Get Updates
Get notified of breaking news, exclusive insights, and must-see stories!

നിമിഷയ്ക്കെതിരായ സൈബർ ആക്രമണം, സുരേഷ് ഗോപി പറഞ്ഞത് ഇതാണ്; ഗോകുൽ പറയുന്നു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും സുരേഷ് വിജയിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് നടി നിമിഷക്കെതിരെ നടന്നത്. മുൻപ് നിമിഷ സുരേഷ് ഗോപിയേയും തൃശൂരിനേയും കുറിച്ച് പറഞ്ഞൊരു പരാമർശമായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് . സുരേഷ് ഗോപി ഇപ്പോഴത്തെ സംഭവത്തിൽ ഏത് രീതിയിലാണ് പ്രതികരിച്ചതെന്ന് താരം പറഞ്ഞു.

' ഇത്രയും വർഷമായില്ലേ ആ നടി അത് പറഞ്ഞിട്ട് . അത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ ഉള്ള ഒരു ചിന്ത അവർക്ക് ഇല്ലായിരുന്നു. അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോൾ അങ്ങനെ വേദനിപ്പിക്കുന്നതിൽ എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ.

suresh-

നിമിഷ അത് പറഞ്ഞപ്പോൾ മാദ്ധ്യമങ്ങൾ വൈറലാക്കിയതും ഞാൻ കണ്ടിരുന്നു. തിരിച്ച് അതേപോലെ നടക്കുന്നു. നിമിഷ ഇത് കാരണം വിഷമിക്കുന്നുണ്ടെങ്കിൽ എനിക്കോ അച്ഛനോ അതൊട്ടും സന്തോഷം കൂടുതൽ തരുന്നുമില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞപ്പോൾ നിമിഷയ്ക്ക് സന്തോഷമായിരിക്കാം. അത് ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസുമാണ്. എന്റെ അച്ഛൻ അതുകൊണ്ട് നിമിഷയെ വെറുക്കുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാൻ തോന്നി. എന്നാൽ ഇന്ന് നിമിഷയ്‌ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോൾ എന്റെ അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുകയോ അത് കണ്ടത് സന്തോഷിക്കുകയോ ചെയ്യുനന്ില്ല.. എന്തിനാ ആൾക്കാർ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് എന്റെ അച്ഛന്റെ ചോദ്യം. മനസിലായില്ലേ,"- ഗോകുൽ പറഞ്ഞു.

ക്യാമറ പിടിച്ച് നിൽക്കുന്നവർ തന്നെയാണ് ഈ നെഗറ്റിവ് കണ്ടന്റുകളെ ഏറ്റവുമധികം പ്രോത്സാഹിപ്പിക്കുന്നത്. അച്ഛൻ എന്തെങ്കിലും പറഞ്ഞാൽ അതിലെ നെഗറ്റീവ് കയറിപ്പിടിച്ച് അത് ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യു. എന്നാൽ പോസിറ്റീവ് ചെയ്താൽ അത് പ്രമോട്ട് ചെയ്യുകയുമില്ല. ഓരോ വീഡിയോകളുടെ കട്ട് എടുത്തിട്ട് സുരേഷ് ഗോപിയെ ചവിട്ടി കീറും, വലിച്ചുകീറും, ചീത്ത വിളിപ്പിക്കും, കമന്റ്സ് ഇടും, കണക്കുകൂട്ടി കൃത്യമായ തലക്കെട്ടും കൊടുക്കും. അപ്പോഴും ഒറിജിനൽ കണ്ടന്റ് കൊടുത്തവർ ഇങ്ങനെയല്ല പുള്ളി പറഞ്ഞതെന്ന് വിശദീകരിച്ച് മുന്നോട്ട് വന്നിട്ടില്ല. ആ നട്ടല്ലില്ലായ്മ മാധ്യമങ്ങൾക്ക് ഉണ്ട്.

അച്ഛൻ തോറ്റാലും വലിയ വിഷമമൊന്നും ഇല്ലായിരുന്നു. അപ്പോള്‍ ജയിക്കുമ്പോൾ വിഷമിക്കേണ്ട കാര്യമില്ലല്ലോ. ഇപ്പോൾ എന്റെ മുമ്പിൽ ക്യാമറ പിടിച്ചിരിക്കുന്ന ആളുകളും അല്ലെങ്കിൽ ഇതിനു മുകളിലുള്ള മാധ്യമങ്ങളുമാണ് അച്ഛനെ കരിവാരിത്തേക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തിയത് വലിയ കാര്യമാണ്. കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാലും കിട്ടിയില്ലെങ്കിലും നല്ലത്. ആ സ്ഥാനം കിട്ടിയില്ലെങ്കിൽപ്പോലും നല്ല കാര്യങ്ങൾ ചെയ്യാൻ അച്ഛന് സാധിക്കും', താരം പറഞ്ഞു.

'തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല'- എന്നായിരുന്നു നടി അന്ന് പറഞ്ഞത്. ഇതിന്റെ പേരിലായിരുന്നു സൈബറാക്രമണം. അതേസമയം വിഷയത്തിൽ ഇതുവരെ നിമിഷ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+