Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് വന്നത് കൊണ്ടാണ് ആ മുത്തശ്ശി വേഗം പോയത്': സുബ്ബലക്ഷ്മിയെ കണ്ട നടന് നേരെ അധിക്ഷേപം

നടിയും സംഗീതജ്ഞയുമായ നടി സുബ്ബലക്ഷ്മി കഴിഞ്ഞ ദിവസമാണ് അന്തരിക്കുന്നത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടില്‍ വിശ്രമിക്കുന്നതിനിടയിലായിരുന്നു മരണം. 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് സജീവമാകുന്നതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടത് അതേ വർഷം തന്നെ പുറത്തിറങ്ങിയ കല്യാണരാമന്‍ എന്ന ചിത്രത്തിലെ കെ കെ കാർത്യായനി എന്ന വേഷമായിരുന്നു.

തുടർന്നും നിരവധി ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചു. ഇതില്‍ അധികവും ദിലീപ് ചിത്രങ്ങളായിരുന്നു. തിളക്കം, ഗ്രാമഫോണ്‍, സിഐഡി മൂസ, പാണ്ടിപ്പട, റോമിയോ, മുല്ല, മേരിക്കുണ്ടൊരു കുഞ്ഞാട്, സൗണ്ട് തോമ, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. ഇരുവർക്കും തമ്മില്‍ വലിയ ആത്മബന്ധവും ഉണ്ടായിരുന്നു.

 dileep-subhalaksmi

ഇപ്പോഴിതാ ആരോഗ്യാവസ്ഥ മോശമാണെന്ന് അറിഞ്ഞ് സുബ്ബലക്ഷ്മിയെ സന്ദർശിക്കാനെത്തിയ ദിലീപിന്റെ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്. മകള്‍ താര കല്യാണാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കിടപ്പിലായ സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. 'ഒരേയൊരു ദിലീപ്' എന്ന അടിക്കുറിപ്പോടെയാണ് താര കല്യാൺ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. ധാരാളം പേർ മികച്ച അഭിപ്രായം നടത്തുമ്പോള്‍ ചിലർ ദിലീപിനെതിരെ മോശം കമന്റുകളും പങ്കുവെച്ചിട്ടുണ്ട്. 'ഇവൻ വന്ന് കണ്ടത് കൊണ്ട് ആണ് മുത്തശ്ശി വേഗം വിട വാങ്ങിയത്' എന്നാണ് ശ്രീകല അനൂപ് കുമാർ എന്ന യുവതി കമന്റായി കുറിച്ചത്. ഇതിന് പ്രേക്ഷകർ തന്നെ ശക്തമായ മറുപടിയും നല്‍കുന്നുണ്ട്. അതേസമയം യുവതിക്ക് മറുപടിയെന്നോണം നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അപമാനിക്കുന്ന കമന്റുകളുമുണ്ട്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതിയായപ്പോള്‍ ഇതൊന്നും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യം അല്ലെന്നായിരുന്നു സുബ്ബലക്ഷ്മിയുടെ പ്രതികരണം. 'ദിലീപിന്റെ പേരിലുള്ള ആരോപണങ്ങൾ കേൾക്കുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. എന്റെ മനസ്സിൽ അതൊന്നും വിശ്വാസം വരുന്നില്ല. കാരണം നമ്മളോട് അങ്ങിനെ ഒന്നും പെരുമാറിയിട്ടില്ല. തെറ്റായ ഒരു വാക്ക് പോലും പറയില്ല.' എന്നായിരുന്നു സുബ്ബലക്ഷ്മി അന്ന് പ്രതികരിച്ചത്.

തമാശ പറയുക ചിരിക്കുക എന്നല്ലാതെ എത്ര പടം ഞാൻ ചെയ്തു അവന്റെ കൂടെ ഒരു പടത്തിലും ഒരു സ്ഥലത്തും നമുക്ക് ഏതെങ്കിലും തരത്തിലുള്ള വിഷമമോ സങ്കടമോ ഉണ്ടാക്കിയിട്ടില്ല. പിന്നെ എങ്ങിനെ പറയാൻ പറ്റും. പിന്നെ ഇതൊക്കെ വിധിയാണ്. വിധി അവരെ പിന്തുടരും, ഏതെങ്കിലും ഒരു രൂപത്തിൽ അവരെ ഉപദ്രവിക്കും. അങ്ങിനെയാണ് ഞാൻ വിചാരിക്കുന്നതെന്നും സുബ്ബലക്ഷ്മി അന്ന് കൂട്ടിച്ചേർത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+