Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസേൽ-ആര്യൻ വിഷയം: അനുമോൾ പറഞ്ഞത് ശരിയാണ്, ലൈവിൽ കാണിക്കാത്ത പല കാര്യങ്ങളുമുണ്ടെന്ന് വെളിപ്പെടുത്തി പ്രവീൺ

ബിഗ് ബോസ് മലയാളം സീസൺ 7നിൽ അനുമോൾ പൊട്ടിച്ച ഒരു ബോംബ് ആയിരുന്നു ജിസേലും ആര്യനും പുതപ്പിനടിയിൽ വെച്ച് ഉമ്മ വെയ്ക്കുന്നത് കണ്ടു എന്നത്. ഇത് ബിഗ് ബോസിനുളളിൽ വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. സുഹൃത്തുക്കളായ ശൈത്യയും ആദിലയും നൂറയും അടക്കം അനുമോളെ തള്ളിപ്പറഞ്ഞു.

മാത്രമല്ല വീക്കെൻഡ് എപിസോഡിൽ മോഹൻലാൽ വന്ന് അനുമോളെ പറപ്പിക്കുകയും ചെയ്തു. ഇത് സോഷ്യൽ മീഡിയയിലും അനുമോൾക്ക് ട്രോളുകളും വിമർശനങ്ങളും ഉണ്ടാക്കി. ജിസലും ആര്യനും തമ്മിലുളള അടുപ്പത്തെ കുറിച്ച് ബിഗ് ബോസിൽ നിന്നും പുറത്തായ പ്രവീൺ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. അനുമോൾ പറഞ്ഞതിൽ കാര്യമുണ്ടെന്നാണ് പ്രവീണിന്റെ വെളിപ്പെടുത്തൽ.

പ്രവീണിന്റെ വാക്കുകൾ: '''അക്ബറിനെയും അനുമോളെയും പോലുളളവരെ ബിഗ് ബോസ് ഫേവര്‍ ചെയ്യുന്നതായി ചില വീക്കെന്‍ഡ് എപിസോഡ് കാണുമ്പോള്‍ തോന്നും. അനീഷിനെ മാത്രം, അല്ലെങ്കില്‍ അക്ബറിനെ മാത്രം വിളിക്കും സംസാരിക്കാന്‍. മത്സരാര്‍ത്ഥികള്‍ക്ക് വേണ്ടി ഗെയിം മാറ്റുന്നതായി തോന്നിയിട്ടില്ല. തിരിച്ച് വിളിച്ചാല്‍ ബിഗ് ബോസിലേക്ക് പോകും. 50000-60000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയിട്ടാണ് ബിഗ് ബോസിലേക്ക് പോയത്.

gisele

ഞാന്‍ ബിഗ് ബോസില്‍ കൊടുത്ത 80 ശതമാനം കണ്ടന്റ് പോലും പുറത്ത് വന്നിട്ടില്ല. ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത് അനുമോളുമായി സംസാരിക്കുന്നതാണ്. അനുമോളേക്കാളും കൂടുതല്‍ താന്‍ സംസാരിക്കുന്ന ആളുകള്‍ അവിടെ ഉണ്ട്. എന്ത് കൊണ്ട് ആ ഒരു ആംഗിള്‍ പുറത്ത് വന്നു എന്ന് അറിയില്ല.

വൈല്‍ഡ് കാര്‍ഡുകളായവര്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് മറ്റുളളവര്‍ക്ക് ഒരു പേടി ഉണ്ടാക്കാന്‍ വേണ്ടിയാണ്. എന്നും രാത്രി ഞങ്ങള്‍ ഗാര്‍ഡന്‍ ഏരിയയില്‍ ഇരുന്ന് സംസാരിക്കും. ആദിലയേക്കാള്‍ നല്ല പ്ലയര്‍ നൂറയാണ്. നൂറ ഒരു സൂത്രശാലിയായ ഗെയിമര്‍ ആണ്. ഗെയിം അറിഞ്ഞിട്ട് തന്നെയാണ് കളിക്കുന്നത്. പക്ഷേ ഫാക്ടറി ടാസ്‌കില്‍ പാളിപ്പോയി. അവിടെ മൈന്‍ഡ് ഗെയിം കളിക്കുന്ന ആരും ഇല്ല. പക്ഷേ മുന്‍ സീസണുകള്‍ കണ്ട് വന്ന് അത് പോലെ കളിക്കുന്നവരുണ്ട്.

