ജയിലര്‍ ബോക്‌സോഫീസില്‍ കൊടുങ്കാറ്റ്: ഒടിടിയില്‍ എന്നാണ് കാണാനാവുക? റിലീസ് ഈ പ്ലാറ്റ്‌ഫോമില്‍
ചെന്നൈ: രജനീകാന്തിന്റെ ജയിലര്‍ ബോക്‌സോഫീസില്‍ സര്‍വകാല ഹിറ്റായി മാറിയിരിക്കുകയാണ്. സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. ഈ വര്‍ഷത്തെ അഞ്ചാമത്തെ വലിയ ഗ്രോസറായി ചിത്രം മാറിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.
അതേസമയം ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഒടിടി റിലീസും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രം ഏത് പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യുകയെന്നതാണ് ചര്‍ച്ചയായിരിക്കുന്നത്. ഡിജിറ്റല്‍ റൈറ്റ്‌സ് വന്‍തുകയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ആരാധകര്‍ക്ക് ഉടന്‍ തന്നെ ചിത്രം ഒടിടിയില്‍ കാണാനാവുമെന്നാണ് റിപ്പോര്‍ട്ട്. കലാനിധി മാരന്റെ നിര്‍മാണ കമ്പനി തന്നെയാണ് ജയിലറിന്റെ സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. അതിലൂടെ സണ്‍പിക്‌ച്ചേഴ്‌സ് തന്നെ അവരുടെ പ്ലാറ്റ്‌ഫോമിലൂടെ ചിത്രം സ്ട്രീം ചെയ്യും. ജയിലറിന്റെ നിര്‍മാണവും കലാനിധി മാരന്‍ തന്നെയാണ്.

അതേസമയം നെറ്റ്ഫ്‌ളിക്‌സുമായി സഹകരിച്ചാണ് ഒടിടി അവകാശങ്ങള്‍ സണ്‍പിക്‌ച്ചേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ചിത്രം സണ്‍ നെക്‌സ്റ്റ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും. സണ്‍നെക്‌സ്റ്റ് ആപ്പില്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് ജയിലര്‍ വീട്ടിലിരുന്നും, മൊബൈലിലുമായി കാണാനാവും. അത് മാത്രമല്ല, നെറ്റ്ഫ്‌ളിക്‌സിലും ചിത്രം കാണാനാവും. ജയിലറിന്റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളുടെ ഒടിടി അവകാശവും സണ്‍നെറ്റ്‌വര്‍ക്കിനാണ്.
അതേസമയം ജയിലര്‍ എന്ന് ഒടിടിയില്‍ റിലീസാകുമെന്ന സൂചനയും നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്നു. 28 ദിവസം തിയേറ്ററില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സണ്‍നെക്‌സ്റ്റ് പ്ലാറ്റ്‌ഫോമില്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം എത്തും. സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എല്ലായിടത്തും ഒടിടി കാലയളവ് നീട്ടി കൊണ്ടിരിക്കുകയാണ്. അതിവേഗം ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുന്നത് തിയേറ്റര്‍ റിലീസുകളെ ബാധിക്കുന്നുവെന്നാണ് നിര്‍മാതാക്കളുടെ പരാതി. പ്രധാന കാര്യം പലരും തിയേറ്ററിലേക്ക് വരാന്‍ മടിക്കുന്നതാണ്. അതേസമയം ലോകത്താകമാനം ജയിലര്‍ തരംഗമായിരിക്കുകയാണ്. കേരളത്തില്‍ നിന്നടക്കം വമ്പന്‍ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഓഗസ്റ്റ് പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. 300 കോടിയാണ് ചിത്രം വാരാന്ത്യത്തില്‍ മാത്രം ലോകത്താകമാനം നേടിയത്.
ഇന്ത്യയില്‍ നിന്ന് മാത്രം 146 കോടി ചിത്രം കളക്ട് ചെയ്തിരുന്നു. രജനീകാന്തിന്റെ കരിയറിലെ 169ാം ചിത്രമാണിത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് രജനി സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. നേരത്തെ ചെയ്ത രണ്ട് ചിത്രങ്ങളും പരാജയമായതിനെ തുടര്‍ന്നായിരുന്നു രജനി ഇടവേളയെടുത്തത്. സംവിധായകന്‍ നെല്‍സന്റെ നേരത്തെ വന്ന ചിത്രവും പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെയും തിരിച്ചുവരവാണിത്.












Click it and Unblock the Notifications