'എന്റെ വിവാഹം കഴിഞ്ഞ് ഡിവോഴ്സ് ആയതാണ്, ഒരുമിച്ച് കഴിഞ്ഞത് 3 ആഴ്ച മാത്രം'; കോകിലയ്ക്ക് മറുപടിയുമായി എലിസബത്ത്
എലിസബത്ത് ഉദയനെതിരെ കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില രംഗത്തെത്തിയിരുന്നു. എലിസബത്ത് ഒരു ഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്ത ആളാണ്, എന്നിട്ട് അത് മറച്ചുവെച്ചാണ് ഞങ്ങൾക്കെതിരെ ആരോപണം ഉയർത്തുന്നതെന്നായിരുന്നു ആക്ഷേപം. 15 വർഷമായി എലിസബത്ത് മരുന്ന് കഴിക്കുന്നുണ്ടെന്നും കോകില ആരോപിച്ചിരുന്നു. ബാലയുടെ ഫേസ്ബുക്കിലൂടെ ഇക്കാര്യങ്ങൾ പറഞ്ഞുകൊണ്ടുള്ള കോകിലയുടെ വീഡിയോ പുറത്തുവന്നത്. ഇപ്പോഴിതാ കോകിലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. എലിസബത്തിന്റെ വാക്കുകളിലേക്ക്
'ഇന്നത്തെ വീഡിയോ ചെയ്യാൻ വളരെ സന്തോഷമുണ്ട്. കുറേക്കാലമായി പൊട്ടിക്കും എന്ന് പറഞ്ഞോണ്ടിരിക്കുന്ന സാധനം പൊട്ടിച്ചിരിക്കുകയാണ്. പണ്ട് കുറെക്കാലം അമൃതയെ കുറിച്ച് , പാപ്പുവിനെ കുറിച്ച്, ഗോപി സുന്ദറിനെ കുറിച്ചൊക്കെ എന്നെ കൊണ്ടടകം സംസാരിപ്പിച്ചിരുന്നു, ഒന്നും പറ്റാതിരിക്കുമ്പോഴാണ് എന്നെ കൊണ്ട് സംസാരിപ്പിക്കുന്നത്. നീ എന്ത് ഭാര്യയാണ് ഒപ്പം നിൽക്കാത്തത് എന്നൊക്കെ ചോദിക്കുമായിരുന്നു. ഇത് എല്ലാത്തിനും ഒപ്പം നിൽക്കുന്ന ഭാര്യയാണ്. എന്തായാലും അവർക്കും കൂടി നൈസായി പണി കൊടുത്തതായാണ് എനിക്ക് തോന്നിയത്. ഇനിയെങ്ങാനും ഡീഫമേഷൻ കേസ് വന്നാൽ അവൾക്കെതിരെ കൂടി ഇരുന്നോട്ടെ എന്ന മട്ടിൽ.

മാമ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞതാണ് ,എന്നിട്ടും ഞാൻ ചെയ്യുകയാണ് എന്നാണ് പറയുന്നത്. പിന്നെ വളരെ നല്ല മനുഷ്യനാണല്ലോ. പുള്ളി അറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പുള്ളിയുടെ അക്കൗണ്ടിലൂടെ വരുന്നത്? എന്തായാലും വീഡിയോയിൽ പറഞ്ഞതിന് മറുപടി തരാം. എന്റെ വിവാഹം 2019 ൽ നടന്നതാണ്. മൂന്നാഴ്ചയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്. ഡോക്ടറിനെയാണ് വിവാഹം കഴിച്ചത്. ഡിവോഴ്സ് അൽപം വൈകിയിരുന്നു. ആ ഡിവോഴ്സ് നടക്കാൻ എന്നെ സഹായിച്ചത് ഈ പറയുന്ന നടൻ തന്നെയാണ്. ആ കാര്യത്തിൽ സംശയമുണ്ടെങ്കിൽ തെളിവ് തരാം.
മുൻ ഭർത്താവിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അയാൾ വന്ന് സംസാരിക്കട്ടെ. അപ്പോൾ ഞാൻ അതിന് മറുപടി നൽകാം. നാലോ അഞ്ചോ കഴിഞ്ഞ ആളാണ് എന്നെ ഞാൻ മുൻപ് വിവാഹം കഴിച്ചതാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത്. എനിക്ക് ഇതിന് മുൻപൊരു ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടായിരുന്നു. ആ പ്രൊഫൈലിൽ ഡിവോഴ്സി എന്ന് കൃത്യമായി എഴുതിയിരുന്നു. ആ പ്രൊഫൈൽ വെച്ച് തന്നെയാണ് ഞാൻ ഇയാളെ പ്രൊപ്പോസ് ചെയ്യുന്നത്. അതുകൊണ്ട് ഞാൻ ആരേയും പറ്റിച്ചിട്ടില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഭിമുഖം കൊടുക്കുമ്പോൾ ഇയാൾ തന്നെയാണ് പറഞ്ഞത് ഞാൻ മുൻ വിവാഹത്തെ കുറിച്ച് പറയരുത്. അയാൾക്ക് അത് നാണക്കേടാണെന്ന്. എന്തായാലും പുള്ളിയുടെ കൂടെ കഴിയാൻ തുടങ്ങിയപ്പോൾ അയാൾ ആ പ്രൊഫൈൽ ഡിലീറ്റ് ചെയ്തു. അന്ന് എന്റെ കൈയ്യിലുണ്ടായിരുന്ന ഫോൺ നശിപ്പിച്ചു, സിം കേടാക്കി. ഇപ്പോ ആ നമ്പർ വേറെ ആരോ ഉപയോഗിക്കുകയാണ്. എന്തായാലും ആദ്യ വിവാഹം മ്യൂചൽ ഡിവോഴ്സ് ആയിരുന്നു.
ഞാൻ 15 വയസ് തൊട്ട് മരുന്ന് കഴിക്കുകയായിരുന്നു എന്നാണ് ആരോപണം. എന്ത് മരുന്നാണ് ഞാൻ കഴിച്ചത്? അതിന് തെളിവ് കൊണ്ട് താ. അടുത്ത് ഞാൻ ഡിപ്രഷന്റെ മരുന്ന് കുടിച്ച് തുടങ്ങിയിട്ടുണ്ട്. കുറച്ച് നാളായി പറയുന്നു, ഞാൻ ഇൻഫേർട്ടൈൽ ആണ് എന്ന്. ഇതിനൊക്കെ തെളിവ് കൊണ്ടുവാ. എട്ടാം ക്ലാസിലൊക്കെ ഞാൻ മിടുക്കിയായി പഠിച്ചയാളാണ്. പത്താം ക്ലാസിൽ ഫുൾ എ പ്ലസായിരുന്നു. പ്ലസ്ടുവിൽ 94 ശതമാനം മാർക്ക് കിട്ടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ ബാറ്റ്മിന്റൺ കളിച്ച് തുടങ്ങി സ്റ്റേറ്റ് ലെവലിൽ മത്സരിച്ചിട്ടുണ്ട്. സ്കൂള് കാലത്തൊന്നും എന്നെ കുറിച്ചൊകു പരാതി ഇല്ല. കോളേജിലും സപ്ലി ഇല്ല, അവിടേയും നല്ല കുട്ടിയാണ്. ചിലരൊക്കെ പത്താം ക്ലാസ് , പ്ലസ് ടുവൊക്കെ ചോദ്യപേപ്പർ ചോർത്തി എഴിതയവർക്കൊന്നും ഇതൊന്നും മനസിലാകുന്നില്ല. പുള്ളിയുടെ അച്ഛനാണ് അതിന് സഹായിച്ചതെന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്.
ഇത്രയും നാൾ ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് ഈ ആരോപണമൊക്കെ വന്നിരുന്നത്. എന്തായാലും സ്വന്തം പ്രൊഫൈലിലൂടെ തന്നെ ഇത് പറഞ്ഞത് നന്നായി. ഇനി പെണ്ണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള അടിയാക്കി മാറ്റാനുള്ള കളിയാണോയെന്നതാണ് സംശയം. ഞാൻ മുൻപ് വീഡയോ ചെയ്തപ്പോൾ ഒരു ഫേക്ക് അക്കൗണ്ടിൽ നിന്ന് കമന്റഅ വന്നിരുന്നു. നിങ്ങളുടെ ഹസ്ബന്റഅ ആരാണ്? സത്യം പറയൂ, നിങ്ങളുടെ ഭർത്താവ് ഡോക്ടറാണ്, അല്ലാതെ നടനല്ല, അതിനെ കുറിച്ച് സംസാരിക്കാൻ ധൈര്യം കാണിക്കൂവെന്ന്. ഈ അക്കൗണ്ടിന് പിന്നിലുള്ളത് ആരാണെന്നൊക്കെ നേരത്തേ പുറത്തുവന്നതാണ് .
വീഡിയോയിൽ ആ സ്ത്രീ പറഞ്ഞത് എന്നോട് മുൻ ഭർത്താവിന് കൂടെ പോയി കഴിയാനാണ്. എന്റെ ഡിവോഴ്സ് ആയതാണ്. പിന്നെ ഞാനെന്തിനാണ് അയാൾക്കൊപ്പം പോയി കഴിയുന്നത്. ഞങ്ങൾ രജിസ്റ്റർ ചെയ്തതൊന്നുമല്ല. വീട്ടുകാർ തീരുമാനിച്ച് നടത്തിയ വിവാഹമാണ്. പരസ്പരം പോയി കണ്ട് 1800 ഓളം പേരെ വിളിച്ച് നടത്തിയ വിവാഹമാണ്. വലിയൊരു ചടങ്ങായിരുന്നു. രണ്ട് ദിവസം കൊണ്ട് ലീഗലി മാരീഡ് ആയതാണ്. അല്ലാതെ രജിസ്റ്റർ ഓഫീസിൽ പോയി ഒളിച്ചോടി കെട്ടിയതല്ല.












Click it and Unblock the Notifications