ജാസ്മിനല്ല, ആരായാലും ചെയ്ത പ്രവർത്തിയല്ലേ എല്ലാത്തിനും കാരണം: പിന്നെ കിടന്ന് കരയണോ? അനൂപ് കൃഷ്ണ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകണമെന്ന് നടനും മുന്‍ ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണ. സീസണ്‍ 6 മുഴുവനായി കണ്ടിട്ടില്ല. കുറച്ചൊക്കെ കണ്ടിട്ടുണ്ട്. തന്റെ ഷോർട്ട് ഫിലിമായ കണ്‍മഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പരിപാടിയിലായതിനാല്‍ അതിന്റെ തിരക്കിലായിരുന്നുവെന്നും അനൂപ് കൃഷ്ണന്‍ പറയുന്നു.
സീസണ്‍ 6 ലെ സൈബർ ബുള്ളിയിങ്ങിനെക്കുറിച്ച് എനിക്ക് കാര്യമായി അറിയില്ല. പിന്നെ ഒരു ബുള്ളിയിങ് വരണമെങ്കില്‍, അത് ജാസ്മിനായാലും ആർക്കായാലും അതിനുള്ളില്‍ ചെയ്ത പ്രവർത്തിയെ ബെയിസ് ചെയ്തിട്ടല്ലേ. അല്ലെങ്കില്‍ ടെലിക്കാസ്റ്റിലൂടെ പുറത്ത് വന്ന ദൃശ്യങ്ങളെക്കുറിച്ചല്ലേ. ഇതെല്ലാം ഫെയിസ് ചെയ്യാന്‍ തയ്യാറാണെന്ന് എഴുതി ഒപ്പിട്ട് കൊടുത്തല്ലേ അങ്ങോട്ട് പോകുന്നത്. പിന്നെ വന്ന് കരഞ്ഞിട്ട് കാര്യമില്ലാലോ? ആരുടേയും പേര് വെച്ച് പറയുന്നില്ല. എല്ലാവരുടേയും കാര്യമാണ് പറയുന്നത്.

നൂറ് ദിവസമാണ്, നിങ്ങള്‍ക്ക് എന്ത് വേണെങ്കിലും സംഭവിക്കാം, അതിന് നിങ്ങള്‍ക്ക് ഇത്ര പേയ്മെന്റ് തരും എന്നൊക്കെ വ്യക്തമായി പറയുന്നു. പിന്നെ നമുക്ക് ഇത്ര പേയ്മെന്റ് വേണമെന്ന് നമുക്ക് ഡിമാന്‍ഡ് ചെയ്യാം. സാധ്യതകളെല്ലാം നമുക്ക് മുന്നില്‍ അവർ വ്യക്തമാക്കുന്നുണ്ട്. തരുന്ന പൈസയെക്കുറിച്ച് വ്യക്തമായും നിയമപരമായും പറയുന്നുണ്ടെന്നും
ഒരോരോ ആള്‍ക്കാരെ അടിസ്ഥാനമാക്കിയാകും ഓരോ കാര്യങ്ങള്‍ വരുന്നത്. സൈബർ ബുള്ളിയിങ് ഉണ്ടാകും, മറ്റ് ചോദ്യങ്ങളും ശരങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
തന്റെ ഷോർട്ട് ഫിലിമായ കണ്‍മഷിയെക്കുറിച്ചും അഭിമുഖത്തില്‍ അനൂപ് വാചാലനാകുന്നു. അഞ്ജലി എന്നൊരു സംഗീതജ്ഞയാണ് എന്നെ സമീപിക്കുന്നത്. അഞ്ജലിയുടെ ഞാന്‍ അഭിനയിച്ച് ഒരു സീരിയലൊക്കെ കണ്ടിട്ടുണ്ട്. ഒരു പാട്ടില്‍ അഭിനയിക്കാനാണ് എന്നോട് പറയുന്നത്. അധികം ആല്‍ബങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലാത്തെ വ്യക്തിയാണ്. പക്ഷെ ആ പാട്ട് കേട്ടപ്പോള്‍ എനിക്ക് എന്തെങ്കിലും അതില്‍ വർക്ക് ചെയ്യണമെന്ന് തോന്നി. പിന്നെ കുറേകാലമായി ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ട്.
സണ്ണി വിശ്വനാഥ് എന്ന എന്റെ മെന്ററുടെ ചാനലില്‍ കുറെ കവർ സോങ്സൊക്കെ ചെയ്തിട്ടുണ്ട്. രണ്ട് മൂന്ന് ഷോർട്ട് ഫിലിംസ് ചെയ്തിട്ടുണ്ട്. സാമ്പാർ എന്ന സിനിമയുടെ ടൈറ്റില്‍ സോങ്ങിന്റെ വിഷ്വല്‍ ചെയ്തത് ഞാനാണ്. ഒരു സ്റ്റോറി അതിലേക്ക് കൊണ്ടുവരാമെന്ന് ഞാന്‍ അഞ്ജലിയോട് അങ്ങോട്ട് പറയുകയാണ് ചെയ്തത്. നമുക്ക് തന്നെ പെർഫോം ചെയ്യാമെന്നും വ്യക്തമാക്കി. അങ്ങനെ വളർന്ന് വന്നതാണ്. ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിലേത് അടക്കം നിരവധി അവാർഡുകള്‍ ലഭിച്ചിട്ടുണ്ട്.
എറണാകുളത്ത് വെച്ച് കണ്‍മഷിയുടെ പ്രിവ്യൂ നടത്തി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയിലെ വളരെ ചെറിയൊരു ഭാഗത്തിലാണ് ഞാന്‍ ആദ്യമായി മുഖം കാണിക്കുന്നത്. ആ ചിത്രത്തിന്റെ സംവിധായകന്‍ മാർത്താണ്ഡന്‍ സർ, സിദ്ധരാജ്, അനൂപ് കണ്ണന്‍, ഗിരീഷ് കുമാർ, സുനില്‍ കാര്യാട്ട്, അടുത്ത സുഹൃത്തായ പെപ്പെ, ആര്യ തുടങ്ങിയ നിരവധി ആളുകള്‍ വന്നിരുന്നുവെന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications