ആദ്യ ഭർത്താവിന്റെ വിയോഗം; ഞങ്ങള്‍ പ്ലാന്‍ ചെയ്ത് കൊന്നതാണെന്ന് വരെ പ്രചരിപ്പിച്ചു: ബിന്ദു പണിക്കർ പറയുന്നു
ആദ്യ ഭർത്താവിന്റെ മരണത്തിന് ശേഷമാണ് ബിന്ദു പണിക്കരുടെ ജീവിതത്തിലേക്ക് നടന്‍ സായികുമാർ കടന്ന് വരുന്നത്. സായി കുമാറിന്റേതും രണ്ടാം വിവാഹമായിരുന്നു. ഇരുവരുടേയും വിവാഹവുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള പ്രചരണം അന്ന് മുതല്‍ തന്നെ ഒരുവിഭാഗം ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അത്തരക്കാർക്കൊക്കെ ശക്തമായ മറുപടിയുമായി ബിന്ദുപണിക്കരും സായ്കുമാർ രംഗത്ത് വന്നിരിക്കുകയാണ്. സിനിമാതെക്ക് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സിനിമ മേഖലയില്‍ നിന്നുള്ള പരിചയമാണ് ബിജുവുമായുള്ള വിവാഹത്തിലേക്ക് എത്തിയത്. 1997 ലായിരുന്നു വിവാഹം. പത്ത് വർഷം ആകുന്നതിന് മുമ്പ് അദ്ദേഹം വിട പറഞ്ഞു. അതോടെ വലിയ രീതിയിലുള്ള ഗോസിപ്പുകള്‍ ആളുകള്‍ അടിച്ചിറക്കാന്‍ തുടങ്ങി. ഞങ്ങള്‍ തമ്മില്‍ പ്രണയമായിരുന്നു, കരുതിക്കൂട്ടി കൊന്നതാണ്, എല്ലാം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നൊക്കെയാണ് പറഞ്ഞതെന്നും ബിന്ദു കൃഷ്ണ പറയുന്നു.

ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. അദ്ദേഹം മദ്യം കഴിക്കുന്നതിനെ ഞാന്‍ എതിർക്കുമായിരുന്നു. എന്നുവെച്ച് അങ്ങനെയിട്ട് കഴിക്കുകയും ഇല്ല. എല്ലാം സിനിമക്കാരും രാത്രിയാകുമ്പോള്‍ കഴിക്കുമല്ലോ. അതുകൊണ്ട് പറയണന്നേയുള്ളു. പിന്നെ എന്റെ അച്ഛൻ നല്ലരീതിയില്‍ കഴിക്കുന്ന ആളായതുകൊണ്ട് എനിക്ത് അത്ര ഇഷ്ടമുള്ള കാര്യവുമായിരുന്നില്ല.
ഫിക്സ് വന്നിട്ടാണ് അദ്ദേഹം മരിച്ചത്. കഴിക്കുന്നത് കൊണ്ട് ഇടക്കൊക്കെ ചെക്കപ്പ് ചെയ്യിക്കുമായിരുന്നു. എന്നാല്‍ അങ്ങനെ അസുഖം വരുന്ന ആള്‍ ആയിരുന്നില്ല ബിജു. പനിയൊക്കെ വന്നതായി കണ്ടത് വളരെ അപൂർവ്വമാണ്. എനിക്കാണ് പ്രഷറും കാര്യങ്ങളും ഒക്കെ ഉള്ളത്. അങ്ങനെ ഒരു ദിവസം ലൊക്കേഷനില്‍ വെച്ചാണ് ഷിവറിങ് വരുന്നത്. ബിപി കൂടിയതാണ്, അവർ തന്നെ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലില്‍ കൊണ്ടാക്കി. എനിക്ക് ഫോണ്‍ വന്നതോടെ ഞാനും പെട്ടെന്ന് അവിടെ എത്തി.
പിന്നീട് ഞാന്‍ കെ മധു സാറിന്റെ പടം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് വീണ്ടും പനി വന്നു. ആശുപത്രിയില്‍ കൊണ്ടുപോയി ആക്കുന്നത് ഞാനാണ്. ചെറിയൊരു പനിയേ ഉണ്ടായിരുന്നുള്ളു. അമ്മയെ ആശുപത്രിയില്‍ കൂടെ ഇരുത്തിയിട്ടാണ് ഞാന്‍ പോകുന്നത്. തിരിച്ച് വരുമ്പോള്‍ കാണുന്നത് ഫിക്സ് വന്ന അദ്ദേഹത്തെ എല്ലാവരും കൂടി എടുത്തോണ്ട് പോകുന്നതാണ് കണ്ടത്. അന്ന് രക്തവും ശർദ്ധിച്ചിരുന്നു. അന്ന് അദ്ദേഹം വെന്റിലേറ്ററിലായി. 34 ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്നു. പക്ഷെ തിരികെ കിട്ടിയില്ലെന്നും ബിന്ദു കൃഷ്ണ പറയുന്നു.
എനിക്ക് ആ സമയത്ത് ബിന്ദുവിനെക്കാൾ കൂടുതൽ പരിചയം സത്യത്തിൽ ബിജുവുമായിട്ടാണ്ട്. ബിന്ദുവിന്റെ അടുത്ത് സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സംസാരിച്ചിരുന്നത് അദ്ദേഹവുമായിട്ടായിരുന്നു. ബിജുവും ഞാനും തമ്മില്‍ ചെറിയ റിലേഷനുമുണ്ട്. അദ്ദേഹം ഷാജി കൈലാസിന്റെ അസോസിയേറ്റ് ആയിരുന്നുവെന്നും സായി കുമാർ പറയുന്നു.
ബിജു വർക്കിന് വരുന്ന സമയത്ത് ഇവളും ഇവളുടെ വർക്കിന്റെ സമയത്ത് ബിജുവും അവിടെ ഉണ്ടാകും. ഞാന്‍ അങ്ങനയേ കണ്ടിട്ടുള്ളു. പിന്നെ ബിജുവിന്റെ മരണത്തിന് ശേഷം ചിലരെല്ലാം കൂടിയാണ് ബിന്ദുവിനെ എനിക്ക് കൊണ്ടുതരുന്നത്. അല്ലാതെ ഞാന്‍ പ്രേമ അഭ്യർത്ഥന നടത്താനൊന്നും പോയിട്ടില്ല.
ഒരു അമേരിക്കന്‍ ഷോയ്ക്ക് പോകാന്‍ വേണ്ടി വിളിക്കാന്‍ നോക്കിയപ്പോള്‍ ബിന്ദുവിന്റെ നമ്പർ എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. എന്നോട് ഒന്ന് പോയി വിളിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സംസാരിക്കില്ലെന്നാണ് സ്പോണ്‍സറോട് പറഞ്ഞത്. ഒടുവില്‍ അവർ തന്നെ പോയി വിളിച്ചാണ് ബിന്ദു വരുന്നത്. ബിജുവിന്റെ വിയോഗത്തില്‍ നിന്നൊക്കെയുള്ള മോചനമായിക്കൊള്ളട്ടേയെന്ന് വീട്ടുകാരും വിചാരിച്ചു കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications