'എന്നെക്കൊണ്ട് പറയിപ്പിക്കരുത്, എനിക്ക് ഒരു തന്തയേ ഉളളൂ, മോഹൻലാൽ എമ്പുരാൻ കണ്ടിട്ടില്ല', മല്ലികയ്ക്ക് മറുപടി
മല്ലിക സുകുമാരന്‍ അതേ നാണയത്തിൽ മറുപടിയുമായി സംവിധായകൻ മേജർ രവി. തന്റെ രാജ്യസ്നേഹം അളക്കാൻ മല്ലിക സുകുമാരൻ ആയിട്ടില്ലെന്നും ആകുമ്പോൾ പറയാമെന്നും മേജർ രവി തുറന്നടിച്ചു. എമ്പുരാൻ വിവാദവുമായി ബന്ധപ്പെട്ട് മല്ലിക സുകുമാരൻ ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിൽ മേജർ രവിക്കെതിരെ രംഗത്ത് വന്നിരുന്നു.
താൻ പാർട്ടി മാറി നടക്കുന്ന ആളാണെന്ന ആരോപണത്തിനും മേജർ രവി മറുപടി പറഞ്ഞു. തനിക്ക് ഒരു തന്തയേ ഉളളൂ എന്നും ആരെങ്കെലും പറയുന്നത് കേട്ട് ഓരോന്ന് പറയരുതെന്നും മേജർ രവി പറഞ്ഞു. എമ്പുരാൻ റിലീസിന് മുൻപ് മോഹൻലാൽ കണ്ടിട്ടില്ലെന്ന് മേജർ രവി ആവർത്തിച്ചു.
മേജർ രവിയുടെ വാക്കുകൾ: '' മല്ലിക സുകുമാരനോട് തനിക്ക് വളരെ ബഹുമാനം ഉണ്ട്. പക്ഷേ ആദ്യം വസ്തുതകള്‍ മനസ്സിലാക്കുക. ചാടിച്ചാടി പാര്‍ട്ടി മാറുന്നു എന്ന് പറഞ്ഞു. എനിക്ക് ഒരു തന്തയാണ്. അത് ഇങ്ങനെ പറയുന്നതിന് സോറി. ഇന്ത്യാ മഹാരാജ്യത്തെ ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ താന്‍ അംഗമായിരുന്നു എന്ന് ഇവര്‍ തെളിയിച്ചാല്‍ അന്ന് താന്‍ അവര്‍ പറയുന്നത് കേള്‍ക്കും.

താന്‍ കോണ്ഗ്രസിലാണെന്നൊക്കെ പറഞ്ഞ് ചാടിയല്ലോ. തന്നെ കോണ്‍ഗ്രസുകാര്‍ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. ആ സ്റ്റേജുകളില്‍ പോയത് കൊണ്ട് താന്‍ കോണ്‍ഗ്രസുകാരനായി എന്ന് പറയുന്നത് വിവരദോഷമാണ്. അല്പജ്ഞാനം കൊണ്ട് ഇത് പോലെ വല്ലവരേയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാനൊന്നും മല്ലികച്ചേച്ചി ആയിട്ടില്ല.
മക്കള്‍ സൈനിക് സ്കൂളില്‍ പഠിച്ചു എന്നൊക്കെ പറയുന്നുണ്ട്. അതൊക്കെ ആവാം. സൈനിക് സ്കൂളില്‍ എത്രയോ ആളുകള്‍ പഠിക്കുന്നുണ്ട്. ഒരു കാര്യവും ഇല്ലാതെ തന്നെക്കുറിച്ച് പറയുകയാണ്. എമ്പുരാന് വിവാദത്തില്‍ താന്‍ എന്ത് പറഞ്ഞു എന്നാണ്. പടം കണ്ട് ഇറങ്ങുമ്പോള്‍ അങ്ങനെ തന്നെയേ പറയുകയുളളൂ. ഇത്രയും വര്‍ഗവിദ്വേഷം ഉണ്ടാക്കുന്ന ഒരു സിനിമ ആയിരുന്നുവെന്ന് ഓരോന്നോരാന്നായി എടുത്ത് പരസ്യമായി പറയാന്‍ തുടങ്ങിയാല്‍, ഒരു വര്‍ഷം മുന്‍പ് ഈ സിനിമയുമായി ആദ്യം ഒരു ചാനല്‍ വ്യക്തിയുടെ അടുത്ത് പോയപ്പോള്‍, അദ്ദേഹം പറഞ്ഞില്ലേ ഇത് പ്രശ്നമുണ്ടാകും എന്ന്. എന്നെക്കൊണ്ട് പറയിപ്പിക്കരുത് എന്ന് മാത്രമേ പറയാനുളളൂ.
താന്‍ തെളിവോടെ പറയുന്നു, മോഹന്‍ലാല്‍ പടം കണ്ടിട്ടില്ല. അതിനിനി നിങ്ങള്‍ എവിടെ കിടന്ന് നിലവിളി കൂട്ടിയിട്ടും കാര്യമില്ല. ഇതൊന്നും നടക്കില്ല. ആദ്യം ഇവര്‍ പോയി കഥ പറഞ്ഞ ചാനല്‍ വ്യക്തിയുടെ റിയാക്ഷന് പോലും തന്റെ പക്കലുണ്ട്. അത് വേണ്ട, വിട്ടേക്ക്. ഇനി മല്ലിക ചേച്ചി ഇതിനെക്കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കില്‍ തന്നെ വിളിച്ച് ചോദിക്കരുത്. കാരണം ഇത് പ്രതികരണം അര്‍ഹിക്കുന്നില്ല.
താന്‍ ഒരു പാര്‍ട്ടിയുടേയും അംഗമായിരുന്നില്ല. ആദ്യമായി അംഗത്വം ലഭിച്ചത് ബിജെപിയുടേതാണ്. കോണ്‍ഗ്രസ് അംഗത്വം ഇന്നേവരെ ഇല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഇല്ല. കോണ്‍ഗ്രസുമായി നല്ല ബന്ധം ആയിരുന്നു. പട്ടാമ്പിയില്‍ വെച്ചും തൃപ്പൂണിത്തുറയില്‍ വെച്ചും തന്നെ ആദരിച്ചിട്ടുണ്ട്. അങ്ങനെ ആദരിക്കപ്പെടാന് അര്‍ഹനായ വ്യക്തിയാണ് താനെന്ന് കോണ്‍ഗ്രസിന് തോന്നിയിട്ടുണ്ടെങ്കില്‍ ആ പാര്‍ട്ടിയെ അഭിനന്ദിക്കുന്നു. നദ്ദാജിയുടെ കയ്യില്‍ നിന്നാണ് ബിജെപി അംഗത്വം കിട്ടിയത്.
വല്ലവരും പറയുന്നത് കേട്ട് മല്ലിക ചേച്ചി ഓരോന്ന് പറയരുത്. താന്‍ ഒരു പാര്‍ട്ടിയില്‍ നിന്നും ചാടിയിട്ടില്ല. ഇനിയൊട്ട് ചാടാനും പോകുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ബിജെപിയുമായി ബന്ധമുളളതായിരിക്കും. ഇല്ലെങ്കില്‍ പാര്‍ട്ടി ഇല്ലാതെ വീട്ടിലിരിക്കും. വെറുതെ ഇല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അതിന് അതുപോലെ മറുപടി കൊടുക്കാന്‍ നിന്നാല്‍ വളരെ മോശമായിരിക്കും. ബഹുമാനത്തോടെ പറയുന്നു, എന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല, ആകുമ്പോള്‍ ഞാന്‍ പറയാം.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications