വിദ്യാര്‍ത്ഥിയെ പൊതിരെ തല്ലി റാഹത്ത് ഫത്തേ അലി ഖാന്‍, വീഡിയോ വൈറല്‍; പ്രതികരണം ഇങ്ങനെ
പാകിസ്താന്‍ ഗായകന്‍ റാഹത്ത് ഫത്തേ അലി ഖാന്‍ വിവാദക്കുരുക്കില്‍. വിദ്യാര്‍ത്ഥിയെ മര്‍ദിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. പലരും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ചിരിക്കുകയാണ്. വീഡിയോയില്‍ ഒരു യുവാവിനെ മുഖത്ത് അടിക്കുന്നതും മര്‍ദിക്കുന്നതുമാണ് ഉള്ളത്.
ഒരു കുപ്പിയെ കുറിച്ച് അന്വേഷിച്ച ശേഷമാണ് മര്‍ദനം. കുറച്ച് സമയത്തിന് ശേഷം മറ്റ് വിദ്യാര്‍ത്ഥികള്‍ വന്ന് റാഹത്തില്‍ നിന്ന് ഇയാളെ രക്ഷപ്പെടുത്തുന്നുണ്ട്. റാഹത്ത് അലി ഖാന്‍ ഖാന്‍ മര്‍ദിച്ച യുവാവ് അദ്ദേഹത്തിന്റെ ജോലിക്കാരനാണെന്ന് പാകിസ്താനിലെ സമാ ടിവി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വീഡിയോ വൈറലായതോടെ വിശദീകരണവുമായി റാഹത്ത് രംഗത്തെത്തി. വീഡിയോയിലൂടെയായിരുന്നു മറുപടി. ഈ വീഡിയോയില്‍ മര്‍ദ്ദനത്തിന് ഇരയായ യുവാവും, അദ്ദേഹത്തിന്റെ പിതാവുമുണ്ടായിരുന്നു. നേരത്തെ പുറത്തുവന്ന വീഡിയോയില്‍ യുവാവിനെ താന്‍ മര്‍ദിക്കുന്നുണ്ട്.
എന്നാല്‍ അത് ഉസ്താദും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണ്. ഇയാള്‍ തന്റെ വിദ്യാര്‍ത്ഥിയാണ്, എന്റെ മകനെ പോലെയാണ്. ഇതാണ് അവന്റെ പിതാവ്. ഒരു വിദ്യാര്‍ത്ഥി നല്ല പ്രവര്‍ത്തി ചെയ്താല്‍ ഞാന്‍ അവനെ അഭിനന്ദിക്കും. അതുപോലെ തെറ്റ് ചെയ്താല്‍ ശിക്ഷിക്കുകയും ചെയ്യുമെന്ന് റാഹത്ത് അലി ഖാന്‍ പറഞ്ഞു.
റാഹത്ത് അലി ഖാന്‍ അന്വേഷിച്ച കുപ്പിയില്‍ വിശുദ്ധ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. അത് എവിടെയാണ് വെച്ചതെന്ന് താന്‍ മറന്നുപോയെന്നും യുവാവ് പറയുന്നു. അദ്ദേഹം എന്റെ അധ്യാപകനാണ്., എന്റെ പിതാവാണ്. ഈ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്ക് എന്റെ അധ്യാപകനെ അപമാനിക്കുക മാത്രമാണ് ലക്ഷ്യമെന്നും യുവാവ് പറഞ്ഞു. അതേസമയം താന്‍ വിദ്യാര്‍ത്ഥിയോട് പിന്നീട് മാപ്പുപറഞ്ഞതായും റാഹത്ത് ഫത്തേ അലി ഖാന്‍ പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥിയുടെ പിതാവും റാഹത്ത് അലി ഖാനെ പിന്തുണച്ചത്.
അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധമായി ഇതിനെ കണ്ടാല്‍ മതിയെന്നും പിതാവ് പറഞ്ഞു. അതേസമയം റാഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ുയരുന്നത്. പണത്തിന്റെ സ്വാധീനത്താലാണ് റാഹത്ത് അലി ഖാന്‍ ഇപ്പോള്‍ രക്ഷപ്പെട്ടതെന്നും നിരവധി പേര്‍ ആരോപിച്ചു.
അതേസമയം ഗായിക ചിന്‍മയി ശ്രീപാദ റാഹത്തിനെ രൂക്ഷമായി വിമര്‍ശിച്ചു. റാഹത്ത് പറയുന്നത് വിദ്യാര്‍ത്ഥികള്‍ നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും, അതുപോലെ തെറ്റ് ചെയ്താല്‍ ശിക്ഷിക്കുമെന്നാണ് പറയുന്നത്. ഗുരുക്കന്മാര്‍ അവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹനീയത കൊണ്ട് സംരക്ഷിക്കപ്പെടുകയാണ്. അവരുടെ ആക്രമണം, മാനസികമായി അപമാനിക്കല്‍, ലൈംഗിക പീഡനങ്ങള്‍ എന്നിവ അവരുടെ കലാപരമായ മഹനീയത കൊണ്ട് റദ്ദ് ചെയ്യപ്പെടുകയാണെന്ന് ചിന്‍മയി പറഞ്ഞു. ഇത് അവസാനിപ്പെടേണ്ടതാണെന്നും ചിന്മയി വ്യക്തമാക്കി.












Click it and Unblock the Notifications