Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ആ തീരുമാനം; ശോഭ വിശ്വനാഥ് തുറന്ന് പറയുന്നു..'എല്ലാവരും കരുതിയത് മറ്റൊന്ന്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ലൂടെയാണ് സംരഭക കൂടിയായ ശോഭ വിശ്വനാഥിനെ ആളുകൾ കൂടുതലായി അറിഞ്ഞത്. വളരെ പെട്ടെന്ന് വലിയൊരു വിഭാഗം ആരാധകരെ നേടിയെടുക്കാൻ ശോഭയ്ക്ക് സാധിച്ചിരുന്നു.ശോഭയുടെ ഗെയിമിനൊപ്പം തന്നെ ആരാധകർ സ്വീകരിച്ച കാര്യമായിരുന്നു അവരുടെ സാരികളും സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും.

നല്ല നിറത്തിലും ഡിസൈനിലും ഉള്ള സാരികൾ, അതിനോട് ചേർന്ന മാലയും വളയും കാതിലുകളും പൊട്ടും, സ്ത്രീകൾ മാത്രമല്ല പുരുഷൻമാർ പോലും ശോഭയുടെ സാരിയുടേയും ലുക്കിന്റേയും ഫാൻസ് ആയി മാറിയിരുന്നു.

sobhaw

ഇപ്പോഴിതാ സാരിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്നുപറയുകയാണ് ശോഭ. മനോരമ ഓൺലൈനിനോടാണ് പ്രതികരണം. ചെറുപ്പത്തിൽ സാരിയോട് വലിയ ഇഷ്ടം ഉണ്ടായിരുന്ന ആളല്ല താൻ എന്ന് പറയുകയാണ് ശോഭ. ടോംബോയ് ലുക്കിലാണ് താൻ നടന്നിരന്നു. തന്റെ ചേച്ചിയാണ് സാരി ഉടക്കാനൊക്കെ പഠിപ്പിച്ചത്. എംബിഎയ്ക്ക് പഠിക്കാൻ പോയപ്പോൾ അമ്മ കൂടെ ഉണ്ടാകണം എന്ന ഐഗ്രഹം കൊണ്ട് അമ്മയുടെ സാരി കൂടെ കൊണ്ടുപോയിരുന്നു. അമ്മയുടെ മണം കിട്ടാനായി അത് പുതച്ച് കിടക്കുമായിരുന്നു. അങ്ങനെയാണ് താൻ സാരിയോട് അടുക്കുന്നത്', ശോഭ പറയുന്നു.

ആഭരണങ്ങളുടെ കാര്യത്തിലും വലിയ താത്പര്യമില്ലാതിരുന്ന ആളാണെന്ന് ശോഭ പറയുന്നു. സുഹൃത്ത് നയന ധരിച്ചിരുന്ന കുപ്പി വളരകളോടുള്ള ഇഷ്ടമാണ് ആഭരണങ്ങളിലേക്ക് തന്നെ അടുപ്പിച്ചത്.അമ്മയുടെ മാലയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വിവാഹത്തിന് അമ്മ സമ്മാനമായി തന്നതാണ്. തലമുറകളായി കൈമാറി വരുന്ന മാലയാണത്', ശോഭ പറഞ്ഞു.

ബിഗ് ബോസ് ഹൗസിൽ ഫിനാലേയ്ക്ക് വിവാഹ സാരി ഉടുക്കാനുണ്ടായ തീരുമാനത്തെ കുറിച്ചും ശോഭ മനസ് തുറന്നു-'ബിഗ് ഹോസിൽ ഫിനാലെയ്ക്ക് ഞാൻ വെറൈറ്റി സാരികൾ എന്തെങ്കിലും ധരിക്കുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ ഞാൻ വിവാഹ സാരി ഉടുത്തു. എനിക്ക് ഏറ്റവും വേദന നിറഞ്ഞതാണ് ആ സാരി. അത് കാണുമ്പോൾ വലിയ വിഷമം തോന്നുമായിരുന്നു. അതുകൊണ്ട് തന്നെ ആ സാരി തൊടാൻ തോന്നുമായിരുന്നില്ല. പക്ഷേ എനിക്ക് ഈ മോശം ഓർമ മനസിൽ നിന്നും കളയണമായിരുന്നു. അതിന് വേണ്ടിയാണ് ഫിനാലെയ്ക്ക് ആ സാരി തന്നെ ഉടുക്കാൻ തീരുമാനിച്ചത്', താരം പറഞ്ഞു. ഷോയിൽ ഉപയോഗിച്ച 80 ശതമാനം സാരികളും തന്റെ സ്വന്തം ബ്രാന്റിന്റെ സാരികളാണെന്നും ബാക്കിയുള്ളവ തന്നെ ഇൻസ്പെയർ ചെയ്ത സ്ത്രീകളുടെ സാരിയാണെന്നും ശോഭ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+