Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇപ്പോൾ പേടിയാണെനിക്ക്, ആദ്യം ഷോക്കായി, തലകറങ്ങും പോലെ തന്നെ'; സംഭവിച്ചത് പറഞ്ഞ് ഷിയാസ് കരീം

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അടുത്തിടെയായിരുന്നു ബിഗ് ബോസ് താരം ഷിയാസ് കരീം അറസ്റ്റിലായത്. ദുബായിയിൽ നിന്നും മടങ്ങി വരുന്ന വഴി ചെന്നൈ വിമാനത്താവളത്തിൽ വെച്ചായിരുന്നു താരത്തെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് പടന്ന സ്വദേശിയായ യുവതിയായിരുന്നു ഷിയാസിനെതിരെ പരാതി നൽകിയത്.

2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നും ജിമ്മിൽ പരിശീലകയായ യുവതി പരാതിയിൽ പറഞ്ഞിരുന്നു. കേസിൽ പിന്നീട് ഷിയാസിന് ജാമ്യം ലഭിച്ചു. ഇപ്പോഴിതാ അറസ്റ്റിലായ സംഭവത്തെ കുറിച്ചും അന്നത്തെ ദിവസത്തെ കാര്യങ്ങളെ കുറിച്ചെല്ലാം വിശദീകരിക്കുകയാണ് ഷിയാസ്. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.വായിക്കാം

shiya-

'ഞാൻ വളരെ അഗ്രസീവായ ആളാണ്. വെട്ടൊന്ന് മുറി രണ്ട് എന്നതാണ് രീതി. ബിഗ് ബോസും എന്നെ വഴക്കാളിയായി തന്നെയാണ് ചിത്രീകരിച്ചത്. അത് നല്ലതാണ്. ഇപ്പോഴത്തെ ബിഗ് ബോസ് സീസണിലാണ് ഞാൻ വന്നതെങ്കിൽ ആളുകൾക്ക് ഷിയാസ് കരീം ആരാണെന്ന് കുറച്ചൂടെ അറിയാൻ സാധിച്ചേനെ.

ഇപ്പോൾ പേടിയായി എനിക്ക്. ഞാൻ പറയുന്ന ആളുകളെ വേദനിപ്പിക്കുവോ, അവർ എന്റെ ശത്രുക്കളാകുവോ അവർ എന്നെ വന്ന് ഉപദ്രവിക്കുമോ അങ്ങനെയൊരു ചിന്തയൊക്കെ ഉണ്ട്. എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിന് താഴെ വന്ന് എന്നെ ഇഷ്ടപ്പെടാത്തവർ കമന്റ് ചെയ്യും. ഇതൊക്കെ എന്റെ ഉമ്മയേയും കുടുംബത്തേയും കെട്ടാൻ പോകുന്ന പെണ്ണിനേയുമൊക്കെ ബാധിക്കും. എനിക്ക് ഒപ്പം നിൽക്കാൻ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉള്ളത്.

ഇപ്പോൾ വിവാദം ഉണ്ടായപ്പോൾ ഞാൻ ദുബായിയിൽ ആയിരുന്നു. ആ സമയത്ത് എന്നെ സഹായിച്ചത് സുഹൃത്തുക്കളായ പപ്പനും മുന്തിറുമാണ്. ആ നാല് മണിക്കൂർ ഞാൻ ശരിക്കും ഡിപ്രഷനിലായിരുന്നു. ഞാൻ റൂമിൽ ഹോട്ടലിൽ ഒറ്റക്കായിരുന്നു. എനിക്ക് മോശാവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്റെ വാപ്പ മറ്റൊരാളെ വിവാഹം കഴിച്ചപ്പോഴാണ് എനിക്ക് ആത്മഹത്യ ചെയ്യണമെന്നൊക്കെയുള്ള ചിന്ത ഉണ്ടായത്.

വാർത്ത കേട്ടപ്പോൾ തന്നെ എനിക്ക് ഷോക്കായി, തലയൊക്കെ ചുറ്റും പോലെ തോന്നി, ശരിക്കും പാനിക്കായി,വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നെ വിട്ട് പോകുമോ,എന്റെ ഉമ്മയുടെ മുഖം ആലോചിച്ചു, നിസ്കരിച്ചു. എന്തായാലും ഞാൻ ഫേസ് ചെയ്യണം. ആ സമയത്ത് ഞാൻ റൂമിൽ ഒറ്റക്കായിരുന്നു. അപ്പോഴാണ് പപ്പനും മുന്തിറും വിളിച്ച് ഹോട്ടലിലേക്ക് വന്നത്. നിന്റെ കൂടെ ഞങ്ങൾ മരണം വരെ ഉണ്ടാകുമെന്ന് അവർ ഉറപ്പ് തന്നു.

ഈ സംഭവം കേസ് ആകുന്നതിന് മുൻപ് ഏകദേശം 1 വർഷം മുൻപ് തന്നെ തുടങ്ങിയിരുന്നു. എന്റെ അവസ്ഥയിലൂടെ കടന്ന് പോയ നിരവധി പുരുഷൻമാർ ഉണ്ട്. ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ മുതലെടുക്കുന്ന ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ജനുവിനായിട്ടുള്ളവരെ ബാധിക്കും. ഈ സംഭവം മറ്റുള്ളവരുടെ മുന്നിൽ പറഞ്ഞ് എനിക്ക് നല്ല പിള്ള ചമയേണ്ട ആവശ്യമില്ല. ഞാനെന്തിനാണ് പറയുന്നത്',ഷിയാസ് ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+