പുഷ്പ 2 700 കോടി വാരും? തിയേറ്ററില്‍ നിന്നല്ല; റിലീസിന് മുമ്പ് അല്ലു അര്‍ജുനും കിട്ടും കോടികള്‍
ഹൈദരാബാദ്: ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രമേതാണ്. ഏത് ഇന്‍ഡസ്ട്രിയുടെ കാര്യം എടുത്താലും മുമ്പില്‍ ഒരൊറ്റ ചിത്രമേ കാണൂ. അത് അല്ലു അര്‍ജുന്റെ പുഷ്പ രണ്ടാണ്. ഇതിനോടകം ചിത്രത്തിലേക്ക് പല കാര്യങ്ങളാണ് വന്നുചേര്‍ന്നിരിക്കുന്നത്. പുഷ്പയേക്കാള്‍ മസാലയും ആക്ഷനുമെല്ലാം കൂടുതലുണ്ടാവും പുഷ്പ രണ്ടിലെന്നാണ് കഴിഞ്ഞ ദിവസം ചിത്രത്തിലെ നായികയായ രശ്മിക മന്ദാന വെളിപ്പെടുത്തിയത്.
അതുകൊണ്ട് ആരാധകരെല്ലാം ആവേശത്തിലാണ്. ഹിന്ദിയില്‍ നേരത്തെ നൂറ് കോടി നേടിയ ചിത്രമാണ് പുഷ്പ. ഇത്തവണ ആര്‍ആര്‍ആറും ബാഹുബലിയും പോലെ വലിയ വിജയമാകും ബോളിവുഡില്‍ പുഷ്പ 2 എന്നാണ് വിലയിരുത്തല്‍. ആയിരം കോടി കളക്ഷന്‍ ആഗോള തലത്തില്‍ പുഷ്പ രണ്ട് സ്വന്തമാക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിലാണ് പുഷ്പയുടെ സീക്വല്‍ തിയേറ്ററിലെത്തുക. ഇതിനോടകം ചിത്രത്തിന്റെ ബജറ്റ് ആകാശം മുട്ടെ ഉയര്‍ന്നിരിക്കുകയാണ്. പ്രഭാസിന്റെ കല്‍ക്കി കഴിഞ്ഞാല്‍ തെലുങ്കിലെ ഏറ്റവും വലിയ ബജറ്റുള്ള ചിത്രമാണിത്. ബോളിവുഡില്‍ ഇത്ര വലിയ ബജറ്റില്‍ ഇതുവരെ ഒരു ചിത്രം പോലും ഇറങ്ങിയിട്ടില്ല.
500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വലിയ റിസ്‌കാണ് നിര്‍മാതാക്കളെ സംബന്ധിച്ച് ചിത്രം. എന്നാല്‍ അല്ലു അര്‍ജുന്റെ താരപ്രഭാവത്തില്‍ ഉറപ്പായും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. റിലീസിന് മുമ്പേ തന്നെ നിര്‍മാതാക്കള്‍ക്ക് ചിത്രം 200 കോടി ലാഭം ഉണ്ടാക്കി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ രണ്ടിന്റെ മൊത്തം റൈറ്റ്‌സുകള്‍ക്കായി നിരവധി പേരാണ് രംഗത്തുള്ളത്.
ഒടിടി, സാറ്റലൈറ്റ് എന്നിവ ചേര്‍ത്ത് എല്ലാ ഭാഷയില്‍ നിന്നുമായി 700 കോടി ചിത്രം നേടുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്ക് മാധ്യമങ്ങള്‍ ഇക്കാര്യം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ലാഭവിഹിതമാണ് അല്ലുവിന്റെ പ്രതിഫലം. ഈ 700 കോടിയില്‍ നിന്ന് നല്ലൊരു തുക താരത്തിനും ലഭിക്കും. നെറ്റ്ഫ്‌ളിക്‌സാണ് പുഷ്പ 2 ഒടിടി അവകാശം സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ള സ്ട്രീമിംഗ് സര്‍വീസ്.
ഇവര്‍ തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം സ്ട്രീം ചെയ്യുന്നതിനായി 100 കോടി രൂപയാണ് നിര്‍മാതാക്കള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത് തെലുങ്ക് സിനിമയിലെ റെക്കോര്‍ഡ് തുകയാണ്. ഒടിടിയില്‍ ചിത്രത്തിനുള്ള ജനപ്രീതി അത്രത്തോളമാണ്. തെലുങ്കില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിതരണക്കാരില്‍ നിന്ന് വലിയ തുകയാണ് ഓഫര്‍ ലഭിക്കുന്നതെന്ന് സിനിമകോണ്‍. കോം ട്വീറ്റ് ചെയ്തു.
എല്ലാ ഭാഷയിലെയും നോണ്‍ തിയേറ്റര്‍ റൈറ്റുകള്‍ വിറ്റാലാണ് ഇത്രയും തുക ലഭിക്കുക. അതേസമയം ഹിന്ദിയില്‍ നിന്ന് സഞ്ജയ് ദത്ത് അടക്കമുള്ളവര്‍ ഈ ചിത്രത്തിലുണ്ടാവുമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫഹദ് ഫാസില്‍, പ്രകാശ് രാജ്, ജഗപതി ബാബു, എന്നിവരെല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഭാഗമായിരിക്കും. ഫഹദ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും വില്ലന്‍. അതേസമയം ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടാവുമെന്നാണ് സൂചന. അടുത്ത വര്‍ഷം ഇത് റിലീസാവുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications