ഇതിനകത്ത് എന്താണെന്ന് അറിയാമോ? സുധി അവസാനമായി കൊണ്ടുപോയ ബാഗ് ലക്ഷ്മിക്ക് തുറന്നുകാണിച്ച് രേണു..
കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല അദ്ദേഹത്തിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും. ഒരു പരിപാടിക്ക് പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ട് സുധി മരിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മയിൽ കഴിയുകയാണ് ഭാര്യ രേണുവും മക്കളും.
ഫ്ലവേഴ്സിലെ സ്റ്റാർമാജിക്ക് എന്ന ഷോയാണ് സുധിക്ക് കൂടുതൽ ശ്രദ്ധനേടിക്കൊടുത്തത്.
ഷോയിൽ മിന്നിത്തിളങ്ങുന്നതിനിടെയാണ് ഒട്ടും പ്രതീക്ഷിക്കാതെയുള്ള സുധിയുടെ വേർപാട്. അടുത്തിടെ സ്റ്റാർ മാജിക്കിന്റെ അവതാരക ലക്ഷ്മി നക്ഷത്ര ക്രിസ്മസ് സമ്മാനങ്ങളുമായി സുധിയുടെ വീട്ടിൽ എത്തിയിരുന്നു. ലക്ഷ്മിയെ കണ്ടപ്പോൾ സുധിയുടെ ഭാര്യക്കും മക്കൾക്കും ഒരുപാട് സന്തോഷമാവുകയും ചെയ്തിരുന്നു.

ഇപ്പോൾ മരിക്കുന്ന സമയത്ത് സുധി കൊണ്ടുപോയ ബാഗ് ലക്ഷ്മിയെ തുറന്നുകാണിക്കുകയാണ് രേണു. '' ചിന്നു ഒരു കാര്യം കാണിച്ച് താരം. ഒരു കാര്യമുണ്ട്. ഇതെന്താണെന്ന് അറിയുമോ, സുധിച്ചേട്ടൻ ലാസ്റ്റ് കൊണ്ടുപോയ ബാഗാ..ഇതിനകത്ത് എന്താണെന്ന് അറിയാമോ... സുധിച്ചേട്ടൻ അവസാനം ഇട്ടോണ്ട് പോയ ഡ്രസ്സാണ്. കൈ മടക്ക് പോലും മാറ്റിയിട്ടില്ല, ലക്ഷ്മിയോട് രേണു പറഞ്ഞു.
ഇതിനകത്തെല്ലാം സുധിച്ചേട്ടന്റെ മണമാ..ഞാൻ ഒന്നും ചെയ്തിട്ടില്ല. ഫ്‌ളവേഴ്‌സ് ഇത് കൊണ്ട് തന്നപ്പോൾ ഇത് പോലെ വെച്ചതാ ഞാൻ, ഒന്നും ഞാൻ ചെയ്തില്ല, ഇങ്ങനെ വെച്ചേക്കുവാ, എന്നും രേണു പറഞ്ഞു. തന്റെ ഒരാഗ്രഹത്തെക്കുറിച്ചും ലക്ഷ്മിയോട് പറയുന്നുണ്ട്. ആ ആഗ്രഹം നടത്തി തരുമോ എന്നും ചോദിക്കുന്നു.
എട്ടന്റെ സെമൽ ഇപ്പോഴും ഇതിലുണ്ട്. ആ സ്മെൽ എനിക്ക് ജീവതാവസാനം വരെ കൂടെ വേണമെന്ന് ആഗ്രഹമുണ്ട്. ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ കണ്ടു മരിച്ചവരുടെ സ്മെൽ ഫെർഫ്യൂം ആക്കി കിട്ടുമെന്ന്. എനിക്ക് അതേ പറ്റി കൂടുതൽ അറിയില്ല. പക്ഷേ ഏട്ടന്റെ മണം ലൈഫ് ലോംഗ് വേണമെന്ന് ആഗ്രഹമാണ്. മോൾ അങ്ങനെ പറ്റുമെങ്കിൽ എനിക്ക് അത് പെർഫ്യൂം ആക്കിത്തരണം. എനിക്കത് ജീവിതകാലം മുഴുവൻ കൂടെ വേണം., രേണു പറഞ്ഞു.
ഒരാളുടെ മണം പെർഫ്യൂമാക്കി മാറ്റാൻ പറ്റുമെന്നത് തനിക്കറിയില്ലായിരുന്നുവെന്നും ഒരാളുടെ മണം കൺവേർട്ട് ചെയ്ത് പെർഫ്യൂം ആക്കാൻ അറിയുന്ന ആരെയെങ്കിലും അറിയുമെങ്കിൽ തനിക്ക് ഒരു ലീഡ് തന്നാൽ വളരെ സഹായകമാകുമെന്നും അല്ലെങ്കിലും തന്റെ ലെവൽ ബെസ്റ്റ് താനതിന് ശ്രമിക്കുമെന്നും ലക്ഷ്മി പറഞ്ഞു.
പോസ്റ്റ്മോട്ടത്തിന് മുമ്പ് അവസാനമായി സുധിയെ കണ്ടത് ലക്ഷ്മി ആണെന്നും രേണു പറഞ്ഞു. സുധിച്ചേട്ടന്റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചിരുന്നു. അന്ന് സുധിച്ചേട്ടൻ ചിരിച്ചോണ്ട് കിടക്കുവായിരുന്നുവെന്ന് ചിന്നു പറഞ്ഞിരുന്നു., രേണു പറഞ്ഞു. താൻ കയറി കണ്ടതിന് പിന്നാലെ ഷട്ടർ ഇടുവായിരുന്നവെന്ന് ലക്ഷ്മിയും പറഞ്ഞു. അന്നും എന്നും സുധിച്ചേട്ടനെ ചിരിച്ചുകൊണ്ട് മാത്രമെ കണ്ടിട്ടുള്ളൂവെന്നും ലക്ഷ്മി പറയുന്നു.












Click it and Unblock the Notifications