'ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വ്യക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും': രഞ്ജു രഞ്ജിമാർ
കൊച്ചി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. സിനിമ സെറ്റിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോക്കെതിരെ രഞ്ജു രഞ്ജിമാർ രംഗത്ത് വന്നത്. ഫേസ്ബുക്കിവൽ പങ്കുവെച്ച കുറിപ്പാലണ് രഞ്ജു രഞ്ജിമാർ ഷൈനിനെതിരെ പറഞ്ഞിരുക്കുന്നത്.
ഒരിക്കൽ താൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ നിമിഷങ്ങൾക്കകം തനിക്ക് നേരെ വിരൽ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നുണ്ടെന്നും ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യാസം അത് നേരിൽ കണ്ട വ്യക്തി ആണ് താനും തന്റെ സഹപ്രവർത്തകരും ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ എന്നും രഞ്ജു രഞ്ജിമാർ കുറുപ്പിൽ ചോദിച്ചു.

രഞ്ജു രഞ്ജിമാർ പങ്കുവെച്ച കുറിപ്പ്;
ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടി കാണിച്ചു പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചു,, എന്നാൽ with in സെക്കൻഡിൽ എനിക്ക് നേരെ വിരൽ ചൂണ്ടി,, എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കും, ഞാൻ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും, സംവിധായകനും എന്നോട് ആവശ്യ പെട്ടു.
എന്നാൽ നിലപാടിൽ ഞാൻ ഉറച്ചു നിന്ന് എന്നെ സ്‌പോർട് ചെയ്യാൻ ആ നടി മാത്രം ( പേര് പറയുന്നില്ല അനുവാദം ഇല്ലാതെ ) ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു,. ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യാസം അത് നേരിൽ കണ്ട വ്യക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏതു അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ. ഇയാളുടെ സിനിമകൾ type അല്ലെ. വെള്ള പൂശാൻ ചിലർ .
കഴിഞ്ഞ ദിവസമാണ് കൂടെ അഭിനയിച്ച നടൻ ലഹരി ഉപയോഗിച്ചതായി വിൻസി അലോഷ്യസ് പറഞ്ഞത്. സിനിമ സെറ്റിൽ വെച്ച് നടൻ ലഹരി മരുന്ന് ഉപയോഗിച്ച ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് വിൻസി തുറന്നുപറഞ്ഞത്. എന്നാൽ പേര് പറഞ്ഞിരുന്നില്ല. ഇതിന് പിന്നലെയാണ് ഷൈൻ ആണ് ആളാണെന്ന് പുറത്തുവന്നത്. ഷൈനിന് എതിരെ വിൻസി താര സംഘടനയ്ക്കും ഫിലിം ചേംബറിനും പരാതി നൽകിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിൻസി നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് വിൻസ് നൽകിയ പരാതി പുറത്തുവരികയും ഷൈനാണ് ആ വ്യക്തിയെന്ന് പരസ്യമാവുകയുമായിരുന്നു. നടന്റെയും സിനിമയുടെയും പേര് പുറത്തുപറയരുതെന്ന് താൻ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് പരസ്യമായതെന്ന് അറിയില്ലെന്നും വിൻസി പറഞ്ഞു.
അതേ സമയം, ഷൈൻ ടോം ചാക്കോ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
മൂന്നാം നിലയിലെ മുറിയിൽ നിന്ന് ജനൽ വഴി ചാടി, രണ്ടാം നിലയിലെ ഷീറ്റിലേക്ക് ചാടി അവിടെ നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടി സ്റ്റെയർ വഴി പുറത്തേക്ക് ഓടുകയായിരുന്നു.












Click it and Unblock the Notifications