'ജാസ്മിനും ചതിക്കപ്പെടുകയാണെന്ന് അവർ തിരിച്ചറിഞ്ഞു..ഉപ്പ പറഞ്ഞത് ഇതാണ്'; തുറന്നുപറഞ്ഞ് ദിയ സന
അഫ്സൽ ജാസ്മിനുമായുള്ള ചാറ്റ് പുറത്തുവിട്ടത് നിയമപരമായി തെറ്റാണെന്ന് ആക്റ്റിവിസ്റ്റും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിയ സന. ജാസ്മിനുമായുള്ള ബന്ധത്തിൽ വഞ്ചിക്കപ്പെട്ടുവെന്ന് തോന്നിയെങ്കിൽ അയാൾ നിയമപരമായി നീങ്ങുകയായിരുന്നു വേണ്ടിയിരുന്നത്. ഫൈനൽ അടക്കുമ്പോൾ ജാസ്മിനെതിരെ ലൈവ് വന്നത് കൃത്യമാ അജണ്ടയുടെ പുറത്താണെന്ന സംശയം ഉണ്ടെന്നും ദിയ സന പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഗബ്രിയുമായുള്ള റിലേഷൻഷിപ്പിൽ അവൾക്കും അവന് തിരിച്ചും ഒരു ആകർഷണം തോന്നി. ഇവർ മാത്രമായുള്ള നിമിഷങ്ങളാണ് അവിടെ നടക്കുന്നത്. സ്വാഭാവികമായും മനുഷ്യന്റെ ഉള്ളിലുണ്ടാവുന്ന ഇമോഷൻസ് അവിടെ വർക്ക് ചെയ്തു. അവിടെ പുറത്തുള്ള ആളിനെ മറന്നു. ചതിച്ചു എന്ന് പറഞ്ഞാലും അതിനെ ഞാൻ മനസിലാക്കും. ജാസ്മിനെ ട്രസ്റ്റ് ചെയ്യാൻ പറ്റില്ലെന്ന് ഞാനൊരു സ്റ്റേറ്റ്മെന്റ് കൊടുത്തത് അങ്ങനെയാണ്. ചതിച്ചു എന്ന് തന്നെ ഇരിക്കട്ടെ,എന്നാൽ ഇപ്പോൾ ജാസ്മിനെ കുറ്റപ്പെടുത്താൻ ആകില്ല.

ജാസ്മിൻ ഉൾപ്പെടുന്ന പേഴ്സണൽ ചാറ്റ് പുറത്തുവിട്ട ആളാണ് പുറത്ത് നിൽക്കുന്ന ജാസ്മിന്റെ എക്സ്. അത് നിയമപരമായി തെറ്റാണ്. ചിലപ്പോൾ അയാൾക്ക് സമാധാനമായിട്ടുണ്ടാകും. അയാൾ ഒരുപാട് അനുഭവിച്ചു, അഭിമുഖീകരിച്ചു.അയാളുടെ ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ടയാളാണ് ഞാൻ. വ്യക്തിപരമായും ജോലി സ്ഥലത്തുമെല്ലാം അയാൾ ബുദ്ധിമുട്ടി.
അയാൾ ബുദ്ധിമുട്ട് അനുഭവിച്ചു. ഞാൻ അത് നേരിട്ട് കണ്ടതാണ്. മാനസികമായും വർക്ക് റിലേറ്റഡ് ആയുമെല്ലാം. അയാളുടെ ആത്മാഭിമാനത്തിന് ഭയങ്കര പ്രശ്നം ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ജാസ്മിൻ തന്നെയാണ് ഇയാളുടെ പേര് പരാമർശിച്ചതും ഇട്ട് കൊടുക്കുന്നതും. പക്ഷെ ജാസ്മിനുമായുള്ള വ്യക്തിപരമായ ചാറ്റ് പുറത്ത് കാണിച്ചപ്പോൾ എന്താ ഇയാൾ ഇങ്ങനെ എന്നൊരു സാധനം വന്നു.ഈ കുട്ടിയെ വിവാഹം കഴിക്കാൻ ആലോചിച്ച് വെച്ചുവെന്നുള്ള ഒറ്റക്കാര്യത്തിന്റെ പേരിൽ അയാൾ പലതും അനുഭവിച്ചു. പ്രത്യേകിച്ച് ജാസ്മിൻ തന്നെയാണ് ഹൗസിനുള്ളിൽ ഇയാളുടെ പേര് പരാമർശിച്ചതും അതിനുള്ളിൽ ഇയാളെ ഇട്ട് കൊടുക്കുന്നതും. എന്നാൽ അയാൾ അവളുടെ ചാറ്റ് വിട്ടു. വ്യക്തിപരമായ ചാറ്റ് പ്രൈവസിയിൽ കാണിക്കുന്നതിന് കുഴപ്പമില്ല. പക്ഷെ പബ്ലിക്കിൽ ഷെയർ ചെയ്തപ്പോൾ എന്താണ് ഇയാൾ ഇങ്ങനെ എന്ന് എനിക്ക് തോന്നി.
അവൾ കാണിച്ച വൃത്തികേടിന്റെ അത്രയും ഇല്ല ഇതെന്ന് പലരും പറയുന്നുണ്ട്. പക്ഷെ ഇത് നിയമപരമായിട്ട് പോലും തെറ്റായിട്ടുള്ള കാര്യമാണ് .അത് അവരുടെ പ്രൈവസിയാണ്, പരസ്പരം സംസാരിച്ചിട്ടുള്ള കാര്യമാണ്. അയാൾക്കൊരു പ്രശ്നമുണ്ടായെങ്കിൽ വഞ്ചിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കാമായിരുന്നു. കടന്ന് പോകുന്ന അവസ്ഥ ഇതാണെന്ന് പറഞ്ഞ് നിയമപരമായി പോകാം. അതൊന്നും ചെയ്യാതെ ഇങ്ങനെ ചെയ്യുമ്പോൾ ജാസ്മിനെ കൂടുതൽ നമ്മുക്ക് സപ്പോർട്ട് ചെയ്യാനേ തോന്നൂ. എന്ന് വെച്ച് എക്സിനുണ്ടായിരുന്ന വികാരങ്ങൾക്ക് വാല്യു ഇല്ല എന്നല്ല ഞാൻ പറയുന്നത്. പക്ഷെ അയാൾ ഇത് ചെയ്യുമ്പോൾ അയാൾക്ക് സമാധാനമായോ?
ജാസ്മിന്റെ വാപ്പ എന്നോട് പറഞ്ഞത് ഇത് കൊണ്ട് അയാൾക്ക് സമാധാനമാകുന്നുണ്ടെങ്കിൽ ആവട്ടെ മക്കളെയെന്നാണ്. ഇനി നമ്മൾ അതിനെ പറ്റി സംസാരിക്കേണ്ട എന്നാണ്. എയർപോർട്ടിൽ അഫ്സൽ വന്നിരുന്നു. വളരെ നന്നായാണ് സംസാരിച്ചത്. കൊണ്ടുവിട്ടതല്ല, കാണാൻ വന്നതാണ്. അഫ്സലിന് താത്പര്യമില്ലെങ്കിൽ വരാതിരിക്കാമായിരുന്നു. അവളോട് വരുമ്പോൾ സംസാരിക്കാൻ താത്പര്യമുണ്ടെന്ന് പറയാമായിരുന്നു. ഇതൊന്നും ചെയ്യാതെ ആരുടെയോ കൃത്യമായ അജണ്ടയുടെ പുറത്ത് പലരുടേയും സ്വാധീനം കൊണ്ടാണ് അയാൾ ലൈവ് വന്നത് എന്ന് തന്നെയാണ് കരുതുന്നത്. കാരണം ഗബ്രി-ജാസ്മിൻ വിഷയങ്ങൾ ഹൗസിൽ നടക്കുമ്പോഴല്ല അയാൾ പറയുന്നത്. ഫിനാലേയോട് അടുക്കുമ്പോഴാണ് പറയുന്നത്. അതിനെ കുറിച്ച് എനിക്ക് സംശയമുണ്ട്
ജാസ്മിന്റെ കുടുംബം ഒരുപാട് അനുഭവിച്ചു. അവർക്കൊപ്പം നിന്നവർ അവരെ ചതിച്ചു എന്നതാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം.അവരുടെ കൂടെ അവരുടെ മകളെ സഹായിക്കാം എന്ന് പറഞ്ഞ് നിന്ന മനുഷ്യർ ഈ പറഞ്ഞ എക്സ് ഉൾപ്പെടെയുള്ള ആളുകളൊക്കെ തന്നെ ഈ വിവാദത്തെ തുടർന്ന് അവളെ ചതിച്ചത് അവൾക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ അവർ ജാസ്മിനെ പോലെ സർവൈവ് ചെയ്ത് വരുന്നുണ്ട്. അവരുടെ മകളും ചതിക്കപ്പെടുകയായിരുന്നുവെന്ന് അവർക്ക് ബോധ്യപ്പെടുന്നിടത്ത് അവർക്ക് കൂടുതൽ അവളോട് ആത്മാർത്ഥയും സ്നേഹവുമാണ്. പുറത്ത് വരുമ്പോൾ മറ്റാരും അവൾക്കൊപ്പം ഇല്ലെങ്കിലും അവളുടെ കുടുംബം അവൾക്കൊപ്പം കാണുമെന്നത് നൂറ് ശതമാനം ഉറപ്പാണ്.












Click it and Unblock the Notifications