'പ്രഭാസിനും വിജയ്ക്കും പറയാം, മോഹൻലാലിന് പറ്റില്ല', സിനിമകൾ തുടരെ പൊട്ടാനുളള കാരണമെന്ത്? തുറന്നടിച്ച് ബന്ധു
നേര് ഒഴികെ അടുത്തിടെ തിയറ്ററിലെത്തിയ മോഹൻലാൽ ചിത്രങ്ങളെല്ലാം പരാജയം ഏറ്റ് വാങ്ങിയിരുന്നു. ഇനി പ്രതീക്ഷ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനിലാണ്. വലിയ ബജറ്റിലാണ് ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. എന്നാൽ പാൻ ഇന്ത്യൻ ലെവലിലുളള ചിത്രങ്ങൾ ചെയ്യുന്നത് മോഹൻലാലിന്റെ ബുദ്ധിയില്ലായ്മ കാരണമാണെന്ന് പറയുകയാണ് ബന്ധുവായ ബിജു ഗോപിനാഥൻ നായർ. മോഹൻലാൽ തുടങ്ങി വെച്ച ബിസിനസ്സുകൾ പരാജയപ്പെട്ടതിന് കാരണവും മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിജു ഗോപിനാഥൻ നായർ പറയുന്നു.
ബിജു ഗോപിനാഥ് നായരുടെ വാക്കുകൾ ഇങ്ങനെ: ''ഇന്‍ഷൂറന്‍സില്‍ ആയാലും സിനിമാ രംഗത്ത് ആയാലും രണ്ട് തരത്തിലുളള വര്‍ക്കുണ്ട്. സ്മാര്‍ട്ട് വര്‍ക്കും ഹാര്‍ഡ് വര്‍ക്കും. പ്രേമലു 3 കോടിക്ക് എടുത്ത് 136 കോടി ലാഭമുണ്ടാക്കി. 150 കോടിക്ക് എടുത്ത ബറോസ് 250 കോടി കളക്ട് ചെയ്താലും റേഷ്യോ വെച്ച് നോക്കുമ്പോള്‍ ലാഭമല്ല. കോമണ്‍സെന്‍സില്ല. പുളളി എല്ലാ സിനിമകളേയും കാണുന്നത് പാന്‍ ഇന്ത്യന്‍ ലെവലിലാണ്. നേരത്തെ കുഞ്ഞാലിമരക്കാര്‍ വന്നു.

400-500 കോടി കളക്ട് ചെയ്തിട്ടുളള ഒരു ചിത്രം മോഹന്‍ലാലിനില്ല. പ്രഭാസിന് പറയാം. വിജയ്ക്ക് പറയാം. പക്ഷേ മോഹന്‍ലാലിന് ഒരു ട്രാക്ക് ഉണ്ടോ? എംപുരാന്‍ 150-200 കോടിയുണ്ട്. പ്രോഫിറ്റ് ആയാലും 50 കോടിക്ക് മുകളില്‍ വരില്ല. 150 ദിവസത്തെ ഷൂട്ടും കഴിഞ്ഞ് 250 കോടിയും മുടക്കി വരുമ്പോള്‍ റിസള്‍ട്ട് ഇങ്ങനെയല്ലേ. അത് പുള്ളിയുടെ ബുദ്ധിയില്ലായ്മ എന്നേ പറയാന്‍ പറ്റൂ.
എന്തുകൊണ്ട് പുള്ളി എംപുരാന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല. പുള്ളിക്ക് അത്തരമൊരു ട്രാക്ക് ഇല്ല. പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് പോകാനുളള സമയം പുള്ളിക്ക് നേരത്തെ ഉണ്ടായിരുന്നു. ഒരു നെഗറ്റീവ് ട്രെന്‍ഡ് നില്‍ക്കുന്ന ഈ സമയത്ത് 500-600 കോടി കളക്ഷന്‍ കിട്ടുമെന്ന് കരുതുന്നത് എങ്ങനെയാണെന്ന് അറിയില്ല.
സിനിമ വിജയിച്ചാലും ഇല്ലെങ്കിലും മോഹന്‍ലാലിന്റെ ഭാവിക്ക് പ്രശ്‌നമൊന്നും ഇല്ല. ഭാവിയെ കുറിച്ച് പേടിക്കേണ്ട കാര്യമൊന്നും പുളളിക്കില്ല. പ്രേക്ഷകര്‍ക്ക് മടുത്തുവെങ്കില്‍ താന്‍ നിര്‍ത്തുമെന്ന് പുളളി പറഞ്ഞിട്ടുണ്ട്. മടുത്തുവെന്ന് പ്രേക്ഷകര്‍ക്ക് മെയില്‍ അയച്ച് പറയാന്‍ പറ്റില്ലല്ലോ. അതിനാണ് ആ ട്രാക്ക് നോക്കുന്നത്. മാര്‍ക്കോ ഇറങ്ങിയ ദിവസമാണ് ബറോസ് ഇറങ്ങിയത്. മാര്‍ക്കോ 100 കോടി കളക്ട് ചെയ്തു. അപ്പോള്‍ ട്രെന്‍ഡ് പുള്ളിക്ക് മനസ്സിലാകുന്നില്ലെങ്കില്‍ എന്ത് ചെയ്യാന്‍ പറ്റും.
മോഹന്‍ലാല്‍ പല ബിസിനസ്സുകളും ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ മാനേജ്‌മെന്റ് അല്ല ഒന്നും.. ദുബായില്‍ ഹോട്ടല്‍ ഉണ്ടായിരുന്നു, ബേക്കറി ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴില്ല. കാരണം അതൊരു പ്രൊഫഷണലിനെ ഏല്‍പ്പിക്കില്ല. ബിസിനസ്സില്‍ പുള്ളി പരാജയപ്പെടുന്നതിന് കാരണം ഐഡിയകളൊന്നും ശരിയായ രീതിയില്‍ അല്ല ചെയ്യുന്നത്. തന്നെ ഏല്‍പ്പിച്ചാല്‍ ഒരിക്കലും പുളളിക്ക് നഷ്ടമുണ്ടാക്കില്ല. നല്ലൊരു ബിസിനസ്സിന്റെ കാര്യം പറയാന്‍ പുളളിയെ ഇതുവരെ കാണാന്‍ പോലും സാധിച്ചിട്ടില്ല'', ബിജു ഗോപിനാഥ് നായര്‍ പറയുന്നു.
മമ്മൂട്ടി 20 കോടിയില്‍ സിനിമ, 20 ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കും. 80-70 കോടി ആവറേജ് ഉണ്ട്. അവിടെ റിസ്‌കില്ല. ബറോസ് പ്രശ്‌നമായതിന് ശേഷം എംപുരാനില്‍ പണം മുടക്കിയ ആളുകള്‍ക്ക് ടെന്‍ഷനുണ്ടാകും. തുടരും എന്ന സിനിമ വലിയ ബജറ്റോ ഒന്നും ഇല്ലാത്ത സിനിമയാണ്. അത് നേര് പോലെയൊക്കെ വിജയിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ 200 കോടി ബജറ്റ് സിനിമകളൊന്നും വിജയിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ബിജു പറഞ്ഞു.












Click it and Unblock the Notifications