Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി കേന്ദ്രമന്ത്രി, മമ്മൂട്ടിയോ? സിപിഎമ്മിനോട് മമ്മൂട്ടിക്ക് അതൃപ്തി, വെളിപ്പെടുത്തി ചെറിയാൻ ഫിലിപ്പ്

രാജ്യം കണ്ട മികച്ച നടന്മാരിൽ ഒരാളെന്ന് നിസ്സംശയം പറയാവുന്ന മമ്മൂട്ടിയെ പത്മ പുരസ്ക്കാരത്തിൽ ഇത്തവണയും കേന്ദ്ര സർക്കാർ തഴഞ്ഞതിനെതിരെ വിമർശനം ശക്തമാവുകയാണ്. മമ്മൂട്ടി ഇടതുപക്ഷത്തിനൊപ്പമായതിനാലും മുസ്ലീം പേരുകാരൻ ആയതിനാലുമാണ് അദ്ദേഹത്തിന് ഏറെ മുൻപേ തന്നെ ലഭിക്കേണ്ടിയിരുന്ന പുരസ്ക്കാരങ്ങൾ നിഷേധിക്കപ്പെടുന്നത് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ആരോപിക്കുന്നത്.

അതേസമയം സിപിഎം നേതൃത്വം നൽകുന്ന കേരളത്തിലെ ഇടത് സർക്കാർ പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്ക്കാരത്തിനായി ഇത്തവണ മമ്മൂട്ടിയുടെ പേര് നിർദേശിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബിജെപിക്കൊപ്പം പോയ സുരേഷ് ഗോപി കേന്ദ്ര മന്ത്രി വരെ ആയപ്പോൾ വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മമ്മൂട്ടിക്ക് രാജ്യസഭാംഗത്വം അടക്കം ഇതുവരെ ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ചെറിയാൻ ഫിലിപ്പ്. അക്കാര്യത്തിൽ മമ്മൂട്ടിക്ക് അതൃപ്തി ഉണ്ടെന്നും ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തുന്നു.

Mammootty

ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് ഏറെക്കാലം ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ തുറന്ന് പറച്ചിൽ. ചെറിയാൻ ഫിലിപ്പിന്റെ വാക്കുകൾ ഇങ്ങനെ: '' മമ്മൂട്ടി ഇപ്പോഴും സിപിഎമ്മില്‍ അംഗമല്ല, സഹയാത്രികനാണ്. മമ്മൂട്ടി കൈരളി ചാനലിന്റെ ചെയര്‍മാനായിട്ട് 25 വര്‍ഷം കഴിഞ്ഞു. ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടാണ് കരുതപ്പെട്ടിരുന്നത്. അതിന് ശേഷം വന്ന സുരേഷ് ഗോപി രാജ്യസഭാംഗമായി, പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് കേന്ദ്ര മന്ത്രിയായി.

ഇടതുപക്ഷ സഹയാത്രികനായി മമ്മൂട്ടി വന്നപ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് ഒരു രാജ്യസഭാ പദവി കിട്ടുമെന്ന് കരുതി. ഈ 25 വര്‍ഷത്തിനിടയിലും അദ്ദേഹത്തിന് രാജ്യസഭാ പദവി കിട്ടിയില്ല. അദ്ദേഹത്തിന് പത്മശ്രീ പുരസ്‌ക്കാരം കിട്ടിയത് കോണ്‍ഗ്രസ് ഭരിക്കുന്ന കാലഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ സംഭാവനയാണ്.

സിപിഎമ്മിന്റെ ഭരണം വന്ന സമയങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകള്‍ നോക്കിയാല്‍ പോലും മമ്മൂട്ടിക്ക് കിട്ടിയിട്ടില്ല. സിപിഎം സഹയാത്രികനായി നിന്നത് കൊണ്ട് മമ്മൂട്ടിക്ക് വ്യക്തിപരമായി ഒരു ലാഭവും കിട്ടിയിട്ടില്ല. അതില്‍ മമ്മൂട്ടിക്ക് വ്യസനമുണ്ട്. ഞാന്‍ കൈരളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആളാണ്. കൈരളിയുടെ 25ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ മമ്മൂട്ടി അധ്യക്ഷത വഹിക്കും എന്നാണ് താന്‍ കരുതിയത്. എന്നാല്‍ ടിവി നോക്കിയപ്പോള്‍ മമ്മൂട്ടിയല്ല അധ്യക്ഷന്‍. പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

മമ്മൂട്ടി സാധാരണ എല്ലാ ജനറല്‍ ബോഡി യോഗത്തിലും പങ്കെടുക്കുന്ന ആളാണ്. ഇപ്പോള്‍ അദ്ദേഹം ജനറല്‍ ബോഡിയില്‍ പങ്കെടുക്കുന്നത് ഓണ്‍ലൈനിലാണ്. മമ്മൂട്ടി കൈരളിയുടെ ഓഫീസിലോ, അദ്ദേഹം ഉദ്ഘാടനം ചെയ്യേണ്ട യോഗത്തിലോ പോലും വരാറില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന് ചില സ്വകാര്യ ദുഖങ്ങള്‍ ഉണ്ടെന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്''.

മമ്മൂട്ടിക്ക് സിപിഎം മാന്യമായ പരിഗണന നൽകിയില്ലെന്നും അദ്ദേഹം സിപിഎം ബന്ധം ഉപേക്ഷിക്കുമെന്നും 2024 സെപ്റ്റംബർ 30തിന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്: കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും. കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്.

സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്. എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്. മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി.

കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്. അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്. പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+