ഉണ്ണി വർഗീയത പറഞ്ഞ് കേട്ടിട്ടില്ല, ആരെയും വെറുക്കാൻ പറഞ്ഞിട്ടില്ല, ഉണ്ണി മുകുന്ദന് സപ്പോർട്ടുമായി സൗമ്യ സരിൻ
വൻ ഹൈപ്പോട് കൂടിയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോ തിയറ്ററുകളിലേക്ക് എത്തിയത്. ഒരു വശത്ത് വലിയ തോതിലുളള ഡീഗ്രേഡിംഗും ചിത്രത്തിനെതിരെ നടക്കുന്നുണ്ടായിരുന്നു. ഉണ്ണി മുകുന്ദനെ വ്യക്തിപരമായി ലക്ഷ്യം വെച്ച് കൊണ്ടുളള ആക്രമണങ്ങളായിരുന്നു പലതും. ബിജെപി രാഷ്ട്രീയത്തോട് പലപ്പോഴായി താരം കാണിച്ചിട്ടുളള ചായ്വാണ് ഈ ഹേറ്റ് ക്യാംപെയ്ന് കാരണമെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഇത്രയും വെറുപ്പ് ഉണ്ണി മുകുന്ദൻ അർഹിക്കുന്നില്ലെന്ന് സിപിഎം നേതാവ് പി സരിന്റെ ഭാര്യയും സോഷ്യൽ മീഡിയയിൽ സജീവവുമായ ഡോ. സൗമ്യ സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഡോ. സൗമ്യ സരിന്റെ കുറിപ്പ് വായിക്കാം: മാർക്കോ കണ്ടില്ല. കാണണോ എന്ന് തീരുമാനിച്ചിട്ടുമില്ല. എന്റെ അഭിരുചിയുമായി ഒത്തു പോകുമോ എന്നുള്ള ഒരു ആശങ്ക കൊണ്ട് മാത്രമാണ് ഇതുവരെ കാണാത്തത്. Over violence എനിക്ക് താല്പര്യമുള്ള മേഖല അല്ല.

പക്ഷെ മാർക്കോയുടെ റിവ്യൂ കാണുന്നുണ്ട്. അതിനേക്കാൾ ഉപരി ഉണ്ണി മുകുന്ദൻ എന്ന നടന്റെ കരിയറിലെ മാറ്റവും കാണുന്നുണ്ട്. എന്തായാലും പടം ഹിറ്റ് അടിച്ചിട്ടുണ്ട്. ഉണ്ണിയുടെ മൊത്തം ഗ്രാഫും.
എനിക്ക് പറയാനുള്ളത് ഉണ്ണി എന്ന ഈ ചെറുപ്പക്കാരനെ കുറിച്ച് മാത്രമാണ്. തനിയെ വഴി വെട്ടി വന്നവൻ എന്ന് ഉറപ്പിച്ചു വിളിക്കാവുന്ന ഒരുത്തൻ!
അയാൾ വർഗീയത സംസാരിച്ചു ഞാൻ കേട്ടിട്ടില്ല. ആരെയും വെറുക്കാൻ അയാൾ പറഞ്ഞിട്ടില്ല. തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ പറഞ്ഞു എന്നത് കൊണ്ട് മാത്രം ഊഹിക്കാവുന്നതിലും അപ്പുറം വെറുപ്പ് സമ്പാദിച്ചവൻ. അതുകൊണ്ട് മാത്രം ചെയ്ത നല്ല സിനിമകളിൽ പോലും hate campaign വഴി പൊതുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടവൻ! മേപ്പടിയാൻ തന്നെ ഉദാഹരണം.
ഇത് അയാൾ നമുക്ക് തരുന്ന ഒരു statement ആണ്... എത്രയൊക്കെ വെറുപ്പും ചെളിയും വാരി എറിഞ്ഞാലും സ്വന്തം കഠിനധ്വാനത്തിലും മനസാക്ഷിയിലും അവനവനിലും വിശ്വാസം എന്നൊന്നുണ്ടെങ്കിൽ നമ്മൾ തിരിച്ചു വരിക തന്നെ ചെയ്യും എന്നതിന്. മോശം പറയിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കും എന്നതിന്...
ഒരു കാര്യം പറയാതെ പോകുന്നത് നമ്മൾ അയാളോട് ചെയ്യുന്ന തെറ്റ് തന്നെയാകും... അയാൾ ഒരു മഹാനാടൻ ആണെന്ന് ഒന്നും അയാൾ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പക്ഷെ അയാൾക്ക് ഇത്രയും നാൾ കിട്ടിക്കൊണ്ടിരുന്ന വെറുപ്പ്, അത് അയാൾ അർഹിച്ചതല്ല.
He defenitely deserved better!
He defenitely deserves respect!












Click it and Unblock the Notifications