Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കഥയും കഥാപാത്രവും എന്നെ ഭയപ്പെടുത്തി; എന്നാല്‍ പ്രതീക്ഷിക്കാത്തതാണ് നടന്നത്: രമ്യ കൃഷ്ണന്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നടിയാണ് രമ്യാ കൃഷ്ണന്‍. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി പാന്‍ ഇന്ത്യന്‍ ആരാധകരാണ് രമയ്ക്കുള്ളത്.

എല്ലാ ഭാഷകളിലും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. നായികയായി മാത്രമല്ല നെഗറ്റീവ് ക്യാരക്ടറുകളിലും രമ്യ തിളങ്ങി. ചെറുപ്പത്തില്‍ സിനിമയിലെത്തിയ രമ്യ കൃഷ്ണന്‍ വിവിധ ഭാഷകളിലായി ഇപ്പോഴും സജീവമാണ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രമ്യയുടെ സൗന്ദര്യം അന്നും ഇന്നും ഒരുപോലെ എന്ന് വാഴ്ത്തുന്ന ആരാധകരും ഉണ്ട്.

remya krishnan

മലയാളത്തില്‍ ആര്യന്‍, തമിഴില്‍ രജനികാന്തിനൊപ്പം പടയപ്പ, പാന്‍ ഇന്ത്യന്‍ ചിത്രമായി ഇറങ്ങിയ രാജമൗലിയുടെ ബാഹുബലി ചിത്രത്തിലെ ശിവഗാമി ഇവയെല്ലാം മതി രമ്യാ കൃഷ്ണന്‍ എന്ന നടിയെ പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കാന്‍.

എന്നാല്‍ അപ്രതീക്ഷിതമായി സ്വീകരിക്കേണ്ടി വന്ന ചില കഥാപാത്രങ്ങള്‍ സിനിമ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവായതാണ് രമ്യാ കൃഷ്ണന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

രജനികാന്ത് ചിത്രമായ പടയപ്പയിലെ നെഗറ്റീവ് വേഷത്തെ കുറിച്ചാണ് രമ്യാ കൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നത്. 29-ാം വയസിലായിരുന്നു ആ സിനിമ ചെയ്തത്. നായികയായി വിവിധ ഭാഷകളില്‍ അഭിനയിച്ച താന്‍ നെഗറ്റീവ് കഥാപാത്രം ഏറ്റെടുക്കുന്നതിനെ കുറിച്ച് പലതവണ ആലോചിച്ചു. വേണോ വേണ്ടയോ എന്ന് ആശയക്കുഴപ്പത്തില്‍ ആയിരുന്നു. ഒടുവില്‍ ചിത്രം ചെയ്യാന്‍ തന്നെ തീരുമാനിച്ചു.

നീലാംബരി എന്ന ആ കഥാപാത്രം തന്റെ സിനിമ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുമെന്ന് അന്നൊന്നും കരുതിയില്ല. കഥയും കഥാപാത്രവും കേട്ടപ്പോള്‍ ആദ്യമൊക്കെ ഭയം തോന്നിയിരുന്നു. തന്നെക്കൊണ്ട് അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിയുമോ എന്ന സംശയവും ഉണ്ടായിരുന്നു.

മുമ്പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തയാണ് നീലാംബരി. അതും രജനീകാന്തിന്റെ കഥാപാത്രത്തിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന കഥാപാത്രം. സിനിമയില്‍ ഏതാണ്ട് തുല്യ പ്രാധാന്യമാണ്. അത്ര വലിയൊരു ക്യാരക്ടര്‍ അഭിനയിച്ച ഫലിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുമോ എന്നായിരുന്നു പേടി. എന്നാല്‍ ഒരു വെല്ലുവിളി ആയി ചിത്രം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ശരിയായ തീരുമാനമായിരുന്നു എന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. കാലമേറെ കഴിഞ്ഞിട്ടും പടയപ്പയെയും നീലാംബരിയെയും പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു.

അന്നത്തെ അനുഭവം വലിയൊരു പാഠം തന്നെ എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്. ഇന്ന കഥാപാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കരുത്. നായികയായി മാത്രമേ അഭിനയിക്കൂ എന്നും നിലപാടെടുക്കാന്‍ പാടില്ല. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കണം. മുന്നില്‍ വരുന്ന കഥാപാത്രങ്ങളെക്കുറിച്ച് നന്നായി മനസിലാക്കണം. തനിക്ക് അഭിനയിച്ച ഫലിപ്പിക്കാന്‍ കഴിയുമോ എന്ന് സ്വയം ചോദിച്ചറിയണം. അങ്ങനെ പുതുമകള്‍ക്ക് പിന്നാലെ പോണം. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുക്കണം. എങ്കിലേ സിനിമ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിലനില്‍ക്കാന്‍ കഴിയൂ.

പടയപ്പയിലെ കഥാപാത്രം തനിക്ക് നല്‍കിയ പാഠം അതാണ് എന്നാണ് രമ്യാ കൃഷ്ണന്‍ പറയുന്നത്. തിരക്കഥാകൃത്തുക്കള്‍ കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോള്‍ മനസ് തുറന്നു വച്ച് കേള്‍ക്കണം. മറ്റു ചിത്രങ്ങളില്‍ വ്യത്യസ്തമായി അതില്‍ എന്താണ് പുതുമയുള്ളത് എന്ന് തിരിച്ചറിയണം. പുതിയ പുതിയ കഥാപാത്രങ്ങള്‍ മുന്നില്‍ വരുമ്പോള്‍ ഭയന്ന് പിന്മാറുകയല്ല ഏറ്റെടുക്കുകയാണ് വേണ്ടതെന്നും രമ്യാ കൃഷ്ണന്‍ പറയുന്നു

പടയപ്പയിലെ നീലാംബരി കഥാപാത്രം തനിക്ക് നല്‍കിയ അവസരത്തെക്കുറിച്ചും രമ്യാ കൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു. അന്ന് തനിക്കു മുമ്പില്‍ വലിയ ചോയ്‌സ് ഒന്നുമുണ്ടായിരുന്നില്ല. ഈ കഥാപാത്രം വേണോ വേണ്ടയോ എന്നത് മാത്രമായിരുന്നു ചിന്ത. ഒടുവില്‍ ഏറ്റെടുത്തു. ചിത്രത്തോടും കഥാപാത്രത്തോടും പൂര്‍ണമായി ആത്മാര്‍ത്ഥതയും കാണിച്ചു. അതിന്റെ ഫലമാണ് കാലമേറെ കഴിഞ്ഞിട്ടും പ്രേക്ഷക മനസുകളില്‍ ആ കഥാപാത്രം ഇപ്പോഴും നിലനില്‍ക്കുന്നത്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായി പടയപ്പയിലെ കഥാപാത്രം മാറുകയും ചെയ്തു.

സിനിമ മേഖലയിലെ പുതിയ നടിമാര്‍ക്കുള്ള രമ്യാ കൃഷ്ണന്റെ ഉപദേശവും ഇതുതന്നെയാണ്. ഒരു കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ തുറന്നു മനസോടെ സമീപിക്കുക. ഈ കഥാപാത്രത്തിന് എന്തുകൊണ്ട് തന്നെ സമീപിച്ചെന്ന് ആദ്യം തന്നെ തിരിച്ചറിയുക. ആ കഥാപാത്രത്തെ സ്വീകരിച്ചാല്‍ എങ്ങനെ വ്യത്യസ്തമായി ചെയ്യാന്‍ കഴിയും എന്ന് കണക്ക് കൂട്ടുക. മനസില്‍ കണ്ട് ഉറപ്പിക്കുക. എങ്കിലേ ആ സിനിമയോടും കഥാപാത്രത്തോടും പൂര്‍ണമായി ആത്മാര്‍ത്ഥത കാണിക്കാന്‍ കഴിയും.

എങ്കിലേ സംവിധായകന്‍ കരുതുന്നതിനുമപ്പുറത്തേക്ക് കഥാപാത്രത്തെ എത്തിക്കാന്‍ കഴിയും. അത്തരം സിനിമകളിലെ കഥാപാത്രങ്ങളാണ് പ്രേക്ഷക മനസുകളില്‍ എക്കാലവും നിലനില്‍ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+