വിവാഹ മോചനത്തിന് ഫോണ്‍ കാരണമായോ? ; ഡീവോഴ്സ് ആവേണ്ടി വന്നു, കാരണം പറഞ്ഞ് ബിഗ് ബോസ് താരം ജിന്റോ
വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ ബിഗ് ബോസ് മലയാളം സീസണ് 6 കീരിട ജേതാവ് ജിന്റോ. ഒരുമിച്ച് പോകില്ലെന്ന് തോന്നിയ ഘട്ടത്തിലും നാലും അങ്ങനെ ജീവിച്ച് പോയിരുന്നു. നല്ല രീതിയില്‍ മുന്നോട്ട് പോകാനുള്ള എന്തെങ്കിലും സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കുകയായിരുന്നു. അങ്ങനെ നോക്കിയിട്ടും ഒന്നായി പോകാനായില്ല. ഒരു റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ജിന്റോ പറയുന്നു.
ഞാന്‍ കാരണവും അവള്‍ കാരണവും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. ഞാന്‍ ആരേയും കുറ്റം പറയുന്നില്ല. എല്ലാവരുടേയും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകും. അതൊക്കെ തരണം ചെയ്ത് ജീവിക്കാന്‍ കഴിയണം. ഭാര്യയേയും ഭർത്താവിനേയും വേറെ കിട്ടും പക്ഷെ അപ്പനേയും അമ്മയേയും സഹോദരങ്ങളേയുമാണ് വേറെ കിട്ടാത്തത് എന്ന് ചിലർ പറയില്ലേ. അതൊക്കെ വെറുതെയാണ്. നല്ല ഭർത്താവിനേയും ഭാര്യയേയും നമുക്ക് വേറെ കിട്ടിയെന്ന് വരില്ല. നല്ലൊരു ഭർത്താവും ഭാര്യയും എന്ന് പറഞ്ഞാല്‍ താലികെട്ടി കഴിഞ്ഞ് കുഴിലേക്ക് എടുക്കുന്നത് വരെ ഒരുമിച്ച് ഉണ്ടാകണം. അതാണ് റിലേഷന്‍.

ഞങ്ങളുടെ വിവാഹ ബന്ധത്തില്‍ ഫോണൊന്നും ഒരു വിഷയം ആയിരുന്നില്ല. എന്റെ ഫോണ്‍ അവളും അവളുടെ ഫോണ്‍ ഞാനും നോക്കില്ലായിരുന്നു. അവള്‍ സ്പോട്സ് പേഴ്സണാണ്, അവളെ ഒരു ലെവലില്‍ എത്തിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവള്‍ക്കും നല്ല കഴിവുണ്ട്, കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡലിസ്റ്റാണ്. നേരത്തെ കേന്ദ്ര പോലീസിലായിരുന്നു, ഇപ്പോള്‍ കേരള പൊലീസിലാണെന്നും ജിന്റോ പറയുന്നു.
സ്വന്തം ഭാര്യയും ഭർത്താവും തമ്മില്‍ കെട്ടിപിടിച്ച് കിടക്കുമ്പോഴുള്ള ഒരു സുഖമുണ്ട്. വേറെ എന്ത് ചെയ്താലും നമുക്ക് അത് കിട്ടില്ല. അത് ഞാനും മിസ്സ് ചെയ്യുന്നു. എല്ലാവരോടും എനിക്ക് പറയാനുള്ളത് അതേക്കുറിച്ചാണ്. ഓർക്കുമ്പോള്‍ വിഷമം ഉണ്ടോന്ന് ചോദിച്ചാല്‍, നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെയാണല്ലോ വേണ്ടാന്ന് വെച്ചത്. ഇനിയിപ്പോള്‍ വിഷമിച്ചിട്ടും കാര്യമില്ല. കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് ആലോചിട്ട് ഒരു കാര്യവുമില്ല.
അതേസമയം, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി താന്‍ ഇപ്പോള്‍ ഇഷ്ടത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ജിന്റോ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടേയും വിവാഹവും തീരുമാനിച്ചിരുന്നെങ്കിലും ചില കാരണങ്ങളാള്‍ പിന്നീട് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നിരുന്നു. പള്ളിയില്‍ നിന്നും ആദ്യ വിവാഹ മോചനം സംബന്ധിച്ച ലെറ്റർ ലഭിക്കാത്തതാണ് തിരിച്ചടിയായതെന്നാണ് ജിന്റോ തന്നെ വ്യക്തമാക്കിയത്.
'നിയമപരമായി വിവാഹമോചനം നടന്നാലും പള്ളിയിൽ നിന്നും വിവാഹമോചനം ലഭിക്കണം. പള്ളിയിൽ വെച്ച് വീണ്ടും വിവാഹം നടത്തണമെങ്കിൽ പള്ളിയിൽ നിന്നും ഡിവോഴ്സ് ലഭിച്ചേ തീരു. അച്ഛനോട് നേരിട്ട് പോയി സംസാരിച്ചപ്പോള്‍ ഡൈവോഴ്സ് നടത്താനുളള നടപടികളൊക്കെ അദ്ദേഹം ചെയ്ത് തന്നു. ഇനി സാക്ഷികൾ ഒപ്പിടേണ്ടതേ ഉള്ളൂ. ഇതിനായി കുറച്ച് സമയം എടുത്തതോടെ അവള്‍ക്ക് തിരിച്ച് പോകേണ്ടി വന്നു. ഇനി എന്നാണ് തിരിച്ചുവരിക എന്ന് അറിയില്ല. തിരിച്ച് വരുമ്പോള്‍ ഉറപ്പായും കല്യാണമുണ്ടാകും' - എന്നായിരുന്നു ജിന്റോ പറഞ്ഞത്.












Click it and Unblock the Notifications