Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹൗ മച്ച് ഐ ലവ് യു എന്ന് നിനക്കറിയില്ല',ജാസ്മിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗബ്രി, ലൈവിൽ നടന്നത്

കൊച്ചി: ബിഗ് ബോസ് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസിൽ നടക്കുന്നത് അതിനാടകീയ രംഗങ്ങൾ. ഹൗസിന് പുറത്തും അകത്തും ഗബ്രി-ജാസ്മിൻ അടുപ്പം തന്നെയാണ് പ്രധാനചർച്ച. തങ്ങൾ ഇരുവരേയും രണ്ട് ഗ്രൂപ്പിലേക്ക് മാറ്റണമെന്ന് വീക്കെന്റ് എപ്പിസോഡിൽ ജാസ്മിൻ അവതാരകനായ മോഹൻലാലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജാസ്മിന്റെ ഈ ആവശ്യത്തിൽ തകർന്നിരിക്കുന്ന ഗബ്രിയെ ആണ് എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. ലൈവിൽ ഉടനീളം തന്റെ വിഷമം പങ്കിട്ട് ജാസ്മിന് മുൻപിൽ പൊട്ടിക്കരയുകയാണ് ഗബ്രി.

ടണൽ ടീമിൽ നിന്നും ഒരാൾ പവർ ടീമിലേക്ക് വരട്ടെയെന്ന് മോഹൻലാൽ പറയുമ്പോഴാണ് തങ്ങളെ രണ്ടുപേരേയും പിരിക്കണമെന്ന ആവശ്യം ജാസ്മിൻ മുന്നോട്ട് വെയ്ക്കുന്നത്. 'ഇവിടെ ഞാനും ഗബ്രിയും ഒരുമിച്ച് കളിക്കുന്നു എന്ന് പലർക്കും പരാതി ഉണ്ട്. അതുകൊണ്ട് എന്നെയും ഗബ്രിയേയും സ്പിളിറ്റ് ചെയ്യണം. ഒന്നെങ്കിൽ ഞാൻ പോകാം,അല്ലെങ്കിൽ ഗബ്രി പോകട്ടെ' എന്നാണ് ജാസ്മിൻ പറഞ്ഞത്. ജാസ്മിന്റെ ആവശ്യം കേട്ട് തകർന്ന ഗബ്രിയെ ആണ് പിന്നീട് ലൈവിൽ കണ്ടതെന്ന് പറയുകയാണ് ബിഗ് ബോസ് അനലിസ്റ്റായ രേവതി.

gabrijas-

തങ്ങൾക്ക് തനിച്ച് നിന്ന് ഗെയിം കളിക്കാമെന്ന് പറഞ്ഞ് കൊണ്ട് അവസാന ഹഗും നൽകി ഇരുവരും രണ്ട് വഴിക്ക് പോയെങ്കിലും ജാസ്മിന് പിന്നാലെ പോയി തന്റെ വിഷമം ഗബ്രി പങ്കിട്ടു. 'എനിക്ക് പറ്റില്ല, ജാസ്മിൻ എന്നോട് ഇത് ചെയ്യരുത്. യു ഹാവ് നോ ഐഡിയ ഹൗ മച്ച് ഐ ലവ് യു എന്ന്. എനിക്ക് പറയാതിരിക്കാൻ പറ്റില്ല, ഞാൻ മാറി നടന്നത് വേറൊന്നും കൊണ്ടല്ല, നീ സന്തോഷിച്ച് നടക്കുന്നത് കൊണ്ടാണ്. എത്രത്തോളം കൺവെ ചെയ്യാൻ പറ്റുമെന്ന് കരുതുന്നില്ല. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാണ് ജാസ്മിൻ', എന്നാണ് ഗബ്രിയുടെ വാക്കുകൾ.

'എന്റെ രണ്ട് റിലേഷൻ എങ്ങനെ പോയതെന്ന അറിയാമോ, ഞാൻ ആത്മഹത്യയുടെ വക്കിൽ നിന്നും തിരിച്ചുവന്നതാണ്', എന്നും ഗബ്രി ജാസ്മിനോട് പറയുന്നുണ്ട്. ഇതോടെ ഗബ്രിയെ ജാസ്മിൻ ആശ്വസിപ്പിക്കുകയും പോയി കിടക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാൽ പൊട്ടിക്കരയുകയാണ് ഗബ്രിയെന്നും രേവതി പറയുന്നു.

അതേസമയം പുതിയ സംഭവങ്ങളോടെ ഗബ്രിയ്ക്ക് ജാസ്മിനോട് യഥാർത്ഥത്തിൽ പ്രണയമായോ എന്ന സംശയമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്. എന്നാൽ ജാസ്മിൻ താനുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാൽ തനിക്ക് ഒറ്റയ്ക്ക് ഗെയിം കളിക്കാനാകില്ലെന്ന ആശങ്കയാകാം ഗബ്രിയ്ക്ക് എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+