ഫാനില്‍ സാരി കെട്ടി, ആത്മഹത്യയുടെ വക്കിലെത്തി; കുട്ടിയെ ഉപേക്ഷിച്ചെന്ന് വരെ പറഞ്ഞെന്ന് ദിവ്യ
കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പ് നടി ദിവ്യ ശ്രീധറും നടന്‍ ക്രിസ് വേണുഗോപാലും തമ്മിലുള്ള വിവാഹം നടന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു ഈ വിവാഹം. ഇരുവരുടെയും പ്രായത്തിന്റെ പേരിലായിരുന്നു പരിഹാസം. പിന്നീട് ഇതിന്റെ സത്യാവസ്ഥ അറിഞ്ഞതോടെ ഇവര്‍ക്ക് വലിയ പിന്തുണയും ആരാധകര്‍ നല്‍കിയിരുന്നു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചും ഇരുവരും സംസാരിക്കുകയാണ്. ജാങ്കോ സ്‌പേസ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സുതുറന്നത്.
ഗുരുവായൂരില്‍ തൊഴാന്‍ പോയപ്പോള്‍ പലരും സെല്‍ഫിയെടുക്കട്ടേയെന്ന് ചോദിച്ചിരുന്നു. ആ സമയം വേണമെങ്കില്‍ ധാര്‍ഷ്ഠ്യം കാണിക്കാം. എന്നാല്‍ അവര്‍ ഉള്ളത് കൊണ്ടാണ് ഇന്ന് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. അവര്‍ മുത്തച്ഛന് വിളിക്കുമ്പോള്‍ ചിലപ്പോള്‍ വിഷമം തോന്നാം. എന്നാല്‍ ഒരു ആക്ടറെന്ന നിലയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് അവരങ്ങനെ വിളിക്കുന്നതെന്നും ക്രിസ് വേണുഗോപാല്‍ പറഞ്ഞു.

ഞങ്ങളുടെ ലൈഫ് ഞങ്ങളല്ലേ തീരുമാനിക്കുന്നത്. മറ്റുള്ളവരുടെ ലൈഫ് നോക്കി എന്തിനാണ് പോകുന്നത്? പശുവിന് രണ്ട് കൊമ്പുണ്ട്, കുരങ്ങന് മരം കയറാന്‍ പറ്റും, എനിക്കത് പറ്റില്ല എന്നൊക്കെ സങ്കടപ്പെടുന്നത് പോലെയാണ് മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കി ജീവിക്കാന്‍ ശ്രമിക്കുന്നത്. ഇത് എന്റെ ജീവിതമാണ്. അത് ഇഷ്ടമുള്ളത് പോലെയാണ് ജീവിക്കുന്നതെന്ന് ക്രിസ് വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ടിവി മേഖല ശാശ്വതമല്ലെന്ന് ദിവ്യ ശ്രീധര്‍ പറയുന്നു. ഒരു കാലം കഴിഞ്ഞാല്‍ നമ്മള്‍ പുറത്താണ്. ഇനിയൊന്നും നേടാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും കാലം എനിക്ക് വേണ്ടി ആരുമുണ്ടായിരുന്നില്ല. എട്ട് വര്‍ഷത്തോളമായി ഡിവോഴ്‌സായിട്ട്. മകള്‍ അച്ഛന്റെ വീട്ടിലായിരുന്നു ആ സമയം. മകളൊരിക്കല്‍ എന്നെ വിളിച്ചിട്ട് അവിടെ നിന്ന് വിളിച്ച് കൊണ്ടുപോകണമെന്ന് പറഞ്ഞു. അങ്ങനെ വിളിച്ച് കൊണ്ടുവരികയായിരുന്നു. പിതാവിന്റെ വീട്ടുകാര്‍ പക്ഷേ എതിര്‍ത്തില്ല. പോകട്ടെ എന്നായിരുന്നു നിലപാട്. പെണ്‍മക്കള്‍ ബാധ്യത എന്ന നിലയിലായിരുന്നു അവര്‍ കണ്ടതെന്നും ദിവ്യ പറഞ്ഞു.
എന്റെ മകനെ ഒരിക്കല്‍ കണ്ടാല്‍ മതി എന്ന് മാത്രമാണ് മുന്‍ ഭര്‍ത്താവ് പറഞ്ഞത്. മകള്‍ പോകട്ടെ എന്ന നിലപാടിലായിരുന്നു. മക്കളെ ഇപ്പോഴും ചേര്‍ത്തുപിടിക്കുന്നുണ്ട്. വിവാഹ മോചനസമയത്ത് എറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. 13 വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഞാന്‍ പോയതെന്ന് വരെ പറഞ്ഞു.
ഇപ്പോഴും എന്റെ സുഖത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ചിട്ടില്ല. അവര്‍ എന്റെ ഒപ്പം തന്നെയുണ്ട്. അവര്‍ക്ക് സ്‌നേഹം കൊടുത്തത് കൊണ്ടാണ് മക്കളുടെ മുന്നില്‍ വെച്ച് ഇങ്ങനെ ഒരു തീരുമാനം എടുക്കാനായത്. ഒറ്റപ്പെടലിന്റെ വേദന മക്കള്‍ അറിഞ്ഞിട്ടുണ്ട്. ആരൊക്കെ സഹായിക്കാനുണ്ടായിട്ടുണ്ടെന്നും അവര്‍ക്കറിയാം. ഇങ്ങനെ ഒരു പ്രപ്പോസല്‍ വന്ന സമയത്ത്, മകളാണ് അതിനെ പിന്തുണച്ചത്. അമ്മ എത്ര കാലം ഇങ്ങനെ ജീവിക്കുമെന്നാണ് ചോദിച്ചതെന്നും ദിവ്യ പറഞ്ഞു.
ക്രിസ് വേണുഗോപാലിനെ പരിചയപ്പെടുന്നതിന് മൂന്ന് മാസം മുമ്പ് വളരെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്. എല്ലാം അവസാനിപ്പിച്ചാലോ എന്ന് വരെ വിചാരിച്ചിരുന്നു. ആത്മഹത്യ ചെയ്യാനായി ഫാനില്‍ സാരി കെട്ടിയത് വരെ എത്തിയിട്ടുണ്ട്. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ടെന്ന് വിതുമ്പലോടെ ദിവ്യ വെളിപ്പെടുത്തി.
മക്കള്‍ക്ക് ആരും ഇല്ലാണ്ടായി പോയില്ലേ എന്നാണ് ചിന്തിച്ചത്. പലരും എന്നോട് ചോദിച്ചത് ജീവിതത്തില്‍ എന്തുണ്ടാക്കിയെന്നാണ്. ജീവിച്ച് കാണിച്ച് കൊടുക്കാന്‍ പോയിട്ട്, നിന്ന് കൊണ്ട് എന്തെങ്കിലും പറ്റിയോ എന്ന് വരെ ചോദിച്ചിരുന്നു. രണ്ട് മക്കളെയും കൊണ്ട് ഒരമ്മ എങ്ങനെ ജീവിച്ചു എന്ന് മാത്രം എന്താണ് എല്ലാവരും ചിന്തിക്കാത്തതെന്നും നടി ചോദിച്ചു.












Click it and Unblock the Notifications