Get Updates
Get notified of breaking news, exclusive insights, and must-see stories!

'മമ്മൂട്ടിക്ക് ഇത് കിട്ടണം;ഒരു മരപ്പൊട്ടനെ ഇറക്കിയാണ് അവരുടെ കളി..നാറ്റക്കേസ്'; ശാന്തിവിള ദിനേശ്

താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15 ന് നടക്കാനിരിക്കെ പലതരം വിവാദങ്ങളാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി നടി ശ്വേതാ മേനോനെതിരായ കേസാണ് ചർച്ചയായത്. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യുട്യൂബ് ചാനലായ ലൈറ്റ് ആക്ഷൻ ക്യാമറയിലൂടെയാണ് പ്രതികരണം. വായിക്കാം

'ഓഗസ്റ്റ് 15 നാണ് അമ്മയിലെ തിരഞ്ഞെടുപ്പ്. ഒരു മത്സരമാകുമ്പോൾ പരാതി പറച്ചിലും വിമർശനവും അഴിമതി ഉയർത്തിക്കാണിക്കലുമൊക്കെ സാധാരണമാണ്. എന്നാൽ തങ്ങൾക്കെതിരെ മത്സരിക്കുന്ന ജയിക്കുമെന്ന് തോന്നുന്നവർക്കെതിരെ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ എല്ലാ അതിരുംവിട്ട് പോകുകയാണ്.അങ്ങോട്ടും ഇങ്ങോട്ടും തള്ളയ്ക്ക് വിളിച്ച് പരസ്പരം നാളെ എങ്ങനെ ഇവർ മുഖത്തോട് മുഖം നോക്കും? ഏഴെട്ട് കോടി വരുന്ന ഫണ്ടിൽ കൈയ്യിട്ട് വാരാനും അമ്മയുടെ ഓഫീസ് ബ്രോക്കറോഫീസ് ആക്കാനും എതിരാളികളെ വെട്ടിയരിയാനും നമ്മളേ ഉള്ളൂ ഇനി അമ്മയെ നയിക്കാനെന്നും വിചാരിക്കുന്ന ഒരു ചെറിയ കൈയ്യൂക്കുകാരും വലിയ ഒരുപക്ഷവും തമ്മിലുള്ള ബലാബലാമായി ഈ തിരഞ്ഞെടുപ്പ് മാറും.

mammoottysanthi-

ഈ ചെളിവാരി എറിയലിൽ പ്രതിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നത് മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി, ഗണേഷ് കുമാർ, ഇടവേള ബാബു മുതലായവരെ ആണ്. ഞങ്ങൾ ഇല്ലാ എന്ന് പറഞ്ഞ് അവർ ഗാലറിയിൽ കയറി ഇരുന്നതാണ് ഇന്നത്തെ നാറുന്ന അവസ്ഥയ്ക്ക് പ്രധാന കാരണം.

നിർമ്മതാക്കളുടെ സംഘടനയെ ഒരു പെണ്ണിമ്പിളള താറടിക്കുന്നത് കണ്ടപ്പോൾ വിളിച്ച് സംസാരിച്ച ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ മമ്മൂട്ടിയെ അവർ ചോദ്യം ചെയ്തു. മമ്മൂട്ടിക്ക് ഇത്രയും കിട്ടണം എന്നാണ് ഞാൻ പറയുന്നത്. മമ്മൂട്ടിയോട് ഞാൻ ചോദിച്ചത് അങ്ങയുടെ മകളാണെങ്കിൽ ഇങ്ങനെ പറയുമോയെന്നാണ്. മമ്മൂട്ടിയുടെ തന്റെ മകളെ അന്തസായി വളർത്തി വിവാഹം കഴിപ്പിച്ചു, അവർ ഇപ്പോൾ ബിസിനസും നടത്തി ജീവിക്കുകയാണ്. അല്ലാതെ കണ്ടവൻമാരുടെ കൂടെ മസില് പിടിക്കാനും മാധ്യമങ്ങൾക്ക് മുന്നിൽ എന്തും വിളിച്ച് പറയാൻ വിട്ടിട്ടില്ലായെന്നും അദ്ദേഹത്തിന്റെ മാന്യത അനുവദിക്കുന്നുണ്ടാകില്ല.

സൂത്രധാരൻമാരും ഗുണ്ടകളും ലോക്കൽ ചട്ടമ്പിമാരും കൊല്ലാം പോലും മടിയില്ലാത്തവരും തട്ടിപ്പും വെട്ടിപ്പും കുലത്തൊഴിലായി കൊണ്ടുനടക്കുന്നവർ നടത്തുന്ന ചില നാറിയ കളികൾ അമ്മയെ മാത്രമല്ല സിനിമാക്കാരെ മൊത്തെ നാറ്റിക്കുന്ന തരത്തിലേക്കാണ് പോയിക്കോണ്ടിരിക്കുന്നത്. അടുത്ത 5 ദിവസം എന്തെല്ലാം കളികൾ ഇവർ കളിക്കുമെന്ന് കണ്ടറിയാം. ഇപ്പോൾ തന്നെ ആരുടെ കൈയ്യിൽ ഉണ്ടെന്ന് ഉറപ്പ് പോലും ഇല്ലാത്ത ഒരു മെമ്മറികാർഡ് പിടിചിട്ട് കുക്കു പരമേശ്വരനെതിരെ വിമർശനം ഉയർത്തിയത്. ഈ 12 പെണ്ണുങ്ങളോട് അമ്മയിലെ ആണുങ്ങളാണോ അതോ സിനിമയിലെ മൊത്തത്തിലുള്ളവരാണോ ദ്രോഹിച്ചതെന്ന് എനിക്ക് അറിയില്ല. കമ്മിറ്റിയിൽ ഇല്ലാത്ത കുക്കുവാണ് മെമ്മറികാർഡിനെ കുറിച്ച് പറയേണ്ടത് എന്നാണ് ഇവർ പറയുന്നത്. അതിന് പ്രധാനകാരണം അവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതും ജയിക്കുമെന്ന് ഉറപ്പുള്ളതും കൊണ്ടാണ്.

നൂറ് പ്രശ്നങ്ങൾ ഉള്ളപ്പോൾ വനിത കമ്മീഷനെ വരെ ഇതിൽ ചാടിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ബുദ്ധികേന്ദ്രങ്ങൾ ആരൊക്കെയാണെന്ന് ഓരോരുത്തരും ചിന്തിക്കണം. ഏത് തറക്കളികളും കളിക്കുന്ന ഒരുത്തനാണ് ഇതിന് പിന്നിൽ എന്നുള്ളത് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം. കേട്ടുകേൾവി പോലുമില്ലാത്ത നാറ്റക്കേസാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ ഉയർന്നത്. ഒരു മരപ്പൊട്ടനെ ഇറക്കിയാണ് കളി. ലോകത്ത് ഒരിടത്ത് പോലും ഇത്തരത്തിലുള്ള നാറിയ കളികൾ നടന്നിട്ടുണ്ടാകില്ല', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+