Get Updates
Get notified of breaking news, exclusive insights, and must-see stories!

സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

വൈൽ കാർഡ് ആയി ബിഗ് ബോസ് ഹൗസിൽ എത്തിയതിന് പിന്നാലെയായിരുന്നു ഗബ്രിയുമായുള്ള ബന്ധത്തിൽ പുറത്തുയരുന്ന വിമർശനങ്ങളെ കുറിച്ച് സായ് കൃഷ്ണ ജാസ്മിനോട് വെളിപ്പെടുത്തിയത്. ഇത് ജാസ്മിനെ മാനസികമായി വളരെ അധികം തളർത്തിയിരുന്നു. തുടർന്ന് ബിഗ് ബോസ് സായിക്ക് മുന്നറിയിപ്പ് നൽകി. പുറത്തുള്ള കാര്യങ്ങൾ മത്സരാർത്ഥികളോട് സംസാരിക്കരുതെന്നും കടുത്ത നടപടി ഉണ്ടാകുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സായി കൃഷ്ണയോട് അവതാരകനായ മോഹൻലാലും ചോദ്യം ഉയർത്തിയിരുന്നു. അന്ന് സായി നൽകിയ വിശദീകരണം അത് തന്റെ ഗെയിം പ്ലാൻ ആയിരുന്നുവെന്നാണ്.

സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന ആര്യ ബഡായിയും സിബിനും മുൻപ് വെളിപ്പെടുത്തിയിരുന്നു. ജാസ്മിന്റെ ഉപ്പ തന്നെയാണ് തങ്ങളെ കണ്ടപ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു. ഇത് ബിഗ് ബോസ് ഗ്രൂപ്പുകളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. അതിനിടയിൽ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് യുട്യൂബറായ വിവിയും തന്റെ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ഫോണിൽ നിന്നാണ് ജാസ്മിന്റെ പിതാവ് സായിയെ വിളിച്ചതെന്നായിരുന്നു വിവി പറഞ്ഞത്. 45 മിനിറ്റോളം ഇരുവരും സംസാരിച്ചെന്നും വിവി പറഞ്ഞു.

asminesa-

എന്നാൽ അങ്ങനെ സംസാരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് പുറത്തുവിടണം എന്നായിരുന്നു സായിയുടെ ഭാര്യ സ്നേഹ വിവിയെ വെല്ലുവിളിച്ചത്.
'സായി ജാഫറിക്കയുടെ കുടുംബം അല്ലല്ലോ. സ്വന്തം ക്പപ് നേടാതെ സായി ജാസ്മിന് കപ്പ് വാങ്ങി കൊടുക്കാൻ അങ്ങോട്ട് പോകുവോ? സായി സായിയുടെ ഗെയിം കളിക്കാൻ അല്ലേ പോയത്. സായിക്ക് കുടുംബവുമായി യാതൊരു അടുപ്പവും ഇല്ലെന്ന് മനസിലായതല്ലേ. അങ്ങനെയൊരാൾ വേറൊരാളുടെ മകൾക്ക് വേണ്ടി കപ്പ് നേടികൊടുക്കാൻ പോകുമോ?', എന്നായിരുന്നു സ്നേഹയുടെ വാക്കുകൾ. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള കോൾ റെക്കോഡ് പുറത്തുവിട്ടിരിക്കുകയാണ് സായ് കൃഷ്ണ. വിവി ഹിയർ എന്ന യുട്യൂബ് ചാനലിലൂടെയാണ് വിവി റെക്കോഡ് പങ്കുവെച്ചത്.

'ഗെയിം കളിച്ച് ജയിക്കാൻ പറ അവളോട്. എന്റെ മകൾ ജയിക്കണമെന്നൊന്നും എനിക്ക് ഇല്ല. പക്ഷേ എങ്ങനെയെങ്കിലും അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം. ഒരു വാപ്പയുടെ സ്ഥാനത്ത് നിന്ന് പറയുവാണ്', എന്നാണ് ജാസ്മിന്റെ ഉപ്പ പറയുന്നത്. ഇതിന് ഞാൻ ഒരു മത്സരാർത്ഥിയായി കയറുമ്പോൾ എനിക്ക് എന്റേതായ ഗെയിം ഉണ്ടാകുമല്ലോ ഉപ്പാ എന്നാണ് സായിയുടെ മറുപടി. അതേസമയം അവർ കോമ്പോ ആയി നിൽക്കുന്നതാണ് എന്നെ സംബന്ധിച്ച് നല്ലതെന്ന് സായ് പറഞ്ഞിരുന്നുവെന്നും എന്നെ കൊണ്ട് പറ്റുന്നതെന്താണെന്ന് വെ്ച്ചാൽ ഞാൻ ചെയ്യും എന്നൊക്കെ സായ് പറഞ്ഞിരുന്നുവെന്നും വിവി പറഞ്ഞു. എന്തായാലും ഇത് സംബന്ധിച്ച് പുറത്ത് വന്ന് കഴിഞ്ഞാൽ സായ് വിശദീകരണം നൽകുമോയെന്ന കാത്തിരിപ്പിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+