ജിസേലിനേയും ആര്യനേയും കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങള്‍ കാണാത്തതായിട്ടുളള പല കാര്യങ്ങളുമുണ്ട്. അത് ടെലികാസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ആ വീടിനകത്ത് നടക്കുന്ന പല കാര്യങ്ങളും അനുമോള്‍ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എനിക്ക് അറിയാവുന്നതാണ്. വിശദമായിട്ട് പിന്നെ പറയും. ലൈവിൽ കാണുന്നതൊന്നും അല്ല. വേറെയും പല കാര്യങ്ങളുണ്ട്. ബിഗ് ബോസില്‍ ആദിലയേയും നെവിനേയും അനുവിനേയും തനിക്ക് മിസ്സ് ചെയ്യും.

ഒനീലിന്റെയും ശരത്തിന്റെയുമൊക്കെ പ്രശ്‌നം വന്നതാകും മസ്താനി പുറത്താകാനുളള കാരണം. ഒനീലിന്റെ പ്രശ്‌നത്തില്‍ മസ്താനിയെ കുറ്റം പറയാന്‍ പറ്റില്ല. ഒരു സ്ത്രീക്ക് അങ്ങനെ തോന്നിയേക്കാം. അത് വിഷയമാക്കാന്‍ മസ്താനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നോട് കാല് പിടിച്ച് പറഞ്ഞതാണ് ഒനീലിനോട് ചോദിക്കുന്നത് അവള്‍ സ്വകാര്യമായി ചോദിച്ചോളാം എന്ന്. അത് ഗെയിമാക്കിയത് ലക്ഷ്മി ആണ്. ലക്ഷ്മി ആയിരുന്നു പുറത്ത് പോകേണ്ടിയിരുന്നത്. എനിക്ക് മനസ്സിലാകുന്നില്ല പ്രേക്ഷകര്‍ എന്താണ് കാണുന്നത് എന്ന്.

ആദില-നൂറ വിഷയത്തില്‍ മസ്താനിയുടെ നിലപാട് തെറ്റാണ്. ഹോമോഫോബിയ പ്രചരിപ്പിക്കാന്‍ പാടില്ല. ലാലേട്ടന്‍ വരെ പറഞ്ഞു, നിങ്ങള്‍ എന്താണ് പറയുന്നത്, ഞാന്‍ അവരെ വീട്ടില്‍ കയറ്റും എന്ന്. ആ വീട്ടിലുളള എല്ലാവരും കയ്യടിച്ചു. എല്ലാവരും പറഞ്ഞത് അവരെ പുറത്താക്കണം എന്നാണ്. ലാലേട്ടന്‍ വരുന്ന എപിസോഡ് എല്ലാവരും പേടിച്ചാണ് ഇരിക്കുന്നത്. അന്ന് എല്ലാവരും വെള്ളക്കുപ്പി നിറച്ചാണ് ഇരിക്കുന്നത്. ഒരു ബ്രേക്ക് വരുമ്പോഴും എല്ലാവരും വെള്ളം കുടിക്കും. അത്ര ഫയറാണ്. നമ്മളൊന്നും വിചാരിക്കുന്ന ലെവലല്ല. ലാലേട്ടന്‍ ദേഷ്യപ്പെടുന്നത് കാണുമ്പോള്‍ നമ്മള്‍ നിന്ന നില്‍പ്പില്‍ ഉരുകിപ്പോകും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+