ടിനി ടോമിന് ഭ്രാന്താണോ നസീർ സാറിനെ കുറിച്ച് പറയാനെന്ന ചോദ്യവുമായി മണിയൻ പിള്ള രാജു; നടന്റെ മറുപടി
അടുത്തിടെയാണ് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ടിനി ടോം ടോമിന്റെ പ്രേം നസീറിനെ കുറിച്ചുള്ള പ്രസ്‌താവനകൾ വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെ പല കോണുകളിൽ നിന്നും ടിനി ടോമിനെതിരെ വിമർശനം ശക്തമായിരുന്നു. ആദ്യം ഈ വിഷയത്തിൽ ടിനിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത് നടനും സംവിധായകനും ഒക്കെയായ എംഎ നിഷാദ് ആയിരുന്നു. രൂക്ഷമായ വാക്കുകൾ ഉപയോഗിച്ചായിരുന്നു ടിനിയെ നിഷാദ് വിമർശിച്ചത്.
പിന്നാലെയാണ് മറ്റൊരു സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ് കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പ്രതികരണം നടത്തിയത്. പ്രേം നസീറിനെ മുഖ്യ വേഷത്തിൽ അവതരിപ്പിച്ച മൂന്ന് സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തി കൂടിയായിരുന്നു ആലപ്പി അഷ്‌റഫ്. ടിനി ടോമിന് മിമിക്രി പോലും നേരെ ചൊവ്വേ മര്യാദയ്ക്ക് ചെയ്യാൻ അറിയില്ലെന്നും നസീർ സാറിന്റെ ജീവചരിത്രം എടുത്തു വായിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഈ വിവാദവുമായി ബന്ധപ്പെട്ട പുതിയൊരു സംഭവവികാസത്തിന് വഴിമരുന്നിട്ടിരിക്കുകയാണ് അദ്ദേഹം. നടൻ മണിയൻപിള്ള രാജുവാണ് ഇത്തരത്തിൽ പ്രേം നസീറിനെ കുറിച്ച് മോശമായി സംസാരിച്ചതെന്ന ടിനി ടോമിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് പുതിയ വിവാദം. ഇതിന് പിന്നാലെ മണിയൻപിള്ള രാജുവുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചു.
ഇതിൽ കടുത്ത ഭാഷയിലാണ് ടിനി ടോമിനെതിരെ മണിയൻപിള്ള രാജു സംസാരിക്കുന്നത്. ടിനി ടോം ഇത്തരം വിവരക്കേടുകൾ സ്ഥിരമായി പറയുന്ന ആളാണെന്നും അയാൾക്ക് പ്രാന്താണോ എന്ന് സംശയമുണ്ടെന്നുമാണ് മണിയൻപിള്ള രാജു പറയുന്നത്. മുൻപ് പലവട്ടം താൻ നസീർ സാറിനെ കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ടെന്നും ദൈവതുല്യനാണ് അദ്ദേഹമെന്നും മണിയൻപിള്ള ചൂണ്ടിക്കാട്ടി.
ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ അദ്ദേഹത്തിനൊപ്പം പത്തോ പതിനഞ്ചോ പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ എല്ലാ അഭിമുഖങ്ങളിലും പരിപാടികളിലും പറഞ്ഞിട്ടുണ്ട്. ഇത്രയും ദൈവ തുല്യനായ ഒരു വ്യക്തിയെ കണ്ടിട്ടില്ലെന്ന്. അതിന് മുൻപോ ശേഷമോ ഒരിക്കലും ഇങ്ങനെയൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. തുടർച്ചയായി നസീർ സാറിനെ കുറിച്ചുള്ള പരിപാടികളിൽ പ്രസംഗിക്കുന്ന ആളാണ് ഞാൻ; മണിയൻ പിള്ള രാജു പറഞ്ഞു.
ഈ ടിനി ടോം മണ്ടത്തരം പറഞ്ഞു മുൻപും വിവാദങ്ങളിൽ പെട്ടിരുന്നു. സത്യം പറഞ്ഞാൽ ഞാൻ ചിന്തിക്കുന്നത് എന്തിന് ഇവൻ ഇങ്ങനെയൊരു ആളിനെ കുറിച്ച് മോശമായി പറയുന്നു എന്നാണ്. ഇവന് പ്രാന്താണ് എന്നാണ് എനിക്ക് തോന്നുന്നത്. ഇത്രയും ദൈവതുല്യനായ ഒരാളിനെ കുറിച്ച്, അതും മരിച്ചുപോയ ഒരാളെ കുറിച്ച് എങ്ങനെ പറയാൻ തോന്നുന്നു? ആലപ്പി അഷ്റഫുമായുള്ള ഫോൺ സംഭാഷണത്തിൽ മണിയൻപിള്ള ചൂണ്ടിക്കാട്ടി.
നസീർ സാറിനെ ഇഷ്‌ടപ്പെടുകയും ആരാധിക്കുകയും ഒക്കെ ചെയ്യുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ടവിടെ. അവരെല്ലാം ഇനി ടിനിയെ കല്ലെറിയും. ഈ പരാമർശം പിൻവലിച്ച് ടിനി ടോം ഇക്കാര്യത്തിൽ എല്ലാവരോടും മാപ്പ് പറയണം. ആരൊക്കെയോ കേസൊക്കെ കൊടുത്തിട്ടുണ്ടല്ലോ. ഇയാൾ എല്ലാ തെറ്റും ഏറ്റുപറഞ്ഞ് കൊണ്ട് മാപ്പ് പറയണം; അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ടിനി ടോം മാപ്പ് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഈ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ നിരുപാധികം മാപ്പ് പറയുകയാണെന്നും മലയാള സിനിമയുടെ ദൈവമാണ് നസീർ സാറെന്നും ടിനി ടോം പറഞ്ഞു. അദ്ദേഹത്തെ കുറിച്ച് ഒരു സീനിയർ തന്നെ ഇൻഫർമേഷൻ വച്ചാണ് പറഞ്ഞതെന്നും ഇപ്പോൾ അദ്ദേഹം കൈമലർത്തിയെന്നും ടിനി പങ്കുവച്ച വീഡിയോയിൽ പറയുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications