ആ സ്വഭാവം തിരിച്ചടിയായി: പറ്റിക്കുകയാണെന്ന് സംശയം; ഗോപിക സമ്മതം മൂളാന്‍ എടുത്ത് ഒരു വർഷം: ജിപി
ഗോപികയുമായുള്ള വിവാഹത്തിലേക്ക് എത്തിയതിനേക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞ് നടനും അവതാരകനുമായ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ. വിവാഹം ചെയ്യാനുള്ള താല്‍പര്യം അറിയിച്ചിട്ടും ഗോപിക വിമുഖത കാട്ടിയെന്നും പിന്നീട് ഒരു വർഷത്തിന് ശേഷമാണ് സമ്മതിച്ചതെന്നുമാണ് ജിപി പറയുന്നത്. സൈന സൗത്ത് പ്ലസ്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
എന്റെ ജീവിതത്തിൽ ആകെ ഒരു സമയം മാത്രമാണ് ഞാൻ ഇങ്ങനെ ഹാപ്പി ആണെന്നുള്ളത് എനിക്കൊരു പാരയായി വന്നിട്ടുള്ളത്. അത് കല്യാണാലോചന നടന്ന സമയത്തായിരുന്നു. എനിക്ക് ഗോപി ഓക്കെ ആണെന്ന് തോന്നി. ഞാന്‍ അത് അവളോട് പറഞ്ഞു. എന്നാല്‍ തുടക്കത്തില്‍ എന്ത് ചെയ്തിട്ടും അവള്‍ ഓക്കെ പറയുന്നില്ല. ഞാന്‍ ഫെയ്ക്ക് ആണെന്നായിരുന്നു അവള്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

ഞാന്‍ എപ്പോഴും വളരെ സന്തോഷത്തോടെയും സ്വീറ്റ് ആയിട്ടുമാണ് സംസാരിക്കുന്നത്. ഒരാള്‍ എപ്പോഴും ഇങ്ങനെ ആയിരിക്കുമോ എന്ന് മറ്റുള്ള സ്വാഭാവികമായും ചിന്തിക്കുമല്ലോ. അതോടെ എന്താണ് ഇപ്പോള്‍ എന്ന അവസ്ഥയിലായി ഞാന്‍. ഇത് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു ട്രെയിറ്റ് ആണ് ഒന്നും ചെയ്യാനാകില്ലെന്ന് ഒടുവില്‍ ഗോപികയോട് പറയേണ്ടി വന്നു. എന്റേത് അഭിനയം അല്ലെന്ന് മനസ്സിലാക്കാന്‍ അവള്‍ ഒരു വർഷം സമയം എടുത്തെന്നും ജിപി പറയുന്നു.
പിന്നെ വന്നതാണ് അതിലേറെ വലിയ പ്രശ്നം. ഇത്രയും ഹാപ്പിയായി ഇരിക്കുന്ന ഒരാളുടെ ജീവിത്തിലേക്ക് ഞാന്‍ എങ്ങനെയാണ് കടന്നു ചെല്ലുകയെന്നായി ഗോപിക. താന്‍ അതേക്കുറിച്ചൊന്നും ആലേചിക്കേണ്ട, ഞാന്‍ എപ്പോഴും ഹാപ്പിയായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ അത് തന്നെയാണ് എൻ്റെ പ്രശ്നമെന്ന് വീണ്ടും ഗോപിക. ഈ ഒരു സ്വഭാവം വളരെ ബുദ്ധിമുട്ടി തന്നെ ഉണ്ടാക്കിയത്.
ഈ ഒരു രീതിയിലേക്ക് എത്താന്‍ വർഷങ്ങള്‍ എടുക്കണം. ഇത് കേള്‍ക്കുന്ന ഏതെങ്കിലും ഒരാള്‍ക്ക് അടുത്ത വർഷം മുതല്‍ ആ ഒരു രീതിയിലേക്ക് പോകാന്‍ സാധിക്കില്ല. കഴിഞ്ഞ പത്ത് മുപ്പത് വർഷമായി ഞാന്‍ അതിനുള്ള എഫേർട്ട് ഇടുന്നുണ്ട്. ശീലമായി കഴിഞ്ഞാല്‍ അതിന് വലിയ പാടൊന്നും ഇല്ല. എന്നാല്‍ ശീലമാകാന്‍ പാടാണെന്നും ജിപി വ്യക്തമാക്കുന്നു.
സ്ട്രഗ്ള്‍സില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, ആ ഒരു ഘട്ടത്തെ ഞാന്‍ ആശ്വദിക്കു. പ്രേതം എന്ന ചിത്രത്തിന് ശേഷം കീ എന്ന സിനിമയുടെ ഷൂട്ട് ആരംഭിക്കുന്ന സമയത്താണ് ജയലളിതയുടെ മരണം, നോട്ട് നിരോധം എന്നിവയൊക്കെ വരുന്നത്. പടം ഉണ്ടാകുമോ ഇല്ലയോ എന്ന അവസ്ഥയില്‍ ഞാന്‍ രണ്ടുകൊല്ലം വീട്ടില്‍ ഇരുന്നു. എന്നാല്‍ ഞാന്‍ ഒരിക്കലും സ്ട്രഗിള്‍ ചെയ്തിട്ടില്ല.
2020 ജനുവരിയിലാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ വൈകുണ്ഠപുരം റിലീസാകുന്നത്. ചിത്രം വന്‍ഹിറ്റായി. പിന്നാലെ ഇന്ത്യ മുഴുവന്‍ അറിയുന്ന ഒരു നായികയുടെ നായകനായുള്ളതുള്‍പ്പെടെ മൂന്ന് സിനിമകള്‍ സൈന്‍ ചെയ്തു. എന്നാല്‍ അതിന്റെ അടുത്ത ആഴ്ചയാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. എനിക്ക് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാനായില്ല. ആ മൂന്ന് പടവും എനിക്ക് ചെയ്യാനായില്ല. എന്നാല്‍ ഞാന്‍ ഒരിക്കലും സ്ട്രഗിള്‍ ചെയ്തില്ല. ഇന്ന് ജിപി എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല. എന്നാല്‍ ഞാന്‍ സ്ട്രഗിള്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, ഗോപികയും ജിപിയും തമ്മിലുള്ള വിവാഹം ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു. നിശ്ചയം കഴിഞ്ഞപ്പോള്‍ മാത്രമായിരുന്നു തങ്ങളുടെ ഇഷ്ടതാരങ്ങള്‍ വിവാഹതിരകാന്‍ പോകുന്നുവെന്ന വാർത്ത പ്രേക്ഷർ അറിഞ്ഞത്.












Click it and Unblock the Notifications