Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഡംബര കാറുകളുടെ കമനീയ ശേഖരം, വില കേട്ടാല്‍ കണ്ണ് തള്ളും.. ഒപ്പം അച്ഛന്റെ പഴയ അംബാസഡറും!

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ 64-ാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ മോഹന്‍ലാലിന് സോഷ്യല്‍ മീഡിയ വഴി മോഹന്‍ലാലിന് ആശംസകള്‍ ചൊരിഞ്ഞ് കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. ബോക്‌സോഫീസ് റെക്കോഡുകളുടെ രാജാവ് എന്നാണ് മോഹന്‍ലാല്‍ അറിയപ്പെടുന്നത്.

മലയാള സിനിമയിലെ ഒട്ടുമിക്ക ബോക്‌സോഫീസ് റെക്കോഡുകളും മോഹന്‍ലാലിന്റെ പേരിലാണ്. എന്നാല്‍ ബോക്‌സോഫീസ് റെക്കോഡുകള്‍ മാത്രമല്ല, ലോകത്തിലെ തന്നെ ഒട്ടുമിക്ക ആഡംബര പ്രീമിയം കാറുകളും മോഹന്‍ലാലിന്റെ ഗാരേജിലുണ്ട്. ഈ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ ചില കാറുകളുടെ വിശേഷങ്ങള്‍ നമുക്കൊന്ന് നോക്കാം.

mohanlal

കഴിഞ്ഞ വര്‍ഷം വാങ്ങിയ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് ലാലേട്ടന്റെ ഗാരേജില്‍ എത്തിയ ഏറ്റവും ഒടുവിലത്തെ കാര്‍. അഞ്ച് കോടി രൂപയാണ് ഈ കാറിന്റെ വില. മോഹന്‍ലാലിന്റെ ഗാരേജിലെ ഏറ്റവും വില കൂടിയ കാറും ഇത് തന്നെയായിരിക്കും എന്നാണ് വിലയിരുത്തല്‍. 3.15 കോടി രൂപ വരുന്ന ലംബോര്‍ഗിനി ഉറൂസ് സ്പോര്‍ട്ടി എസ്യുവിയും ലാലേട്ടന്റെ കാര്‍ കളക്ഷനിലുണ്ട്.

റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി വരുന്നത് വരെ ഇതായിരുന്നു ലാലേട്ടന്റെ ഗാരേജിലെ വില കൂടിയ കാര്‍. വെറും 3.6 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും എന്നതാണ് ഈ കാറിന്റെ പ്രത്യേകത. ടൊയോട്ട ലാന്റ് ക്രൂയിസര്‍ ആണ് മോഹന്‍ലാലിന്റെ കൈവശമുള്ള അടുത്ത കാര്‍. 1.50 കോടി രൂപയുള്ള വിലയാണ് ഈ കാറിനുള്ളത്.

ടൊയോട്ട വെല്‍ഫയര്‍ ആണ് പൊതുവെ മോഹന്‍ലാല്‍ ഉപയോഗിച്ച് കാണാറുള്ളത്. ഈ 7-സീറ്റര്‍ എംയുവി ഒരു ബെസ്‌പോക്ക് വാഹനമാണ്. ദീര്‍ഘദൂര യാത്രകളില്‍ അത്യാഡംബര റൈഡുകള്‍ ഈ വാഹനം വാഗ്ദാനം ചെയ്യുന്നു. വിശാലമായ സ്ഥലവും സുഖപ്രദമായ സീറ്റുകളുമുള്ള ടൊയോട്ട വെല്‍ഫയര്‍ ആഡംബരത്തിന്റെ പ്രതീകമാണ്. 90.76 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വില.

മോഹന്‍ലാലിന്റെ എസ്യുവികളോടുള്ള ഇഷ്ടം ലംബോര്‍ഗിനി ഉറൂസില്‍ അവസാനിക്കുന്നില്ല. മോഹന്‍ലാലിന് ഒരു മെഴ്സിഡസ് ബെന്‍സ് ജിഎല്‍ 350 ഉണ്ട്. ഈ ആഡംബര എസ്യുവിയില്‍ ആണ് ഷൂട്ടിംഗുകളിലും പരിപാടികളിലും താരം എത്താറുള്ളത്. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു എസ്യുവിയാണ് ലാന്‍ഡ് ക്രൂയിസര്‍. രാഷ്ട്രീയക്കാര്‍ക്കും അഭിനേതാക്കള്‍ക്കുമിടയില്‍ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ് ഈ വാഹനം.

സ്പോര്‍ടിയും ആഡംബരവും നിറഞ്ഞ ടൊയോട്ടയുടെ ഈ എസ്യുവിക്ക് 1.50 കോടി രൂപയാണ് വില. ഇത് കൂടാതെ അത്യാഡംബരം നിറഞ്ഞ കാരവനുകളും മോഹന്‍ലാലിന്റെ പേരിലുണ്ട്. അതേസമയം തന്റെ അച്ഛന്‍ ഉപയോഗിച്ചിരുന്ന പഴയ അംബാസഡര്‍ കാര്‍ ഇപ്പോഴും ലാലേട്ടന്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രം അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്ക് വെക്കുകയും ചെയ്തിരുന്നു. കാറുകള്‍ മാത്രമല്ല കരകൗശല വസ്തുക്കളോടും ലാലിന് പ്രിയമുണ്ട്.

കൂടാതെ കൊച്ചിയിലെ ഒരു വീടും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 29-ാം നിലയിലെ മറ്റൊരു വീടും ഉള്‍പ്പെടെ ഒന്നിലധികം സ്വത്തുക്കളും താരത്തിന് സ്വന്തമായുണ്ട്. സിനിമകള്‍ക്ക് പുറമെ ബ്രാന്‍ഡ് അംഗീകാരങ്ങളില്‍ നിന്നും മോഹന്‍ലാല്‍ ധാരാളം പണം സമ്പാദിക്കുന്നുണ്ട്. ഓരോ പരസ്യചിത്രങ്ങള്‍ക്കും വേണ്ടി കോടികളാണ് താരം ഈടാക്കുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ പ്രീക്വലായ എമ്പുരാനില്‍ ആണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം തരുണ്‍ മൂര്‍ത്തിയുടെ പേരിടാത്ത ചിത്രം, സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ബറോസ്, പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ എന്നിവയുടേയും ഷൂട്ടിംഗ് പുരോഗമിക്കുന്നുണ്ട്. ജിത്തു ജോസഫിന്റെ റാമും ഷൂട്ടിംഗ് പൂര്‍ത്തിയാകാനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടെ വാലിബന്‍ ആണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+