'ബിഗ് ബോസില്‍ അവസരം ലഭിച്ചിരുന്നെങ്കില്‍..': ഇത്തവണ ബുദ്ധി ഉപയോഗിച്ചവർ കുറവെന്നും രഞ്ജിത്ത് മുന്‍ഷി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമായിരുന്നുവെന്ന് സിനിമാ-സീരയില്‍ താരമായ മുന്‍ഷി രഞ്ജിത്ത്. ബിഗ് ബോസിലേക്ക് പോയ മത്സരാർത്ഥികളില്‍ എന്നെ വിളിച്ച് സംസാരിച്ച് ഷോയിലേക്ക് പോയ ഏക മത്സരാർത്ഥി അഖില്‍ മാരാർ ആണെന്നും അദ്ദേഹം പറയുന്നു.
ഞാന്‍ ബിഗ് ബോസില്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം കരുതിയത്. അതുപോലെ അഖില്‍ മാരാർ, ഷിജു, മനീഷ, ശ്രുതി എന്നിവർ ഉണ്ടെന്ന് എനിക്കും അറിയാമായിരുന്നു. ബിഗ് ബോസിലേക്ക് പോവുന്ന കാര്യം മറ്റുള്ളവരോട് പറയാന്‍ പാടില്ലാത്തത് കൊണ്ടായിരിക്കാം അവരാരും എന്നെ വിളിക്കാതിരുന്നതെന്നും രഞ്ജിത്ത് മുന്‍ഷി പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

എനിക്ക് ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് പ്രവേശനം ലഭിച്ചില്ലെന്ന് അറിഞ്ഞപ്പോഴാണ് അദ്ദേഹം അഖില്‍ മാരാർ എന്നെ വിളിക്കുന്നത്. 'നിങ്ങള്‍ എന്താണ് ഇല്ലാതെ പോയത്, നിങ്ങളൊക്കെ ഉണ്ടെങ്കില്‍ സിനിമാകാര്യമൊക്കെ സംസാരിച്ചിരിക്കാന്‍ ഒരാള്‍ ആയല്ലോയെന്ന് ഞാന്‍ കരുതി' എന്നായിരുന്നു അഖില്‍ മാരാർ പറഞ്ഞത്.
ഇപ്രാവശ്യത്തെ ബിഗ് ബോസ് ഞാന്‍ കണ്ടിരുന്നു. അഖില്‍ മാരാർ എന്ന മത്സരാർത്ഥിയെ എടുക്കുമ്പോള്‍ അദ്ദേഹത്തിന് അറിവും വായനയും മാത്രമല്ല, നല്ല രീതിയില്‍ കാല്‍ക്കുലേഷനും കൂടെയുണ്ട്. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ഷോ കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
ചില കാര്യങ്ങള്‍ ഞാന്‍ ചിന്തിക്കുന്നത് പോലെ വന്നില്ലെങ്കില്‍ അഖില്‍ മാരാരുടെയൊക്കെ ചില ഗെയിം നമ്മള്‍ ചിന്തിക്കുന്നതിന് മുകളില്‍ വന്നിട്ടുണ്ട്. ബാക്കിയുള്ളവരൊക്കെ ഒരു ഓളത്തിന് അങ്ങ് പോകുകയായിരുന്നു. അല്ലാതെ ബുദ്ധിയൊന്നും പ്രയോഗിച്ച് മുന്നോട്ട് പോയതായി കണ്ടിട്ടില്ല. കൃത്യമായ കാല്‍ക്കുലേഷനിലൂടെ മുന്നോട്ട് പോയത് അഖില്‍ മാത്രമായിരുന്നു.
ചിലർ തമ്മില്‍ നേരത്തെ പരിചയം കാണുമെങ്കിലും ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളായിരിക്കും ഷോയിലേക്ക് വരുന്നത്. പല പ്രായത്തിലൂടെ വരുന്ന, പല ജീവിത രീതികളില്‍ നിന്നും വരുന്ന ആളുകളെ ഭക്ഷണം മാത്രം നല്‍കി ഒരുമിച്ച് നല്‍കി ഒരു വീട്ടില്‍ താമസിപ്പിക്കുകയാണ് ബിഗ് ബോസ്. അവിടെ തൊട്ടടുത്തുള്ള ആളുമായുള്ള കമ്യൂണിക്കേഷന്‍ മാത്രമേയുള്ളു. ആളുകള്‍ കുറയുമ്പോള്‍ കമ്യൂണിക്കേഷനും കുറയുന്നു. അതാണ് ഏറ്റവും വലിയ പ്രശ്നം.
തുല്യശക്തികളായ രണ്ടുപേർ മത്സരിക്കുമ്പോള്‍ മാത്രമേ കാണുന്നവർക്കും ഒരു രസമുണ്ടാവുകയുള്ളു. അഖില്‍ മാരാർക്ക് മാത്രമാണ് ശക്തമായ മത്സരം കാഴ്ചവെക്കാന്‍ സാധിച്ചത്. ഞാന്‍ ഷോയില്‍ പോയാല്‍ വിജയി ആവാന്‍ കഴിയുമായിരുന്നു എന്നല്ല, എനിക്ക് എന്റേതായ കുറച്ച് കാര്യങ്ങള്‍ അധികമായി കൊടുക്കാന്‍ സാധിക്കുമായിരുന്നു. ബലാബലമുള്ള ആളുകളാണെങ്കില്‍ ചില തർക്കങ്ങളൊക്കെ ഏറെ നേരം നീണ്ട് നില്‍ക്കുമെന്നും താരം ചൂണ്ടിക്കാണിക്കുന്നു.
വേറെ ഒരു വീട്ടില്‍ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള താല്‍പര്യം മലയാളികള്‍ക്ക് ഉള്ളിടത്തോളം കാലം ഇത്തരം ഷോ കാണാന്‍ ആളുണ്ടാവും. സീരിയലുകളെ ആളുകള്‍ ആദ്യം എന്തെല്ലാം കുറ്റം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ന് 48 സീരിയലുകള്‍ മലയാളത്തില്‍ ഒരു ദിവസം പോകുന്നുണ്ട്. ബിഗ് ബോസിന്റെ സ്വീകാര്യത ഇനിയും കൂടിക്കൊണ്ടിരിക്കും.
അഖില്‍ പുതുമയുള്ള കാര്യങ്ങള്‍ പറയുമ്പോഴും ചില മൂല്യങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ട് പ്രായമുള്ളവരുടെയൊക്കെ പിന്തുണ വലിയ രീതിയില്‍ ലഭിച്ചു. പഴയതൊക്കെ മാറണമെന്ന് പറയുന്ന പലരും ഇപ്പോഴും അച്ഛനെ അച്ഛന്‍ എന്ന് തന്നേയല്ല വിളിക്കുന്നത്. അല്ലാതെ അളിയന്‍ എന്ന് വിളിക്കുന്നില്ലാല്ലോ. നല്ലതാണെങ്കില്‍ പഴയ കാര്യങ്ങള്‍ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications