'മാരാരെ അളക്കാനുള്ള ടേപ്പ് ഈ മൂന്നെണ്ണത്തിന്റെ കയ്യിലില്ല': മീഡിയ വണ്‍ ചർച്ചക്ക് അഖിലിന്റെ മറുപടി
മീഡിയ വണ്‍ ചാനലിലിനെതിരെ രൂക്ഷ വിമർശനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനവുമായ അഖില്‍ മാരാർ. അഖില്‍ കോട്ടാത്തല എന്ന പേര് അഖില്‍ മാരാർ എന്നാക്കി മാറ്റിയത് ജാതിയുടെ പ്രിവിലേജ് കിട്ടാനാണെന്ന മീഡിയ വണ്‍ പരാമർശത്തിനെതിരെയാണ് അഖില്‍ മാരാരുടെ വിമർശനം.
ഔട്ട് ഓഫ് ഫോക്കസ് പരിപാടിക്കിടെയായിരുന്നു അഖില്‍ മാരാരുടെ പേരും ജാതീയതയും മീഡിയ വണ്‍ ചർച്ച ചെയ്തത്. ഇങ്ങനെ ഒരു പേര് സ്വീകരിക്കുമ്പോള്‍ ജാതി ഉദ്ദേശിക്കുന്നില്ലെങ്കില്‍ പോലും ജാതിയുടെ പ്രിവിലേജിന് അദ്ദേഹം അർഹമായി കഴിഞ്ഞുവെന്നായിരുന്നു പ്രമോദ് രാമന്റെ അഭിപ്രായ പ്രകടനം. ഒരാളുടെ ബോധപൂർവ്വമായ തീരുമാനമല്ലെങ്കിലും അതിന് അകത്ത് നിലനില്‍ക്കുന്നത് സവർണ്ണ മനോഭാവം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ആ പേരിലൂടെ കിട്ടാവുന്ന ഒരു പ്രിവിലേജുണ്ട്. ഉപബോധ മനസ്സിലുള്ള ഒരു കാര്യമാണ് അത്. പരസ്യമായി ജാതി പറഞ്ഞതുകൊണ്ട് മാത്രമല്ല ജാതി നിലനില്‍ക്കുന്നത്. ആ സമുദായത്തില്‍ തന്നെയാണ് ഞാന്‍ ജനിച്ചതെന്ന് അഖില്‍ പറയുന്നുണ്ട്. പക്ഷെ തുടക്കത്തില്‍ ആ പേര് ഉപയോഗിച്ചിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഇങ്ങനെ മാറ്റിയതും ജാതിയുടെ പേരില്‍ അല്ലെന്ന് പറയുന്നു. നിഷ്കളങ്കമായി സംഭവിക്കുന്ന ഒന്നല്ല ഇതെന്ന് അതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും പ്രമോദ് രാമന്‍ പറഞ്ഞു.
അദ്ദേഹം ഒരു ജാതി വിരുദ്ധനാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയുള്ള ആളാണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാവരുടേയും ഉള്ളില്‍ ജാതിയുണ്ട്. അറിഞ്ഞോ അറിയാതെയോ അതിന്റെ ആനുകൂല്യം സ്വീകരിക്കുന്നുണ്ട്. അതിനെതിരായി നിലനിന്നില്ലെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ ഉപബോധ മനസ്സില്‍ പ്രവർത്തിക്കുന്ന ജാതി പൊതു സമൂഹത്തില്‍ ഒരു ഐഡന്റിന്റി ലഭിക്കുന്നത് ഉപയോഗിക്കുന്നു. അതിലൂടെ എന്തോ നേട്ടമുണ്ടെന്ന് അദ്ദേഹവും മനസ്സിലാക്കുന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്നും ചാനല്‍ ന്യൂസ് എഡിറ്റർ കൂട്ടിച്ചേർത്തു.
അതേസമയം, തനിക്ക് ഒരു പരിചയവുമില്ലാത്ത വ്യക്തിയാണ് അഖില്‍ മാരാറെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു പാനലിസ്റ്റായി അജിംസിന്റെ പ്രതികരണം. ഇന്നാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നത്. അങ്ങനെയാണ് സംവിധായകനാണെന്ന് മനസ്സിലായാത്. ബിഗ് ബോസിലെ ഒരു എപ്പിസോഡിന് ഇടയില്‍ ഇദ്ദേഹം അട്ടപ്പാടിയിലെ മധുവിനെ അധിക്ഷേപിച്ചതിനെതിരായി ഒരു പരാതി പൊലീസില്‍ പരാതി കൊടുത്തുവെന്ന വാർത്ത കണ്ടു. ഭക്ഷണം മോഷ്ടിച്ച ആളോട് അയാള്‍ പറയുന്നത് നിനക്ക് അട്ടപ്പാടി മധുവിന്റെ അവസ്ഥ വരുമെന്നാണെന്നും അജിംസ് പറയുന്നു.

എനിക്ക് ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ മനുഷ്യന്‍ എന്ന പേര് ഇടുമായിരുന്നു. അങ്ങനെയങ്കില്‍ എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് അദ്ദേഹം അഖില്‍ മനുഷ്യന്‍ എന്ന പേര് ഇട്ടില്ല. അദ്ദേഹത്തിന്റെ ഉപബോധ മനസ്സില്‍ ആ ജാതിയുണ്ട്. അതുകൊണ്ടാണ് അട്ടപ്പാടി മധു സംബന്ധിച്ച പരാമർശം വന്നതെന്നും അജിംസ് പറഞ്ഞു.
ഔട്ട് ഓഫ് ഫോക്കസ് ചർച്ച സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചാ വിഷയമായതോടെയാണ് സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് അഖില്‍ മാരാർ തന്നെ രംഗത്ത് വന്നത്. എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണമെന്നാണ് അഖില്‍ മാരാർ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എൻ്റെ പേരിലെ ജാതി എന്നിലെ സവർണ്ണ മനോഭാവ സൃഷ്ട്ടി ആണെന്നും ഞാൻ അതിൻ്റെ പ്രിവിലേജ് കൊണ്ട് നടക്കുന്ന ആൾ ആണെന്നും പറഞ്ഞു മീഡിയ വണിൻ്റെ ഒരു ചർച്ച എൻ്റെ ശ്രദ്ധയിൽ പെട്ടു. മതത്തിൻ്റെ പേരിലും ജാതിയുടെ പേരിലും മനുഷ്യനെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന 3 വിഷ ജന്തുക്കളുടെ ശർദിൽ ആയി മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളൂ..
എൻ്റെ അസാന്നിദ്ധ്യത്തിൽ എന്നെ കുറിച്ച് ഇവർ നടത്തിയ ചർച്ച അതിൽ പ്രതിപാദിച്ച വിഷയത്തിൻ്റെ ഗൗരവം മാത്രമാണ് ഈ മറുപടിക്ക് കാരണം. മാരാരെ അളക്കാൻ ഉള്ള ടേപ്പ് ഈ മൂന്നെണ്ണത്തിൻ്റെ കൈയിലും ഇല്ല. അത് കൊണ്ട് ഫോക്കസ് ഔട്ടിൽ നിന്നും ഫോക്കസിലേക്ക് വരാനുള്ള ഭാഗ്യം പടച്ചോൻ ഇങ്ങൾക്ക് നൽകട്ടെ..
1.സവർണ്ണ ഫാസിസ്റ്റ് ആയ ഞാൻ 3 വർഷം താമസിച്ച ദളിത് കോളനി...
2. കോട്ടാത്തലയിൽ എൻഎസ്എസും കെപിഎംഎസും തമ്മിൽ നടന്ന ക്ഷേത്ര ഭൂമി കേസിൽ ഞാൻ ആർക്കൊപ്പം നിന്നു എന്ന് തിരക്കുക..
3. ഞാൻ കോൺഗ്രസിൽ നിന്നും മാറി വിമതൻ ആയി മൽസരിക്കാൻ ഉള്ള കാരണം അന്വേഷിക്കുക...
അല്ല ഞാൻ ഇതാരോടാ പറയുന്നത് വളിക്ക് വിളി കേൾക്കുന്ന ഈ മൂന്ന് പേരോടോ...


Click it and Unblock the Notifications