മഞ്ജു വാര്യറെ അംഗീകരിക്കാന്‍ അവർക്ക് ബുദ്ധിമുട്ട്: പകരം മറ്റൊരു നടിയെ മനസ്സില്‍ കണ്ടത് പ്രശ്നമായി
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമലസുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആമി. 2018 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മഞ്ജു വാര്യറായിരുന്നു കമല സുരയ്യയായി അഭിനയിച്ചത്. മുരളി ഗോപി, ടൊവിനോ തോമസ്, അനൂപ് മേനോന് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തുടക്കത്തില്‍ വിദ്യാബാലനെ വെച്ച് പ്രഖ്യാപിച്ച സിനിമയായിരുന്നു ആമി. എന്നാല്‍ ഇന്നും വ്യക്തമാക്കാത്ത ചില കാരണങ്ങളാല്‍ താരം സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് സംവിധായകന് കമല്‍ വ്യക്തമാക്കുന്നത്. തുടർന്നാണ് മഞ്ജു വാര്യാറെ സമീപിക്കുന്നത്. മഞ്ജുവിനോട് കഥ പറഞ്ഞപ്പോള്‍ താരത്തിനും ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും കൗമുദി മൂവിസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കമല്‍ പറയുന്നു.

വിദ്യ പിന്മാറിയത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും എനിക്ക് അറിയില്ല. ആ സമയത്ത് ഞാന്‍ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്നു. അന്ന് രാഷ്ട്രീയമായി ചെറിയ വിഷയം ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം വിദ്യാ ബാലന് പിന്മാറിയതെന്നാണ് ഞാന്‍ കരുതുന്നത്. വിദ്യ പിന്മാറിയതോടെ പെട്ടെന്ന് എൻ്റെ മനസ്സില്‍ വലിയ ശൂന്യതയായിരുന്നു. നിർമ്മാതാക്കളെ സംബന്ധിച്ച വലിയൊരു തുക അതിനോടകം നിക്ഷേപിക്കുകയും ചെയ്തിരുന്നു.
വിദ്യാ ബാലനും മോശമല്ലാത്ത ഒരു തുക അഡ്വാന്‍സ് നല്‍കിയിരുന്നു. അത് അവർ പിന്നീട് തിരിച്ച് നല്കി. വിദ്യ പോയതോടെ മറ്റുള്ള കുറെ നടിമാരെ നോക്കി. കമല സുരയ്യയുമായി രൂപസാദൃശ്യമുള്ള ആരെയെങ്കിലും അഭിനയിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ നിർമ്മാതാക്കളുടേയും എന്റെയും ഭാഗത്ത് നിന്നുള്ള ആത്മവിശ്വാസത്തിലാണ് മഞ്ജു വാര്യറിലേക്ക് എത്തുന്നതെന്നും കമല്‍ വ്യക്തമാക്കുന്നു.
മഞ്ജു വാര്യറോട് കാര്യം പറഞ്ഞപ്പോള്‍, എന്തുകൊണ്ട് വിദ്യാ ബാലന് പിന്മാറി എന്നത് അടക്കമുള്ള സംശയങ്ങളായിരുന്നു അവർക്ക്. പിന്നീട് മഞ്ജുവിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവർക്ക് ബോധ്യമായി. പക്ഷെ മാധവിക്കുട്ടി എന്ന് പറയുമ്പോള്‍ കുറച്ച് എക്സ്പോസ് ചെയ്യേണ്ടി വരുമോ എന്നതായിരുന്നു സംശയം. അതൊന്നും ഇതില്‍ കൊണ്ടുവരുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കി.
മാധവിക്കുട്ടി അവസാനകാലത്ത് കുറച്ചുകൂടെ തടിച്ച ശരീര പ്രകൃതമായിരുന്നു. അതിലേക്ക് തനിക്ക് എത്താന്‍ കഴിയുമോയെന്ന ആശങ്കയും മഞ്ജുവിനുണ്ടായിരുന്നു. നമ്മള് പറഞ്ഞുകൊടുക്കുന്ന കാര്യം മനസ്സിലാക്കി പരമാവധി അതുപോലെ ചെയ്യാന്‍ ശ്രമിക്കുന്ന കലാകാരിയാണ് മഞ്ജു. അതുപോലെ തന്നെ മഞ്ജു ആമിയില്‍ അഭിനയിക്കാന്‍ തയ്യാറായി.
മറ്റ് കാസ്റ്റ് എല്ലാം ആദ്യം പ്ലാന്‍ ചെയ്തത് പോലെയായിരുന്നു. മാധവിക്കുട്ടിയുടെ ഭർത്താവ് മാധവ് ദാസായി മുരളി ഗോപി, ഗസല്‍ സിങ്ങറായി അനൂപ് മേനോന് അങ്ങനെയായിരുന്നു കാസ്റ്റ്. സെറ്റിട്ട ലൊക്കേഷനില്‍ തന്നെ ചിത്രീകരണവും തുടങ്ങി. സെറ്റില്‍ ചില മാറ്റങ്ങള്‍ വന്നതുകൊണ്ട് ചില സാമ്പത്തിക നഷ്ടങ്ങളുണ്ടായി.
ഞാന്‍ മനസ്സില്‍ എന്താണോ ഉദ്ധേശിച്ചത്, അത് ആ സിനിമയിലും വന്നുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ ചില അഭിപ്രായ വ്യത്യാസം ഉണ്ടായി. മഞ്ജുവിനെ മാധവിക്കുട്ടിയായി അംഗീകരിക്കാന്‍ കുറേ ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായി. ആദ്യം വിദ്യാബാലനെ വെച്ച് പ്രഖ്യാപിച്ചതുകൊണ്ട് ആയിരിക്കാം അത്. ഞങ്ങള്‍ മനസ്സില്‍ ഉദ്ധേശിച്ച മാധവിക്കുട്ടി ഇതല്ലെന്നായിരുന്നു കുറേ ആളുകള്‍ എന്നോട് പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കുന്നു.
അവരോട് ഞാന്‍ പറഞ്ഞത്, നിങ്ങളുടെ മനസ്സിലുള്ള മാധവിക്കുട്ടി എന്ന് പറയുന്നത് എന്റെ കഥയില്‍ ഉള്ള മാധവിക്കുട്ടിയാണ്. ഞാന്‍ പറയാന്‍ ശ്രമിച്ചത് എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെയാണ്. ഇത് രണ്ടും വ്യത്യാസമുണ്ട്. അതാണ് ഞാന്‍ ചിത്രത്തില്‍ പറയാന്‍ ശ്രമിച്ചതെന്നും കമല്‍ കൂട്ടിച്ചേർത്തു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications