ബോബി ചെമ്മണ്ണൂർ ഹെലനോട് കോഴിക്കോടേക്ക് വരാൻ പറഞ്ഞത്,മാനേജർ പറഞ്ഞത്'; വെളിപ്പെടുത്തി സീക്രട്ട് ഏജന്റ്
ബോബി ചെമ്മണ്ണൂരിനെതിരെ ഹെലൻ ഓഫ് സ്പാട്ട എന്ന പേരിൽ അറിയപ്പെടുന്ന യുട്യൂബർ രംഗത്തെത്തിയിരുന്നു. അയാളുടെ മാനേജരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവപ്പത്തെ കുറിച്ചായിരുന്നു താരം വെളിപ്പെടുത്തിയത്.. തന്റെ സുഹൃത്തും യുട്യൂബറുമായ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്) ആണ് അന്ന് അയാളെ കൈകാര്യം ചെയ്തത് എന്നായിരുന്നു ഹെലൻ പറഞ്ഞത്. ഇപ്പോഴിതാ അന്നത്തെ സംഭവം വെളിപ്പെടുത്തുകയാണ് സായ് കൃഷ്ണ. തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിലൂടെയാണ് പ്രതികരണം.
'പ്രമോഷൻ പരിപാടിക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ ഹെലൻ ഓഫ് സ്പാട്ടയെ സമീപിച്ചിരുന്നു. അതിന് ശേഷം കോഴിക്കോട് വെച്ച് കാണാനും ആവശ്യപ്പെട്ടു. 2020 ഡിസംബർ 23 നായിരുന്നു സംഭവം. ഡിവൈൻ തമ്പി എന്നയാളാണ് ബോബി ചെമ്മണ്ണൂരിന്റെ മാനേജർ. അന്ന് ഞങ്ങൾ സുഹൃത്തുക്കളെല്ലാവരും കോഴിക്കോട് ബീച്ചിൽ നിൽക്കുകയായിരുന്നു, ഹെലനും ഒപ്പമുണ്ട്. കൊറോണ സമയമായിരുന്നു അത്. ഈ സമയത്ത് മാസ്ക് ഇടാത്തതിന് എന്നേയും ഹെലനേയും പോലീസ് ചോദ്യം ചെയ്തു. ഇതിനിടയിൽ ഡിവൈൻ തമ്പി എത്തി പോലീസുകാരോട് ഹെലൻ ബോബിയെ കാണാൻ വന്നതാണെന്ന് പറയുന്നു. ബോബിയുടെ കാറിൽ ഹെലനും കുടുംബവും ആ സമയം പോയി.

ഞങ്ങൾ അവിടെ നിന്നു. ഈ സമയത്ത് മാനേജർ കുറെ ഷോ ഇറക്കിയിരുന്നു. വണ്ടിയൊന്നും കിട്ടാത്തതിനാൽ അയാൾ ഞങ്ങളുടെ കാറിൽ കയറി. പിന്നെ ഞങ്ങളുടെ കൂടിക്കാഴ്ച ഹൈലൈറ്റ് മാളിൽ വെച്ചായിരുന്നു. വൈകീട്ടാവാനായി. ഭക്ഷണം കഴിക്കാനുളള സമയമായി. ഹൈലൈറ്റ് മാളിൽ നിൽക്കുമ്പോൾ ബോബി ചെമ്മണ്ണൂർ അവിടെ ഫുഡ് കോർട്ടിൽ ആരെയൊക്കെയോ ആയി മീറ്റിങ്ങിൽ ആണ്.
ഞങ്ങളുടെ കൂട്ടത്തിൽ നിന്നും ഹെലനെ മാത്രം വിളിച്ച് ബോബി ചെമ്മണ്ണൂർ വണ്ടിയിൽ കയറ്റിയപ്പോൾ ഇതെന്താണെന്ന തോന്നൽ ഉണ്ടായിരുന്നു. പിന്നെ വണ്ടിയിൽ ഇരുന്ന ഡിവൈൻ തമ്പി പറയുന്ന ചീഞ്ഞ കാര്യങ്ങൾ കൂടിയായപ്പോൾ എനിക്ക് എന്തൊക്കെയോ സ്പെലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. എന്തായാലും ഹെലനും ഇയാളും ഫുഡ് കോർട്ട് കൗണ്ടറിൽ ഭക്ഷണം വാങ്ങിക്കാൻ നിന്നപ്പോൾ പന്തികേട് തോന്നി, ഞാൻ ഭക്ഷണം വാങ്ങാമെന്നം പോയിരിക്കാനും അവളോട് പറഞ്ഞു.
ഈ സമയത്ത് അയാൾ പറഞ്ഞത് നിങ്ങൾ ഇത്രയും പേർ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലെന്നാണ്. നിങ്ങൾക്ക് ഒറ്റക്ക് വന്നാൽ പോരെയെന്ന ഹെലനോട് ഇയാൾ ചോദിച്ചത് ഞാൻ ആ സമയത്ത് അറിഞ്ഞിരുന്നില്ല. അയാൾ പെട്ടെന്ന് എന്നോട് പറയുകയാണ് ഹെലൻ ബോചെയെ കുറിച്ചൊരു വീഡിയോ ചെയ്തിരുന്നു, അന്ന് മുതൽ ബോബി ചെമ്മണ്ണൂരിന് അവളെ പൂശണമെന്ന് ഉണ്ടായിരുന്നെന്ന്. ഇത് കേട്ട് എനിക്ക് കലി വന്നു. പെർവേട്ട് ലൈനിലാണ് ഇയാൾ സംസാരിക്കുന്നത്. ഞാൻ കോളറിൽ പിടിച്ച് ബഹളം വെച്ചു. ബോച്ചെ ഇത് കാണുന്നുണ്ട്. ഇയാളോട് ഞാൻ പറഞ്ഞു, ചെള്ള അടിച്ച് പൊട്ടിക്കും എന്ന്.
ഏത് നാട്ടിലായാലും ഒരു സ്ത്രീയെ പൂശണം എന്നൊക്കെ പറയുന്നത് തെമ്മാടിത്തരമാണ്. ഇയാളോട് ഞാൻ ബഹളം വെച്ചപ്പോൾ അയാൾ എന്നെ ഭീഷണിപ്പെടുത്തി. പക്ഷെ കാര്യം പറയാനുള്ളത് ഞാൻ പറയുമെന്ന് അയാൾക്ക് കൃത്യമായ മറുപടി കൊടുത്തു. അന്ന് ഞങ്ങളുടെ ഭക്ഷണത്തിന് ഞങ്ങൾ തന്നെ പണം കൊടുത്തു. ഞങ്ങൾ തിരിച്ച് ഫുഡ് കോര്‌ട്ടിൽ വന്നപ്പോൾ ബോച്ചെ വന്നു സംസാരിച്ചു. ഞങ്ങൾ ഒന്നും പറഞ്ഞില്ല. കാരണം ഹെലന്റെ കുടുംബം ഉണ്ടായിരുന്നു.
ഈ സംഭവം ഹെലനോട് ഞാൻ ആദ്യം പറഞ്ഞില്ല, പിന്നീട് തുറന്നുപറഞ്ഞിരുന്നു. അന്ന് ഹെലനെ മാത്രമല്ല, കുറെ പേരെ പ്രമോഷൻ പരിപാടിക്ക് വിളിച്ചിരുന്നു. അവരുടെ ഉദ്ദേശം സ്ത്രീകൾക്കും പുരുഷൻമാർക്കുമൊക്കെ സെപറേറ്റ് വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കാനായിരുന്നു. പലർക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നത്തെ സംഭവം ഹെലൻ പറഞ്ഞതിനാലാണ് ഞാൻ തുറന്ന് പറഞ്ഞത്.
ഇതൊന്നും ബോബി ചെമ്മണ്ണൂർ അറിഞ്ഞില്ലെന്ന് ചിലർ പറഞ്ഞേക്കാം. എന്നാൽ അയാളാണ് ഹെലനെ വിളിച്ചത്, കോഴിക്കോടേക്ക് വരാൻ പറഞ്ഞത്. മാനേജർ പറഞ്ഞത് അയാൾ അറിയാതത്ത് ആയിരിക്കുമെന്ന് കരുതുന്നില്ല. നമ്മളെ അൺകംഫേർട്ടബിൾ ആക്കുകയാണ് ബോബി ചെമ്മണ്ണൂരിന്റെ പരിപാടി. ഇയാളുടെ വായിൽ വരുന്ന വാക്കുകൾ ദ്വയാർത്ഥ പ്രയോഗങ്ങളാണ്', സായ് കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications