ദിലീപിന് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു: പക്ഷെ ആ വാക്കുകള്‍ പണികൊടുത്തു
ചാന്തുപൊട്ട് എന്ന് ലാല്‍ജോസ്-ദിലീപ് ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത് വർഷം തികയുന്നു. ദിലീപിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും പില്‍ക്കാലത്ത് അദ്ദേഹത്തിനും സംവിധായകനും ഇതേ ചിത്രത്തിന്റെ പേരില്‍ തന്നെ വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. ട്രാന്‍സ്ജന്‍ഡർ വിഭാഗത്തെ അപമാനിച്ചുവെന്നായിരുന്നു ചിത്രം നേരിട്ട പ്രധാന ആരോപണം.
ഈ വിഷയത്തില്‍ നേരത്തെ തന്നെ ലാല്‍ജോസ് തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടെ തന്റെ നിലപാട് ആവർത്തിക്കുകയാണ് അദ്ദേഹം. ചാന്ത്പൊട്ടിലെ ദിലീപിന്റെ കഥാപാത്രം ഒരിക്കല്‍ ട്രാന്‍സ്ജന്‍ഡർ അല്ല. അത് ആളുകള്‍ കഥ അറിയാതെ ആട്ടം കണ്ടത് ആണെന്നാണ് ലാല്‍ജോസ് വീണ്ടും വ്യക്തമാക്കുന്നത്. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഹേവിയറല്‍ പ്രശ്നം മാത്രമുള്ള ഒരു കഥാപാത്രമാണ് അദ്ദേഹം. അയാള്‍ക്ക് കുഞ്ഞുണ്ടാകുന്നുണ്ട്. ലൈംഗികപരമായിട്ട് ഒരു പ്രശ്നവും ഇല്ല. .ചാന്തുപൊട്ട് എന്ന ആ ചിത്രത്തിലെ ഔട്ട്ലുക്കിന്റെ എല്ലാ ക്രെഡിറ്റും ദിലീപിനാണ്. കാരണം അവന്റെ ഉള്ളില്‍ ആ കഥാപാത്രം നേരത്തെ തന്നെ ഉണ്ടായിരുന്നു. അറബിക്കടലും അത്ഭുതവിളക്കും എന്ന് പറയുന്ന ബെന്നി പി നായരമ്പലം എഴുതിയ ഒരു നാടകം ആയിരുന്നു ഇത്.
നാടകത്തില്‍ രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തന്റെ അവതരിപ്പിച്ചത് ബെന്നിയായിരുന്നു. കഥാപാത്രം ഒന്ന് തന്നെയാണെങ്കിലും നാടകത്തിന്റേയും സിനിമയുടേയും കഥകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. പുതിയ കഥ തന്നെയാണ് സിനിമയ്ക്ക് തയ്യാറാക്കിയത്. ഈ കഥാപാത്രത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ദിലീപിന്റെ ഉള്ളില്‍ അതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.
അയാള്‍ ആ കഥാപാത്രത്തെ എത്രത്തോളം ഉള്‍ക്കൊണ്ടുവെന്ന് നമുക്ക് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഒരു സ്കിന്റെ ഭാഗമായൊക്കെ പല നടന്മാരും അത്തരം വേഷങ്ങളൊക്കെ ചെയ്യാറുണ്ട്. പക്ഷെ ഒരു ഫുള്‍ സിനിമയില്‍, അറുപതോളം ദിവസം അതേ കഥാപാത്രം പിടിച്ച് മുന്നോട്ട് പോകുക എന്നുള്ളത് പറയാന്‍ പറ്റുന്നതിലും അപ്പുറമാണ്. സംവിധായകർക്ക് നിർദേശിക്കാന്‍ കഴിയുന്നതിനൊക്കെ ഒരു അതിരുണ്ട്.
ദിലീപിനായി ആദ്യം തൈച്ച് കൊണ്ടുവന്ന വസ്ത്രം ടൈറ്റ് ഫിറ്റായിരുന്നു. എന്നാല്‍ ദിലീപാണ് പറയുന്നത് അത് ടൈറ്റ് ഫിറ്റായിരിക്കണം. എന്റെ ശരീരം എനിക്ക് തന്നെ ഫീല്‍ ചെയ്യണം എന്നായിരുന്നു അതിന് ദിലീപ് പറഞ്ഞ് കാരണം. കോസ്റ്റ്യൂം ഡിസൈനർക്ക് അത് എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. സ്വന്തം മുടിക്ക് പകരം വിഗ്ഗ് വേണം, തലയാട്ടുമ്പോള്‍ അത് ഇളകണം എന്നുള്ളതും ദിലീപ് തന്നെയാണ് പറഞ്ഞത്. അതായത് തനിക്ക് പെർഫോമന്‍സ് ചെയ്യാന്‍ വേണ്ടത് എന്തൊക്കെയാണെന്ന് അദ്ദേഹം തന്നെ ആലോചിച്ച് ഉറപ്പിച്ചിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ ഒരു ദിവസം റൂമിലേക്ക് ചെന്ന് നോക്കുമ്പോള്‍ രാധ കിടന്ന് ഉറങ്ങുന്നത് പോലെയാണ് അവന്‍ കിടന്ന് ഉറങ്ങുന്നത്. പിന്നീട് ഉഴിച്ചിലിനൊക്കെ പോയിട്ടാണ് കൈയും കാലുമൊക്കെ ശരിയാക്കിയത്. കാരണം അത്രയും ദിലീപ് ആ ചിത്രത്തില്‍ ഇന്‍വോള്‍ഡ് ആയിരുന്നുവെന്നും ലാല്‍ ജോസ് വ്യക്തമാക്കുന്നു.
സംസ്ഥാന അവാർഡ് നിർണ്ണയം വന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും ദിലീപിന് കൊടുക്കണം എന്ന് പറഞ്ഞപ്പോള്‍ നമ്മുടെ വേണ്ടപ്പെട്ട ചില ആളുകള്‍ തന്നെയാണ് അത് മിമിക്രിയാണ്. മിമിക്രിയില്‍ ഒരുപാട് ആളുകള്‍ ഇത് ചെയ്യുന്നത് കണ്ടിട്ടുണ്ട്. അത്ര വലിയും കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു. പക്ഷെ ആ വേഷമൊന്ന് ചെയ്ത് നോക്കണം. ഫൈറ്റ് ചെയ്യുമ്പോഴാകട്ടെ, ഡാന്‍സ് ചെയ്യുമ്പോഴാകട്ടെ അദ്ദേഹം ഒരു മില്ലി മീറ്റർ ആ കഥാപാത്രത്തില്‍ നിന്നും മാറിപ്പോയിട്ടില്ലെന്നും ലാല്‍ ജോസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications