''ക്യാഷ് ആകുമ്പോൾ മനുഷ്യർ മാറും, തല മറന്ന് എണ്ണ തേയ്ക്കല്ലേ മാരാരേ''; ധോണിയെ കണ്ട അഖിൽ മാരാർക്ക് സംഭവിച്ചത്
കൊച്ചി: ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരു വികാരമാണ് തല എന്ന് വിളിപ്പേരുളള മഹേന്ദ്ര സിംഗ് ധോണി. ധോണിയുടെ ആരാധകര്‍ക്കായി മലയാളി വ്യവസായിയായ സുഭാഷ് മാനുവല്‍ കഴിഞ്ഞ ദിവസം ധോണി ആപ്പ് എന്ന പേരില്‍ മൊബൈല്‍ ആപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
ധോണി തന്നെയാണ് മുംബൈയില്‍ നടന്ന പരിപാടിയില്‍ ആപ്പ് പുറത്തിറക്കിയത്. സഞ്ജു സാംസണ്‍ അടക്കമുളളവര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖില്‍ മാരാറും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ വീഡിയോ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ധോണിയെ തൊട്ടടുത്ത് കാണാനായത് സ്വപ്‌നം യാഥാര്‍ത്യമായ നിമിഷം ആണെന്ന് അഖില്‍ മാരാര്‍ കുറിച്ചു. '' ഉത്സവങ്ങളും, പൂരങ്ങളും,കെട്ടു കാഴ്ചകളും കാണുന്നതിനേക്കാൾ എനിക്കത്രയോ ആനന്ദമായിരുന്നു ധോണി ഭായിയെ കണ്ടത്... ഒപ്പം നിന്ന് പരസ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതും ജീവിത്തിലെ അമൂല്യ നിമിഷങ്ങളിൽ ഒന്നായി മാറുന്നു.. സഞ്ജുവും ധോണിയും ഒത്തുള്ള സംഭാഷണങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആണ്.. അതൊക്കെ തൊട്ടടുത്തു നിന്ന് നേരിൽ കണ്ട് ആസ്വാദിക്കാനും കഴിഞ്ഞു.
ധോണി ആപ്പ് മുംബൈയിൽ ലോഞ്ച് വെച്ച് ധോണി ഭായി തന്നെ ലോഞ്ച് ചെയ്തിരുക്കുമ്പോൾ സന്തോഷം രണ്ടാണ്... കോടികണക്കിന് ജനത കാണാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞത്.. സുഭാഷ് മാനുവൽ എന്ന മലയാളി UK വ്യെവസായിയും സുഹൃത്തും ആണ് ഈ ആപ്പിന് പിന്നിൽ എന്ന സന്തോഷവും.. മഹേഷ് നാരായണൻ ഒരുക്കുന്ന മോഹൻലാൽ, മമ്മൂക്ക ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് സുഭാഷ്.. നല്ല സ്വപ്‍നം കണ്ട് എഴുന്നേൽക്കുമ്പോൾ അത് സത്യമായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടില്ലേ.. ഞാൻ കണ്ട സ്വപ്‌നങ്ങൾ യാഥാർഥ്യമായി മാറി.. അല്ലെങ്കിൽ ഞാൻ മാറ്റി''..
എന്നാൽ ഉത്സവങ്ങളും പൂരങ്ങളും കാണുന്നതിനേക്കാൾ ആനന്ദമായിരുന്നു ധോണിയെ കണ്ടത് എന്ന് അഖിൽ മാരാർ അഭിപ്രായപ്പെട്ടത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. അഖിലിന്റെ ഫേസ്ബുക്ക് കമന്റ് ബോക്സിൽ നിരവധി പേർ വിമർശനവുമായി വന്നിട്ടുണ്ട്. '' ഈ പറഞ്ഞ സെന്റെൻസ് താങ്കൾ തിരുത്തേണ്ടിയിരിക്കുന്നു. ഉത്സവങ്ങൾക്ക് പകരം വയ്ക്കാൻ ധോനിക്കും , ധോനിക്ക് പകരം വയ്ക്കാൻ ഉത്സവങ്ങൾക്കും ആകില്ല'' എന്നാണ് കമന്റ് ബോക്സിലെ ഒരു പ്രതികരണം.
''ധോണിയെ കണ്ടപ്പോൾ സംസ്കാരം മറന്നോ നീ, എന്നാൽ കൊട്ടാരക്കര ഗണപതിയെ മാറ്റി നീ ധോണിയെ പ്രതിഷ്ടിക്ക്'' എന്നാണ് മറ്റൊരു കമന്റ്. ''ധോണി ആവേശമാണെങ്കിൽ, ഉത്സവം അത്യന്താപേക്ഷിതമാണ്, ധോണിയെ പോലെ ആയിരം പേർ ഉണ്ടാകും പക്ഷെ ഉത്സവം അത് ഒന്നേ ഉള്ളൂ'' എന്നും ''ക്യാഷ് ആകുമ്പോൾ മനുഷ്യർ മാറും മാറിക്കോ. പണ്ട് ഉത്സവപറമ്പിൽ പോയി മാങ്ങാ വിറ്റ് കാണില്ലേ? ഇടയ്ക്കൊക്കെ അതോർത്താൽ മാത്രം മതി. ഉത്സവങ്ങളും പൂരങ്ങളും ഒക്കെ ഉണ്ടായിട്ടാണ് മാരാർ എന്ന് പറയാൻ അഖിൽമാർ ഇങ്ങനെ ഇവിടം വരെ ആയത്. അല്ലേ മാരാര് ഇപ്പോഴും പഴയ മാരാര് മരാരാരി വീട്ടിലിരുനേനം. ധോണിയും സഞ്ജുവും കുറച്ചു കാലം ഉത്സവവും പൂരവും ഒരിക്കലും പോകില്ല'' എന്നും പ്രതികരണങ്ങളുണ്ട്.
''ധോണി ജനിക്കുന്നതിനു മുന്നേ ഈ ഉത്സവങ്ങളും കെട്ടുകാഴ്ചകളും പൂരങ്ങളും ഒക്കെ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നു ഈ ഉത്സവങ്ങളും കെട്ടുകാഴ്ചകളും പൂരങ്ങളും കണ്ടല്ലേ അഖിൽ മാരാർ ഇവിടെ വരെ എത്തിയത്. ഇപ്പോൾ പഴയതൊക്കെ താഴ്ത്തി പറയുന്നത് അത്ര നല്ലതായി തോന്നുന്നില്ല. ഇപ്പോഴുള്ള സ്നേഹം സ്വയം കളയല്ലേ അഖിൽ മാരാർ'' എന്നാണ് മറ്റൊരു കമന്റ്.
''ചെറുപ്പത്തിൽ ഉത്സവങ്ങളും പൂരങ്ങളും കെട്ടുകാഴ്ചകളും ചെണ്ടമേളവും കേട്ടും കണ്ടുമല്ലേ വളർന്നത്. അതോ ആ പ്രായത്തിൽ ധോണിയേയും കപിൽ ദേവിനേയുമൊക്കെയാണോ ഉത്സവ പറമ്പിൽ കണ്ടത്. തല മറന്ന് എണ്ണ തേയ്ക്കല്ലേ മാരാരേ'' എന്നും കമന്റുണ്ട്.. അതേ സമയം അഖിലിനെ പിന്തുണച്ചും പ്രതികരണങ്ങളുണ്ട്. അഖിൽ മാരാർ അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് പറഞ്ഞതെന്നും അതിൽ എവിടെയും ഉത്സവങ്ങളെയോ പൂരങ്ങളെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications