ദിലീപിന് കേസ് കൊടുക്കാമായിരുന്നു; പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ യോഗം: ചില നടന്മാർ പറഞ്ഞത്
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിനെ തുടർന്ന് താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപ് മാറി നിന്നത് അദ്ദേഹത്തിന്റെ നല്ല മനസ്സുകൊണ്ടാണെന്ന് നടന് ദേവന്. ഒരു ആരോപണം വന്നാല്‍ അടുത്ത നിമിഷം തന്നെ ആ അംഗത്തെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കണം. ദിലീപിന്റെ വിഷയത്തില്‍ സംഘടന അത് നോക്കിയില്ലെന്നും അദ്ദേഹം പറയുന്നു. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും വലിയ രീതിയിലുള്ള സമ്മർദ്ദം കാരണമാണ് ആ സമയത്ത് അങ്ങനെ ഒരു തീരുമാനം ഉണ്ടായത്. മമ്മൂട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു അമ്മയുടെ യോഗം. ഞങ്ങള്‍ അകത്ത് ഇരിക്കുമ്പോള്‍ പുറത്ത് ദിലീപിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിലൊക്കെ വലിയ രീതിയിലുള്ള ബഹളമാണ്. അതോടൊപ്പം തന്നെ രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളും.

മമ്മൂട്ടിയുടെ വീടിന്റെ ഗേറ്റിന് മുന്നില്‍ കൊണ്ടുപോയി റീത്ത് സമർപ്പിക്കുന്ന സാഹചര്യം വരേയുണ്ടായി. അതായത് അമ്മ സംഘടനയ്ക്ക് റീത്ത് സമർപ്പിക്കുകയാണ്. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമൊക്കെയാണ് ചെയ്തത്. ആ സാഹചര്യത്തില്‍ അകത്ത് ഇരിക്കുകയായിരുന്നു ഞങ്ങള്‍ എല്ലാവരും തന്നെ വലിയ രീതിയില്‍ വേദനിച്ചു. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഉണ്ടായിരുന്നു. അത്തരം സമ്മർദങ്ങളാണ് ആ തീരുമാനത്തിലേക്ക് നയിച്ചത്.
പുറത്താക്കുന്നതിന് മുമ്പ് ദിലീപിന് എന്താണ് പറയാനുള്ളത് എന്ന് അറിയാന്‍ ഒരു നോട്ടീസ് നല്‍കണം. പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് അദ്ദേഹം വിശദീകരണം നല്‍കണമെന്നാണ് സംഘടനയുടെ ബൈലോ പറയുന്നത്. ആ നോട്ടീസിന് മറുപടി നല്കാതിരിക്കുകയോ വിശദീകരണം തൃപ്തികരം അല്ലാതിരിക്കുകയോ ചെയ്താല്‍ സസ്പെന്‍ഡ് ചെയ്യാം. പിന്നീട് കേസും കാര്യങ്ങളെല്ലാം പോകുന്നതിന് അനുസരിച്ചാണ് അവസാന നടപടിയായ പുറത്താക്കലിലേക്ക് കടക്കുകയെന്നും ദേവന് പറയുന്നു.
സംഘടനയുടെ തീരുമാനത്തിനെതിരെ ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ അത് അമ്മക്ക് വലിയ പ്രശ്നം ആകുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മഹാമനസ്സുകൊണ്ട് കോടതിയില്‍ പോയില്ലെന്ന് മാത്രമല്ല, സ്വമേധയാ പിന്മാറി. ഞാന്‍ കാരണം അമ്മക്ക് ഒരു ദോഷം വരരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അത് ദിലീപിന്റെ മഹാമനസ്സ് തന്നെയായിരുന്നു.
താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന പൂർണ്ണ വിശ്വാസം ദിലീപിനുണ്ട്. ഞാന്‍ അടക്കം അംഗമായ ഒരു കമ്മറ്റിയാണ് ദിലീപിനെ പുറത്താക്കിയത്. നമ്മളൊക്കെ അന്ന് നിസ്സഹായരായിരുന്നു. വളരെ വിഷമത്തോട് കൂടിയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. പൊതുജനങ്ങളേയും മാധ്യമങ്ങളേയും പ്രീതിപ്പെടുത്തിയേ പറ്റു എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. എല്ലാവരും വന്ന് സമ്മർദത്തിലാക്കി സംഘടനയെ കോർണർ ചെയ്തു.
ദിലീപിനെ പുറത്താക്കിയില്ലെങ്കില്‍ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും മാധ്യമങ്ങളെ കാണും എന്നൊക്കെ പറഞ്ഞ താരങ്ങളുണ്ടായിരുന്നു. അതായത് ദിലീപിനെ ഈ നിമിഷം തന്നെ പുറത്താക്കണമെന്ന് വാദിക്കുന്ന ചിലരെ ഞാന്‍ അതിന് അകത്ത് കണ്ടു. മമ്മൂട്ടിക്കും മോഹന്‍ലാലിനും വരെ ഒന്നും മിണ്ടാന്‍ കഴിയാത്ത തരത്തിലുള്ള ഒരു സമ്മർദ്ദ തന്ത്രം അവിടെ ഉണ്ടായിരുന്നു. അത് കാരണമാണ് നിയമപരം അല്ലാതിരുന്നിട്ടും ദിലീപിനെ പുറത്താക്കിയത്.
അമ്മയോട് വൈകാരികമായി ബന്ധമുള്ള വ്യക്തിയാണ് ദിലീപ്. അതുകൊണ്ട് മാത്രമാണ് അദ്ദേഹം തീരുമാനത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകാതിരുന്നത്. സംഘടനയ്ക്ക് ഫണ്ട് ഉണ്ടാക്കുന്നതില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഒപ്പം തന്നെ നിന്ന വ്യക്തിയാണ് ദിലീപ്. ട്വന്റി-ട്വന്റി എന്ന സിനിമ പിടിച്ചപ്പോള്‍ കരാർ പ്രകാരമുള്ള തുകയ്ക്ക് പുറമെ ലാഭത്തില്‍ നിന്നും 25 ലക്ഷം കൂടെ അദ്ദേഹം നല്കി. അങ്ങനെ ആരെങ്കിലും ചെയ്യുമോയെന്നും ദേവന് ചോദിക്കുന്നു.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications