'ആദ്യ വൈൽഡ് കാർഡ് എൻട്രി ഇതാ, പേര് പുറത്തുവിട്ട് നാദിറ മെഹ്റിൻ; 'ടോക്സിക് പേജ് അഡ്മിൻ'
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ ഗതി തന്നെ മാറ്റാൻ വീക്കെന്റിൽ വൈൽഡ് കാർഡുകൾ ഹൗസിലേക്ക് കയറുമെന്നാണ് റിപ്പോർട്ട്. ആറ് പേരാണ് ഒരുമിച്ച് കയറാനിരിക്കുന്നതെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. തുടക്കത്തിൽ തന്നെ പല ശക്തരായ മത്സരാർത്ഥികളും ഹൗസിൽ നിന്നും പുറത്ത് പോയിരുന്നു. രതീഷ് കുമാർ, അസി റോക്കി, നിഷാന , സുരേഷ് കുമാർ എന്നിവരാണ് ഇതുവരെ പുറത്തായവർ. ഈ സാഹചര്യത്തിലാണ് പുതിയ മത്സരാർത്ഥികളെ ഹൗസിലേക്ക് എത്തിക്കുന്നത്.
ആരൊക്കെയാണ് വരുന്നതെന്ന പ്രവചനങ്ങൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ഇതിനോടകം തന്നെ വന്നിട്ടുണ്ട്. ഇപ്പോഴിതാ ആരൊക്കെയാണ് ഹൗസിലേക്ക് കയറുന്നതെന്ന സൂചനയുമായി എത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ നാദിറ മെഹ്റിൻ. നാദിറയുടെ വാക്കുകളിലേക്ക്

'വൈൽഡ് കാർഡുകൾ ചെന്നൈയിൽ എത്തിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 6 വൈൽഡ് കാർഡ് എൻട്രികൾ ഇത്തവണ കയറുന്നുണ്ടെന്നാണ് അറിഞ്ഞത്. പ്രെഡിക്ഷനുകളിൽ വരുന്ന പേരുകൾ തന്നെയാണ് പലരും എന്നാണ് അറിയാൻ കഴിഞ്ഞത്. വരുന്ന വൈൽഡ് കാർഡുകളിൽ ആങ്കറുണ്ട്, ബിഗ് ബോസ് റിവ്യൂ ചെയ്യുന്നവരുണ്ട്, ഡിജെ ഉണ്ട്, ആർജെ ഉണ്ട് , ടോക്സിക് ആയിട്ടുള്ള പേജ് കൈകാര്യം ചെയ്യുന്നവരുണ്ട്, ഒരു ക്യൂയർ മനുഷ്യൻ ഉണ്ടെന്നതും സന്തോഷം നൽകുന്നുണ്ട്. വരുന്നവർ ബിഗ് ബോസിന്റെ മുഖം തന്നെ മാറ്റട്ടെ.
ഇപ്പോൾ വൈൽഡ് കാർഡായി വരുന്നവരുടെ ചില ഓഡിയോ ക്ലിപ്പുകൾ പുറത്തുവരുന്നുണ്ട്. അഭിഷേക് ശ്രീകുമാർ എന്നയാളുടെ വോയിസാണ് പുറത്തേക്ക് വന്നത്. അതുകൊണ്ട് മാത്രമാണ് ഇപ്പോൾ പേര് പറയുന്നത്. പുള്ളി ഒരു ടോക്സിക് പേജ് കൈകാര്യം ചെയ്യുന്ന ആളാണ്, പ്രത്യേകിച്ച് ആന്റി എൽജിബിടിഐക്യു ഗ്രൂപ്പുകളുടെ ലീഡർഷിപ്പ് പേജിലൊക്കെ നിന്നയാളാണ്. പുള്ളി ഒരു ആക്ടർ കൂടിയാണ്. ബിഗ് ബോസിൽ പങ്കെടുക്കുന്നത് പുറത്ത് പറയരുതെന്നാണ്. ആ നിയമം ഒക്കെ ലംഘിച്ചാണ് അകത്ത് കയറുന്നത്. എന്തായാലും ബിഗ് ബോസിലെ ഇപ്പോഴത്തെ ഗെയിം ചെയ്ഞ്ച് ചെയ്യാൻ സാധിക്കുന്നവരാണ് വരുന്നതെന്നാണ് മനസിലാക്കുന്നത്', നാദിറ പറഞ്ഞു.
അതേസമയം അഭിഷേക് ശ്രീകുമാറിനെ കൂടാതെ നന്ദന, അഭിഷേക് ജയദീപ്, യുട്യൂബർ സായ് കൃഷ്ണ,അവതാരകയായ പൂജ, ഡിജെ സിബിൻ തുടങ്ങിയവരുടെ പേരുകളാണ് ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്. ഇവർ തന്നെയാകുമോ അതോ മറ്റ് സർപ്രൈസുകൾ ബിഗ് ബോസ് കാത്ത് വെച്ചിട്ടുണ്ടാകുമോയെന്ന് കാത്തിരുന്ന് കാണാം












Click it and Unblock the Notifications