മുഖം മറയ്ക്കാന്‍ ഹൈല്‍മറ്റ്: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; ഗത്യന്തരം ഇല്ല, മൂന്നില്‍ രണ്ടുപേർ കീഴടങ്ങി
നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തിരിമറി കേസിലെ രണ്ട് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനീത, ദിവ്യ, രാധ കുമാരി എന്നിവർ സ്ഥാപനത്തിലേക്ക് എത്തേണ്ട പണം ക്യൂആർ കോഡ് വഴി സ്വന്തം ബാങ്ക് അക്കൌണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ദിയ കൃഷ്ണയുടെ പരാതി.
മൂന്ന് പേരും ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തതായും ദിയ പരാതിയില്‍ ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ വിശദമായ അന്വേഷണമായിരുന്നു പരാതിയില്‍ നടന്നത്. ഇതോടെ പ്രതികള്‍ ഒളിവില്‍ പോകുകയും മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയും ചെയ്തു. വിനീത, രാധ എന്നിവർ ജില്ലാ കോടതിയിലായിരുന്നു ആദ്യം മുന്‍കൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ജില്ലാ കോടതി അപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂർ ജാമ്യഹർജി പരിഗണിച്ച കോടതി അപേക്ഷ തള്ളുകയാണുണ്ടായത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതും കൂടെ പരിഗണിച്ചാണ് മുന്‍കൂർ ജാമ്യ ഹർജി തള്ളിയത്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.
കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പ്രതികള്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അക്കൌണ്ടിലേക്ക് എത്ര പണം എത്തി, ഇത് എങ്ങനെയെല്ലാം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങള്‍ അറിയാനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ. ചോദ്യം ചെയ്യലിന് ശേഷം വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം. തിരിച്ചറിയാതിരിക്കാനായി ഹെല്‍മെറ്റ് ധരിച്ചായിരുന്നു പ്രതികള്‍ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്തിയത്.
സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ പ്രതികള്‍ കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ ആരോപിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് ഒടുവില്‍ ഈ പരാതി തട്ടിപ്പിനെതിരായി പരാതി നല്‍കിയപ്പോള്‍ ഉയർത്തിയ കൗണ്ടർ കേസായി മാത്രം പൊലീസ് പരിഗണിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ജീവനക്കാർ പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാർക്ക് എതിരായി. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവർ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചു. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി.
എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തില്‍ നിർണ്ണായകമായി. ഇതോടൊപ്പം തന്നെ കൃഷ്ണകുമാർ പ്രതിയായ തട്ടികൊണ്ടുപോകൽ കേസിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതും പ്രതികള്‍ക്ക് തിരിച്ചടിയായി.
കവടിയാറിലെ ഫ്ലാറ്റിൽ നിന്നും പരാതിക്കാരികൾ കൃഷ്ണകുമാറിന്റെ വാഹനത്തിൽ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തിൽ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാനുണ്ടായിരുന്നില്ല. അതൊടൊപ്പം തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം തിരികെ നല്‍കിയതും ബാക്കി തുക നല്‍കാന്‍ സ്വയം ഒപ്പിട്ട് നല്‍കിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും കണ്ടെത്താനും സാധിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications