ദിലീപിനെ എന്‍എഫ് വർഗീസ് കണ്ണുപൊട്ടുന്ന തെറി പറഞ്ഞു; അവന്‍ കരഞ്ഞു: ദിലീപിന്റെ പ്രതികാരം ഇങ്ങനെ
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ രണ്ട് താരങ്ങളാണ് ദിലീപും എന്‍എഫ് വർഗീസും. മിമിക്ര കാലങ്ങളില്‍ ഒരുപാട് വേദികളില്‍ പരിപാടി അവതരിപ്പിച്ചത് പോലെ നിരവധി സിനിമകളിലും ഇരുവരും വേഷമിട്ടു. എന്നാല്‍ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഇരുവരും തമ്മില്‍ നേരിയ ഒരു പിണക്കം ഉണ്ടായിരുന്നു.
ഈ വഴക്ക് കാരണം സിനിമയിലെ തന്റെ അവസരങ്ങള്‍ ദിലീപ് മുടക്കുമോയന്ന ഭയവും എന്‍എഫ് വർഗീസിനുണ്ടായി. എന്നാല്‍ ആ സമയത്ത് ദിലീപ് സ്വീകരിച്ച നിലപാടിനെക്കുറിച്ചും എന്‍എഫ് വർഗീസ് എന്ന കലാകാരനെക്കുറിച്ചും കൂടുതല്‍ തുറന്ന് പറയുകയാണ് സംവിധായകനായ ലാല്‍ ജോസ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മിമിക്രിക്കാരനായ എന്‍എഫ് വർഗീസ്
എൻ എഫ് വർഗീസേട്ടനെ ആദ്യം നമ്മൾ അറിയുന്നത് കൊച്ചിൻ ഹരിശ്രീയുടെ മിമിക്സ് പരേഡിന്റെ അനൗൺസർ ആയിട്ടാണ്. ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയാണല്ലോ അദ്ദേഹം. അനൗൺസ്മെന്റിനോടൊപ്പം തന്നെ സ്കിറ്റുകളിലെ ചില കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിരുന്നു. ആ കാലത്ത് പുറത്തിറങ്ങിയ മിമിക്രി വീഡിയോ കാസറ്റുകളിൽ ഒക്കെ അദ്ദേഹം സജീവമായിട്ട് ഉണ്ടായിരുന്നു.
വിഷ്ണുലോകം എന്ന് പറഞ്ഞ സിനിമയിൽ ദിലീപ് വന്നതോടെ അവന്‍ പറഞ്ഞ് എന്‍എഫ് വർഗീസിനെ കാണുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ കുറിച്ച് അറിയാം. ദിലീപ് ഹരിശ്രീയില്‍ ഉണ്ടായിരുന്നു. ആയുഷ്കാലം എന്ന് പറയുന്ന സിനിമയുടെ പ്ലാനിങ്ങുകൾ നടക്കുന്ന സമയാണ്. കൃത്യമായി പറഞ്ഞാല്‍ അതിന്റെ ഷൂട്ടിങ് തുടങ്ങി. അതില്‍ ഒരു ജയിലറിന്റെ ക്യാരക്ടർ ഉണ്ട്. ആകെ രണ്ടോ മൂന്നോ സീനുകളാണ് ഉള്ളതെന്നും ലാല്‍ ജോസ് പറയുന്നു.
ദിലീപിനെ തെറി പറഞ്ഞ കഥ
ആ ക്യാരക്ടർ ആര് ചെയ്യാം എന്നൊക്കെ പറഞ്ഞ് പല പേരുകളും ആലോചിക്കുന്നതിന് ഇടയിൽ ദിലീപ് കമൽ സാറിനോട് പറഞ്ഞു 'സാർ അത് എൻ എഫ് വർഗീസ് ചേട്ടന് കൊടുക്കണം' എന്ന്. അപ്പോള്‍ അതെന്താണ് നിനക്കിത്ര താല്‍പര്യം എന്ന് കമല്‍ സർ ചോദിച്ചപ്പോഴാണ് ദിലീപ് ആ കഥ പറയുന്നത്.
അവനും എൻ എഫ് വർഗീസ് ചേട്ടനും തമ്മിൽ ഒരു ഇഷ്യൂ ഉണ്ടായിട്ടുണ്ട് അതായത്. ഹരിശ്രീയുടെ പ്രോഗ്രാം ഉണ്ടായിരുന്ന ഒരു ദിവസം ദിലീപ് ഓസ്കാറിന് വേണ്ടി കളിക്കാന്‍ പോയി. ഓസ്കാർ എന്ന് പറഞ്ഞാൽ അവരുടെ എതിർ ഗ്രൂപ്പാണ്. അബിയും നാദിർഷയുമൊക്കെ നയിക്കുന്ന ആ ഗ്രൂപ്പിന്റെ ആ സമയത്തെ ഓണർ ബേബി പെട്ട എന്ന് പറയുന്നയാളാണ്. കൊച്ചിന്‍ ഓസ്കാർ ആദ്യം മാളച്ചേട്ടന്റേതായിരുന്നു.
