ്ഞിരുന്നുെവെങ്കിലും റോബിനെ ബെസ്റ്റ് ഫ്രണ്ടായിട്ടാണ് താൻ കാണുന്നത് എന്ന് ദിൽഷ പറഞ്ഞിരുന്നു. റിയാസിനെ കയ്യേറ്റം ചെയ്തതിന് ഷോയിൽ വെച്ച് പിന്നീട് റോബിനെ പുറത്താക്കുന്ന അവസ്ഥ വന്നിരുന്നു. ഇതോടെ റോബിന്റെ വോട്ടുകൾ കൊണ്ടാണ് ദിൽഷ വിജയിച്ചത് എന്ന ആരോപണങ്ങൾ ഉൾപ്പെടെ വന്നിരുന്നു.പുറത്തുവന്ന ശേഷം റോബിനുമായുള്ള സൗഹൃദം ദിൽഷ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
പിന്നീട് വിവാദങ്ങളിലൊന്നും ചെന്നുപെടാതെ ഡാൻസും പരിപാടികളുമൊക്കെയായി ദിൽഷ മുന്നോട്ട് പോകുമ്പോഴായിരുന്നു ആ വലിയ സന്തോഷം താരത്തെ തേടി എത്തിയത്, അനൂപ് മേനോൻ നായകനാവുന്ന സിനിമയിൽ നായികാ കഥാപാത്രം ചെയ്യുന്നത് ദിൽഷയാണ്. ഒ സിൻഡ്രല്ല എന്നാണ് സിനിമയുടെ പേര്. ഡിസംബർ ഏഴിനാണ് സിനിമ റിലീസിനെത്തുന്നത്.
ആദ്യത്തെ സിനിമ റിലീസാകുന്ന ആവേശത്തിലാണ് ദിൽഷ. ആരാധകർ നെഞ്ചിടിപ്പോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
ദിൽഷയെ മലയാളം സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സിനിമയാണ്. മല്ലികാ സുകുമാരൻ, നന്ദു. മാല പാർവതി, അശ്വതി ശ്രീകാന്ത്, ദിനേഷ് പ്രഭാകർ എന്നിങ്ങനെ പ്രമുഖ താരങ്ങലാണ് ചിത്രത്തിലുള്ളത്. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ ആണ ചിത്രം അവതരിപ്പിക്കുന്നത്.
അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ കഥ. റെണോലസ് റഹ്മാൻ ആണ് സംവിധാനം. ഡാൻസിലൂടെയും ബിഗ് ബോലിലൂടെയുമൊക്കെ പ്രേക്ഷകരുടെ മനസ്സ് സ്വന്തമാക്കിയ ദിൽഷ, അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ഈ സിനിമയോടെ ദിൽഷയ്ക്ക് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ ലഭിക്കട്ടേ എന്നാണ് ദിൽഷയുടെ ആരാധകർ ആഗ്രഹിക്കുന്നത്.












Click it and Unblock the Notifications