'മുൾക്കിരീടം കൊണ്ട് നടക്കുന്ന അവസ്ഥ, ഇരിക്കാൻ വയ്യ, ഡെലിവറിയെ അല്ല ഭയം, ടെറർ ആയത് മറ്റൊന്ന്': ദിയ കൃഷ്ണ
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായതും ചർച്ചയായതും ഇൻഫ്ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോ ആണ്. പ്രസവ സമയത്ത് ഭർത്താവും കുടുംബവും കൂടെ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുളള ഗൌരവപൂർണമായ ചർച്ചകൾക്ക് ദിയയുടെ വീഡിയോ കാരണമായി.
വിമർശനങ്ങളാണ് കൂടുതൽ പ്രതീക്ഷിച്ചതെങ്കിലും വലിയ പിന്തുണയാണ് തനിക്ക് ലഭിച്ചതെന്ന് ഓസി ടോക്സ് എന്ന തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ക്യു ആൻഡ് എ വീഡിയോയിൽ ദിയ പറയുന്നു. ഓമി എന്ന് വിളിക്കുന്ന നിയോം ജീവിതത്തിലേക്ക് വന്നതോടെ തന്റെ ജീവിതം എങ്ങനെ മാറിയെന്ന് ദിയ പറയുന്നു. ഡെലിവറി ആയിരുന്നില്ല തനിക്ക് ഭയമെന്നും ഇനിയും ഗർഭിണി ആകാൻ ഭയമില്ലെന്നും ദിയ പറയുന്നു.
ദിയയുടെ വാക്കുകൾ: ''രാത്രി ഒട്ടും ഉറങ്ങാന്‍ പറ്റുന്നില്ല. അതാണ് ഡാര്‍ക് സര്‍ക്കിള്‍സ് ഉളളത്. ഓമി രാത്രി ഒരു നാല് തവണ എഴുന്നേല്‍ക്കും. കളിപ്പിച്ചൊക്കെ ഇരിക്കുന്നത് കൊണ്ട് അത്ര കുഴപ്പമില്ല. രാവിലെയാണ് താനും ഓമിയും ഉറങ്ങുക. കുളിപ്പിക്കാന്‍ രാവിലെ അവര്‍ വരുമ്പോഴാണ് എഴുന്നേല്‍ക്കുക.

സ്റ്റിച്ചിന്റെ പെയിന്‍ ആശുപത്രിയില്‍ നിന്നപ്പോള്‍ അറിഞ്ഞിരുന്നില്ല. വീട് എത്തിയപ്പോള്‍ നല്ലപോലെ വേദന അറിയുന്നുണ്ടായിരുന്നു. അഞ്ചാറ് സ്റ്റിച്ച് വെളിയില്‍ കാണുന്ന തരത്തിലുണ്ട്. മുഴുവന്‍ സമയവും ഒരു മുള്‍കിരീടം താഴെ വെച്ച് കൊണ്ട് നടക്കുന്ന അവസ്ഥയായിരുന്നു. ഒരിടത്തും ഇരിക്കാന്‍ വയ്യ. സോഫ്റ്റ് തലയണ വെച്ചിട്ടാണ് ഇരിക്കാറുളളത്. എന്നിട്ടും വേദനയെടുത്തു. ഇപ്പോള്‍ കുളി നടക്കുന്നത് കൊണ്ട് സ്റ്റിച്ച് ഒക്കെ പതുക്കെ പോയി നന്നായി വരുന്നു. വേദനയൊക്കെ മാറി. രാത്രി നടുവേദന ഉണ്ട്. വേറെ കുഴപ്പം ഒന്നും ഇല്ല. അല്ലാതെ ലൈഫില്‍ തന്നെ തടഞ്ഞ് നിര്‍ത്തുന്ന ഒന്നും ഇപ്പോള്‍ ഇല്ല.
ഇപ്പോള്‍ നല്ല വിശപ്പാണ്. നാലഞ്ച് പ്രാവശ്യമൊക്കെ ഭക്ഷണം കഴിക്കും. വെള്ളം എത്ര ലിറ്ററാണ് കുടിക്കുന്നത് എന്ന് പോലും അറിയില്ല. രണ്ട് മൂന്ന് വലിയ ഗ്ലാസ് നാരങ്ങാ വെള്ളം ഒക്കെ കുടിക്കും. 20 കിലോയോളം ഭാരം കൂടിയിട്ടുണ്ട് ഗര്‍ഭിണി ആയപ്പോള്‍. 70 കിലോയോളം ആയി. ഇപ്പോള്‍ 63 വരെ ആയി കുറഞ്ഞു. വയറൊക്കെ കുറഞ്ഞു''.
ഡെലിവറി വീഡിയോ പുറത്ത് വിടാന്‍ എങ്ങനെ ധൈര്യം വന്നു എന്നുളള ചോദ്യത്തിന് ദിയയുടെ മറുപടി ഇങ്ങനെ. താന്‍ മറ്റാരുടെയെങ്കിലും ഡെലിവറി വീഡിയോ അല്ല ഷൂട്ട് ചെയ്തത്. എന്റെ സ്വന്തം വീഡിയോ ആണ്. സ്വന്തം ചാനലില്‍ ആണ്. എന്റെ തല എന്റെ ഫുള്‍ ഫിഗര്‍. വിമര്‍ശനങ്ങളെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. എന്റെ ഓര്‍മ്മയ്ക്ക് വേണ്ടി വീഡിയോ ഷൂട്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. ബാക്കി ഉളളവരും പല ആംഗിളിലും വീഡിയോസ് എടുത്തു. അതൊന്നും താന്‍ അറിഞ്ഞിട്ട് പോലും ഇല്ലായിരുന്നു.
ഡെലിവറിയൊക്കെ കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഇത്രയും വീഡിയോസ് എടുത്തുവെന്ന്. തനിക്ക് ഒരു പത്ത് വര്‍ഷം കഴിഞ്ഞ് മകന് കാണിച്ച് കൊടുക്കാന്‍ പറ്റണം. അതിന് വേണ്ടിയാണ് എടുത്തത്. ആ വീഡിയോ ഒരുപാട് പേര്‍ പോസിറ്റീവായി എടുത്തു. ഒരു 2 മില്യണ്‍ വ്യൂ ഒക്കെയേ പ്രതീക്ഷിച്ചുളളൂ. അതൊരു സീരിയസ് വിഷയമായി. ഇത്ര നല്ല പ്രതികരണം ലഭിച്ചതിന് നന്ദിയുണ്ട്. അമ്മു ആണ് വീഡിയോ എഡിറ്റ് ചെയ്തത്.
കുറേ പേര്‍ വിമര്‍ശിക്കും എന്ന് കരുതി. പക്ഷേ എല്ലാവരും പിന്തുണച്ചു. രണ്ട് ടൈപ്പ് ആള്‍ക്കാരുണ്ട്, അയ്യോ എനിക്കിന് പ്രസവിക്കേണ്ട എന്ന് ആ വീഡിയോ കണ്ട് വിചാരിച്ചവരുണ്ട്. എന്നാല്‍ ഒരു ഇഞ്ചക്ഷന്‍ പോലും എടുക്കാന്‍ പേടിയുളള ദിയ ഇതാ പുല്ല് പോലെ പ്രസവിച്ച് പോകുന്നു, അപ്പോള്‍ എനിക്കും പറ്റും എന്ന് വിചാരിച്ചവരും ഉണ്ട്. ഒന്നുകൂടി ഗര്‍ഭിണി ആകുന്നതിനെ പേടിക്കുന്നില്ല. ഡെലിവറി അല്ല പേടി. ഇവരൊക്കെ കൂടെ നില്‍ക്കുന്നത് കൊണ്ട് അലറി വിളിച്ച് കൊണ്ട് പ്രസവിക്കും. പേടി ആ ഫസ്റ്റ് ട്രൈമസ്റ്ററിലൂടെ പോകുന്നതാണ്. ലൈഫിലെ ആ മൂന്ന് മാസം ജീവിതമേ വെറുത്ത് പോയി എന്ന അവസ്ഥയിലായിരുന്നു, ദിയ പറയുന്നു.












Click it and Unblock the Notifications