Get Updates
Get notified of breaking news, exclusive insights, and must-see stories!

എമ്പുരാന് കടുംവെട്ട്..! 24 ഭാഗങ്ങള്‍ ഒഴിവാക്കും, വില്ലന്റെ പേര് മാറ്റി... സുരേഷ് ഗോപിക്ക് നന്ദിയില്ല

എമ്പുരാന്‍ സിനിമയുടെ പുതിയ പതിപ്പില്‍ നിന്ന് ഒഴിവാക്കുന്നത് 24 ഭാഗങ്ങള്‍. നേരത്തെ സിനിമയിലെ 17 സീനുകള്‍ മാത്രമാണ് ഒഴിവാക്കുക എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റീ സെന്‍സറിംഗിന് ശേഷം 24 ഭാഗങ്ങള്‍ ഒഴിവാക്കി എന്നാണ് വിവരം. സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബാബ ബജ്രംഗിയായിരുന്നത് ബല്‍ദേവ് എന്നാക്കിയും മാറ്റിയിട്ടുണ്ട്.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്നത് ഒഴിവാക്കിയും എന്‍ഐഎയുടെ പേര് പറയുന്ന ഭാഗം മ്യൂട്ട് ചെയ്തുമാണ് പുതിയ പതിപ്പ് തിയേറ്ററില്‍ എത്തുക. പ്രധാന വില്ലന്‍മാര്‍ തമ്മിലുള്ള സംഭാഷണവും വെട്ടിമാറ്റിയിട്ടുണ്ട്. അതേസമയം കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ടൈറ്റില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നന്ദിയും ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

EMPURAAN

എമ്പുരാന്‍ വിവാദത്തില്‍ ആദ്യം പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി ഇന്ന് വിവാദം ബിസിനസ് തന്ത്രമാണ് എന്ന് ആരോപിച്ചിരുന്നു. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വെറും ഡ്രാമയാണ് അവിടെ നടക്കുന്നത് എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ് എന്നും വെട്ടി മുറിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല എന്നും മുറിക്കാമെന്ന് അവര്‍ തന്നെയാണ് പറഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

EMPURAAN

അത് കഷ്ടമാണ് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് സൈബര്‍ ആക്രമണം നടത്തുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം എന്നതും ശ്രദ്ധേയമാണ്. നേരത്തെ എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നിര്‍മാതാക്കളില്‍ ഒരാളായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു.

EMPURAAN

തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും ആരുടേയും ഭീഷണി കാരണമല്ല റീഎഡിറ്റ് ചെയ്യുന്നത് എന്നുമായിരുന്നു ആന്റണി പറഞ്ഞത്. മോഹന്‍ലാലിന് എമ്പുരാന്റെ മുഴുവന്‍ കഥയും അറിയാം എന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പറഞ്ഞിരുന്നു. 'റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. മുരളി ഗോപി ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും ഞങ്ങളുടെ നിലപാടിനൊപ്പമാണ്.

അങ്ങനെ ഒരാളുടെ വിയോജിപ്പോടെ ഇത് സംഭവിക്കില്ലല്ലോ? വിവാദങ്ങള്‍ അവസാനിച്ചു. എമ്പുരാന് തീര്‍ച്ചയായും മൂന്നാം ഭാഗം ഉണ്ടായിരിക്കും,' എന്നായിരുന്നു ആന്റണി പെരുമ്പാവൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാദങ്ങള്‍ക്കിടയിലും മലയാളത്തില്‍ അതിവേഗം 100 കോടി, 150 കോടി, 200 കോടി എന്നീ ക്ലബുകളില്‍ എത്തിയ സിനിമ എന്ന നേട്ടത്തോടെയാണ് എമ്പുരാന്‍ ബോക്‌സോഫീസില്‍ കുതിക്കുന്നത്.

EMPURAAN

Take a Poll

മലയാളത്തില്‍ രണ്ടാം തവണയാണ് ഒരു സിനിമ 200 കോടി ഗ്രോസ് കളക്ഷന്‍ നേടുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് മലയാളത്തില്‍ ആദ്യമായി 200 കോടി കളക്ഷന്‍ നേടിയ സിനിമ. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് നേട്ടം 242 കോടിയാണ്. അധികം വൈകാതെ ഈ നേട്ടവും എമ്പുരാന്‍ സ്വന്തം പേരിലാക്കും എന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+