Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സമയത്ത് സൈക്കോളജിസ്റ്റിനെ കണ്ടു, കൗൺസിലിംഗിന് പോയി; തുറന്ന് പറച്ചിലുമായി സെറീന

കൊച്ച്: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സെറീന ആൻ. 2022 ലെ മിസ് കേരള ക്യൂൻ മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെയായിരുന്നു താരത്തിന് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്. ദുബായിൽ ജനിച്ച് വളർന്ന സെറീന അങ്ങനെ ബിഗ് ബോസിൽ എത്തി.

'ദുബായിക്കാരി' ആയതിനാൽ തന്നെ ഷോയിൽ വെച്ചും പുറത്തുമെല്ലാം പലപ്പോഴും സെറീന ഇതിന്റെ പേരിൽ പഴി കേട്ടിട്ടുണ്ട്. ദുബായ് ചോക്ലേറ്റ്, എൻആർഐ കിഡ് എന്ന പേരിലൊക്കെയായിരുന്നു പരിഹാസം. ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് താരം. ബിഗ് ബോസിൽ സെറീനയുടെ അടുത്ത സുഹൃത്തായ റെനീഷയുടെ സഹോദരൻ ആയിരുന്നു സെറീനയെ ആദ്യം ദുബായ് ചോക്ലേറ്റ് എന്ന് വിളിച്ചത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ഒപ്പം തന്റെ ജീവിതത്തെ കുറിച്ചും താരം വാചാലയായി. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകളിലേക്ക്

cerena338

'എവിടെ പോയാലും ആദ്യം കേൾക്കുന്നത് ദുബായ് ചോക്ലേറ്റ് എന്ന വിളിയാണ്.
ഞാനും റെനീഷയും തമ്മിൽ ഒരുമിച്ച് ആണെങ്കിലും ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾക്ക് അത് അംഗീകരിക്കാൻ ആകില്ല. കാരണം ഞാൻ ദുബായിൽ നിന്നാണ്, ഞാൻ വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചയാളാണ്, എന്റെ ഫിസിക്കൽ അപ്പിയറൻസ്, അഹങ്കാരി എന്ന ടാഗ് ഇതൊക്കെ നമ്മൾ എത്രയൊക്കെ നല്ലത് ചെയ്താലും ചിലരത് മാറ്റില്ല,എപ്പോഴും എൻആർഐ കിഡ് എന്ന ലേബൽ ഉണ്ടാകും.

ശരിക്കും നമ്മളെ കുറിച്ച് അവർക്ക് അറിയില്ല, ഞാൻ എന്തൊക്കെ സ്ട്രഗിൾ ചെയ്താണ് ഇവിടെ എത്തിയത് എന്ന് ഒരുപക്ഷേ അവർ ആലോചിക്കില്ല. 17 വയസ് തൊട്ട് എന്റെ കുടുംബത്തിന് വേണ്ടി ഞാൻ പ്രവർത്തിക്കുന്നുണ്ട്, സമ്പാദിക്കുന്നുണ്ട്. ഞാൻ ഒറ്റ മകളാണ്. ഞാൻ 7 ൽ പഠിക്കുമ്പോഴാണ് പപ്പ ജോലി രാജി വെച്ച് നാട്ടിൽ പോകുന്നത്. അച്ഛന്റെ അച്ഛൻ കിടപ്പിലായതിനെ തുടർന്നായിരുന്നു ഇത്. ഞാനും അമ്മയും മാത്രമായി അതോടെ ഇവിടെ. ബോർഡ് എക്സാം സമയത്തൊക്കെ അച്ഛനോട് ഇവിടെ വന്ന് നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ആ സമയത്തൊക്കെ ബാക്ക് ബോണായി നിന്നത് അമ്മ തന്നെയാണ്. ആ സമയത്തൊക്കെ ഞാൻ സൈക്കോളജിസ്റ്റിനെ കണ്ടിട്ടുണ്ട്, കൗൺസിലേഴ്സിന്റെ അടുത്ത് പോയിട്ടുണ്ട്. കൃത്യമായി പഠിക്കാൻ പറ്റുമായിരുന്നില്ല.

സ്കൂൾ മീറ്റിംഗിന് അച്ഛനെ കാണാതിരിക്കുമ്പോൾ മാതാപിതാക്കൾ പിരിഞ്ഞോയെന്ന ചോദ്യം കേൾക്കുമ്പോൾ എനിക്ക് അത് വലിയ ചോദ്യമായിരുന്നു. നമ്മുക്ക് സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അമ്മ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. 17ാം വയസിൽ ഞാൻ എന്റെ കുടുംബത്തിന് വേണ്ടി ഞാൻ പാർട് ടൈം ജോലിക്ക് പോയി, 50 ദിർഹമായിരുന്നു ആദ്യം കിട്ടിയ ശമ്പളം. ഞാൻ ഒരു സെൽഫ് മെയ്ഡ് ഗേൾ ആണ്. ബുള്ളി ചെയ്യുന്നവർ തുടർന്ന് കൊണ്ടേയിരിക്കും. നമ്മൾ നമ്മളെ മാത്രം ബോധിപ്പിച്ചാൽ മതി', സെറീന പറഞ്ഞു.

ബിഗ് ബോസിൽ നിന്നുള്ള, ലൈഫ് ലോങ് ആയി ജീവിതത്തിൽ വേണമെന്ന് തോന്നുന്ന ഒരാൾ ആരാണെന്ന ചോദ്യത്തിന് ഒരാളെ മാത്രമായി പറയാനാകില്ലെന്ന് സെറീന പറഞ്ഞു. സാഗർ, നാദി, റെനീഷ, ജുനുക്ക എന്നിവരൊക്കെ എപ്പോഴും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്.. മാത്രമല്ല മറ്റ് പലരുമായും അടുപ്പമുണ്ട്. അവരുടെ കുടുംബവുമായി ബന്ധമുണ്ട്. സാഗർ എവിക്ട് ആയ സമയത്ത് എ പാർട്ട് ഓഫ് മി ലെഫ്റ്റ് എന്ന തോന്നലായിരുന്നു എനിക്ക്. അത്രയും നമ്മൾ നന്നായി കണക്ടഡ് ആയിരുന്നു', സെറീന പറഞ്ഞു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+