Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബോംബെയിൽ നിന്നുവന്ന ഫോണാണ് എനിക്ക്, സ്വത്ത് ചോദിച്ചു, കൊടുത്തില്ല, അവരുപോയെന്ന്'! മല്ലിക സുകുമാരൻ പറയുന്നു

അടുത്തിടെയാണ് മല്ലിക സുകുമാരന്റെ സപ്തതി കഴിഞ്ഞത്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ ചേർന്ന് ​ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. പൃഥ്വിരാജും ഇന്ദ്രജിത്തും ഉൾപ്പെട്ടുന്ന ഈ താര കുടുംബത്തെ പ്രേക്ഷകർക്ക് ഇഷ്ടമാണെങ്കിലും ഇടയ്ക്കിടെ ​ഗോസിപ്പുകൾ സോഷ്യൽ മീ‍ഡിയയിൽ വരാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങളെക്കുറിച്ച പറയുകയാണ് മല്ലിക സുകുമാരൻ. കൗമു​ദി ടിവിയോടാണ് താരം മനസ്സുതുറന്നത്.

സോഷ്യൽ മീഡിയ എന്ന് പറയുന്ന സംഭവം കാശ് ഉണ്ടാക്കാൻ മാത്രം ചിലർ തുടങ്ങുന്ന സംഭവമായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മല്ലിക സുകുമാരൻ പറഞ്ഞു. ഇവനെ നാല് തെറി പറയാം എന്ന് വിചാരിച്ച് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരുണ്ടെന്നും ചിലർ നല്ല രീതിയിൽ ഉപയോഗിക്കുന്നവരുണ്ടെന്നും എവിടെയോ എന്തോ കേട്ടിട്ട് വലിയ സംഭവമാക്കി ഇവരോട് പറഞ്ഞതാണെന്ന മട്ടിൽ പറയുന്നവർ, അതാണ് സഹിക്കാൻ പറ്റാത്തതെന്നും മല്ലിക സുകുമാരൻ പറയുന്നു.

mallika

'' വന്ന് വന്ന് സോഷ്യൽ മീഡിയ കാരണം വേണ്ടപ്പെട്ട ഒരാളിന്റെ മരണത്തിന് പോയിട്ട് അവിടെ നിന്ന് എന്റെ ദൈവമെ പാവത്തിന് ഇങ്ങനെ പറ്റിയല്ലോ എന്നോർത്ത് കണ്ണെങ്ങാനും നിറഞ്ഞുപോയാൽ പൊട്ടിപ്പൊട്ടി കരയുന്ന മല്ലികാ സുകുമാരൻ എന്ന് പറയും.

എന്തിനാണ് ഞാൻ പൊട്ടിപ്പൊട്ടിക്കരയുന്നത്. ജീവിച്ചിരിക്കുന്ന സമയത്ത് ഞാൻ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട് സുഖദുഖങ്ങൾ പങ്കിട്ടുണ്ട്. പിന്നെ ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞിട്ട് എന്തിനാ... പോയ ആൾ തിരിച്ചുവരുമോ, ആ ദുഖം ഞാൻ വീട്ടുകാരോട് പറഞ്ഞാൽ മതി.

അത് അമ്മയോട് പറയാം, മക്കളോട് പറയാം അച്ഛനോട് പറയാം ആരോടും പറയാം. ഇതൊക്കെ എഴുതുന്നത് ആരാണെന്നോ അവിടെ വെച്ച് നമ്മളെ കണ്ടിട്ടുള്ളവരെയല്ല. ഇതിനിടെ എന്നോട് ആരോ ചോദിച്ചു ചേച്ചി സ്വത്ത് ഒന്നും ഭാഗം വെച്ചില്ലേ, അതുകൊണ്ട് പിള്ളേരെല്ലാം പിണങ്ങിപ്പോയെന്ന്, ഞാൻ ചോദിച്ചു ഏത് പിള്ളേര്, എനിക്ക് രണ്ട് മക്കളെ ഉള്ളൂ.

അവരുടെ അടുത്ത് നിന്ന് ഞാൻ ഇങ്ങോട്ടാ വാങ്ങാറുള്ളത്, എന്റെ കയ്യിൽ നിന്ന് അവരൊന്നും അങ്ങോട്ട് വാങ്ങിച്ചിട്ടില്ല. ഇതുവരെ ചോദിച്ചിട്ടുമില്ല. ഇങ്ങനെയൊക്കെയുള്ള കള്ളത്തരും പറയുന്ന രീതി ഒന്ന് അവസാനിപ്പിക്കുക,'' മല്ലിക സുകുമാരൻ പറഞ്ഞു.

വയസ്സ് 70 ആകുന്നു. ഈ 70 വർഷക്കാലം ജീവിച്ചത് സോഷ്യൽമീഡിയയുടെ സർട്ടിഫിക്കറ്റ് കൊണ്ടാണോ. എന്നെ സ്‌നേഹക്കുന്നവരുണ്ട്, ശാസിക്കുന്നവരുണ്ട്, വിമർശിക്കുന്നവരുണ്ട്. ഇതൊക്കെ കേട്ടുകൊണ്ടാണ് 70 വർഷക്കാലം ജീവിച്ചത്, മല്ലിക സുകുമാരൻ പറയുന്നു.

ബോംബെയിൽ നിന്ന് ഒരു ഫോൺ വന്നു. സ്വത്ത് ചോദിച്ചു കൊടുത്തില്ല, അവരുപോയി, ഞാൻ ചോദിച്ചു ഏത് സ്വത്ത്. ഇങ്ങനെ ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. എന്തിനാണ് ഇങ്ങനെ അറിയാൻ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് പറയുന്നത്, മല്ലിക പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+