ദിലീപിന് അബിയും നാദിർഷയുമൊക്കെയായി നല്ല ബന്ധം ആണല്ലോ. അങ്ങനെ അവരുടെ പ്രോഗ്രാമിന് ഒരാള്‍ കുറവുണ്ടായിരുന്ന ഒരു ദിവസം ദിലീപ് അവരോടൊപ്പം പരിപാടിക്ക് പോയി. ചെയ്യുന്നത് തെറ്റാണ്, ഹരിശ്രീക്ക് പ്രോഗ്രാം ഉള്ള ദിവസമാണ് ദിലീപ് ഓസ്കാരിന്റെ കൂടെ പ്രോഗ്രാമിന് പോയത്. ദിലീപ് വിചാരിച്ചത് ഹരിശ്രീയിൽ അന്ന് ഞാന്‍ പോയില്ലെങ്കിലും ബാക്കി എല്ലാവർക്കും മാനേജ് ചെയ്യാവുന്നതേ ഉള്ളൂവെന്നാണ്. അങ്ങനെ ഒരാള്‍ ഇല്ലെങ്കിലും പലരും മാനേജ് ചെയ്ത് പരിപാടി നടത്താറുണ്ട്.
ഇവിടെയാണെങ്കിൽ പ്രധാനപ്പെട്ട രണ്ടോ മൂന്നോ പേരാണ് ഇല്ലാതിരുന്നത്. അതുകൊണ്ടും കൂട്ടുകാർ വിളിച്ചതുകൊണ്ടുമാണ് ദിലീപ് പോയത്. ഒരു സഹായം എന്നല്ലാതെ ആ സമയത്ത് അവന്‍ അതിന്റെ സീരിയസ്നെസ് ആലോചിച്ചില്ല. പരിപാടി കഴിഞ്ഞ് ദിലീപ് ഹരിശ്രീയിൽ ചെന്നു. ആ സമയത്ത് ഹരിശ്രീയുടെ മാനേജർ എൻഎഫ് ഫർഗീസേട്ടാണ്. ദിലീപിനെ കണ്ടതും എൻഎഫ് ഫർഗീസേട്ടൻ വളരെ ക്രൂരമായ ഒരു ചീത്ത ദിലീപിനെ പറഞ്ഞു.
അമ്മയെയും അച്ഛനെയും ഒക്കെ കണക്ട് ചെയ്തിട്ടുള്ള ഒരു ചീത്തവിളിയായിരുന്നു. ദിലീപ് അന്ന് കരഞ്ഞു പോയി. ഞാൻ തെറ്റ് തന്നെയാണ് ചെയ്തത്, പക്ഷേ അതിന് വീട്ടിൽ ഇരിക്കുന്ന ആൾക്കാരെ പറയേണ്ട കാര്യമുണ്ടോ എന്നാണ് ദിലീപ് ചോദിക്കുന്നത്. വർഗീസേട്ടനും അപ്പോഴത്തെ ദേഷ്യത്തിന് അറിയാണ്ട് പറഞ്ഞു പോയതാണ്. അതില്‍ അയാൾക്കൊരു കുറ്റബോധവും ഉണ്ടായിട്ടുണ്ടെന്നും ലാല്‍ ജോസ് ഓർക്കുന്നു.
പില്‍ക്കാലത്ത് ദിലീപ് കമൽ സാറിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി എന്ന് അറിഞ്ഞപ്പോൾ എൻ എഫ് ഫർഗീസ് പറഞ്ഞുപോലും, കമലിന്റെ ഒക്കെ പടത്തിൽ എന്നെങ്കിലും ഒന്ന് അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നതാണ് ഇനിയിപ്പോ അത് നടക്കില്ലാലോ. കാരണം ദിലീപ് അവിടെ ഉണ്ടല്ലോ. അവൻ മുടക്കും എന്ന്. ഇത് ആരോ പറഞ്ഞ് ദിലീപും അറിഞ്ഞു. അങ്ങനെയാണ് ദിലീപ് ഈ വേഷത്തില്‍ എന്‍എഫ് വർഗീസിനെ അഭിനയിപ്പിക്കണമെന്ന് കമല്‍ സാറിനോട് പറയുന്നത്.
ദിലീപ് പറഞ്ഞത്
എനിക്ക് അങ്ങനെ യാതൊരു പ്രതികാരവും ഇല്ല. ഇവിടെ ഇങ്ങനെ ഒരു റോളില്‍ പുള്ളിയെ പരിഗണിക്കുന്നതിനെക്കുറിച്ച് പുള്ളി അറിഞ്ഞിട്ടുണ്ട്. അപ്പോള്‍ അത് നടന്നില്ലെങ്കില്‍ തീർച്ചയായും അത് നടന്നില്ലെങ്കില്‍ തീർച്ചയായും അത് എന്റെ തലയില്‍ വരും, ഞാൻ അത് മുടക്കി എന്ന് പുള്ളി വിചാരിക്കുമെന്നും ദിലീപ് കമല്‍ സാറിനോട് പറഞ്ഞു. പുള്ളി അങ്ങനെ വിചാരിച്ചാല്‍ തന്നെ ദിലീപിന് യാതൊരു നഷ്ടവുമില്ല. കാരണം ദിലീപ് അപ്പോഴേക്കും ട്രാക്ക് മാറി പോയി കഴിഞ്ഞിരുന്നു. എന്നാലും ആ അവസരം കിട്ടിയില്ലെങ്കില്‍ എന്‍എഫ് വർഗീസേട്ടന് വിഷമമാകും എന്ന് മനസ്സിലാക്കി ദിലീപ് അദ്ദേഹത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു.
അങ്ങനെയാണ് ആ സിനിമയിലേക്ക് എന്‍എഫ് വർഗീസ് വരുന്നത്. അതിന്റെ കാരണം ദിലീപാണ്. അതുകഴിഞ്ഞ് പിന്നീട് എൻഎഫ് ഫർഗീസിന് ജോഷിയേട്ടന്റെയൊക്കെ പടങ്ങളില്‍ ഒരുപാട് നല്ല അവസരങ്ങള്‍ ലഭിച്ചു. അങ്ങനെ ഒരുപാട് നല്ല റോളുകൾ കിട്ടി മലയാളത്തിൽ സജീവമായിരിക്കുമ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തിന്റെ ദേഹവിയോഗം ഉണ്ടാവുന്നതെന്നും ലാല്‍ ജോസ് പറയുന്നു.
സർജറിയും അപകടവും
ആദ്യകാലങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ അന്വേഷിച്ചു നടന്നിട്ട് കിട്ടാതിരുന്നപ്പോൾ ആരോ എന്‍എഫ് വർഗീസേട്ടനോട് പറഞ്ഞു ഈ മൂക്ക് ഇവിടെ ഇത്തിരി പതിഞ്ഞ മൂക്കായതുകൊണ്ടാണ് സിനിമയില്‍ അവസരം കിട്ടാത്തതെന്ന്. അവസരം കിട്ടണമെങ്കില്‍ നിവർന്ന് മൂക്ക് ആക്കണമെന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ അദ്ദേഹം പോയി പ്ലാസ്റ്റിക് സർജറി ചെയ്ത മൂക്ക് ശരിയാക്കുന്നു.
സർജറി കഴിഞ്ഞ് വന്നിട്ടുള്ളതിന്റെ അടുത്ത ദിവസങ്ങളിലൊന്നില്‍ ഒരു ബൈക്ക് അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞുപോയി. സർജറിക്കൊക്കെ ഭയങ്കര കുഴപ്പമായി. കയ്യിന്റെ പ്രോബ്ലം കൂടി വന്നപ്പോൾ പുള്ളിക്ക് ഇനി സിനിമയിൽ ഒരിക്കലും അഭിനയിക്കാൻ പറ്റില്ലെന്ന് കരുതി. എന്നാല്‍ അതിന് ശേഷമാണ് അദ്ദേഹത്തിന് സിനിമയില്‍ നല്ല വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങിയത്.
സൂത്രപ്പണി
ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന എന്റെ സിനിമയിലേക്ക് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. സിനിമയുടെ ടെക്നിക്ക് അറിയാവുന്നതുകൊണ്ട് കുറച്ച് സൂത്രങ്ങളൊക്കെ അദ്ദേഹത്തിന്റെ കയ്യിലുണ്ട്. രാത്രി ഷൂട്ടിങ് നടക്കുന്ന സമയമാണ്, ആ രംഗത്ത് എന്‍എഫ് വർഗീസേട്ടന്‍ ഇടക്കിടക്ക് ഒന്ന് വന്ന് പോയാല്‍ മതി.
ഷൂട്ടിങ് രാത്രി മുഴുവനായി നടന്നുകൊണ്ടിരിക്കുകയാണ്. 12 ണിയൊക്കെ ആയപ്പോള്‍ ഞാന്‍ കാണുന്നത് വർഗീസേട്ടന്‍ മെല്ലെ ഇഴഞ്ഞ് ഇഴഞ്ഞ് വീടിന് അകത്തേക്ക് കയറിപ്പോകുകയാണ്. ആ ഷോട്ട് കഴിയുന്നതിന് മുമ്പ് പുള്ളി അകത്ത് കയറിയാല്‍ പിന്നീട് അന്ന് പുള്ളി വേണ്ട. അല്ലെങ്കില്‍ അവിടെ തന്നെ വേണം. ഇത് മനസ്സിലാക്കിയ ഞാന്‍ ഷോട്ടിന് ഇടയില്‍ കട്ട് പറഞ്ഞ് അകത്തേക്ക് പോകാന്‍ പാടില്ലെന്ന് പറഞ്ഞു. കാരണം ആ രംഗം അദ്ദേഹത്തിലാണ് ഫിനിഷ് ചെയ്യേണ്ടത്. പറഞ്ഞ് വന്നത് വർഗീസേട്ടന്റെ ചില സൂത്രപ്പണികളെ കുറിച്ചാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേർക്കുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications